Loading ...

Home Gulf

അമിത വേഗതയില്‍ വന്ന കാറിടിച്ച്‌ ദുബൈയില്‍ 11കാരിക്ക് ദാരുണാന്ത്യം

ദുബൈ: ( 14.04.2019) അമിത വേഗതയില്‍ വന്ന കാറിടിച്ച്‌ ദുബൈയില്‍ 11കാരിക്ക് ദാരുണാന്ത്യം. സ്വദേശിയായ 23കാരന്റെ എസ് യു വി കാര്‍ ഇടിച്ചാണ് ഏഷ്യക്കാരിയായ പെണ്‍കുട്ടി മരിച്ചത്. റാസല്‍ ഖൈമയിലാണ് അപകടം.

ഒരു ഉള്‍വഴിയില്‍ നിന്നും ജോഗിംഗ് ചെയ്തു കൊണ്ട് പ്രധാന റോഡിലേയ്ക്ക് കടന്നു വന്ന പെണ്‍കുട്ടിയെ അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അതേസമയം സമീപത്തുണ്ടായവര്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം പിന്നീട് സംസ്‌ക്കരിക്കാനായി ആശുപത്രിയില്‍ നിന്നും ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പ്രതിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.

വ്യാഴാഴ്ച രാത്രി 8.30 മണിയോടെ അപകടങ്ങളെ കുറിച്ച്‌ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നും അതിനുശേഷവും അപകടം നടന്നത് വളരെ ഖേദകരമാണെന്നും ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഓഫ് സെന്‍ട്രല്‍ ഓപ്പറേഷന്‍ റൂമിലെ കേണല്‍ അഹ് മദ് അല്‍ സം അല്‍ നഖ് ബി പ്രതികരിച്ചു.

അതേസമയം കാല്‍ നടയാത്രക്കാര്‍ക്ക് റോഡുകളില്‍ പ്രത്യേകം ശ്രദ്ധ വേണമെന്ന് ദുബൈ ആക്സിഡന്റ് ഇനാക്‌ട്മെന്റ് ഡയറക്ടര്‍ ക്യാപ്റ്റന്‍ കമല്‍ അല്‍ ഷഹി പറഞ്ഞു. വെളിച്ചം കുറവുള്ള സമയങ്ങളിലും രാത്രി കാലങ്ങളിലും മറ്റും റോഡ് മുറിച്ചു കടക്കുമ്ബോഴും മറ്റും യാത്രക്കാര്‍ കൃത്യമായി നിയമങ്ങള്‍ പാലിക്കണമെന്നും വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പു വരുത്തി മാത്രമേ റോഡ് മുറിച്ച്‌ കടക്കാന്‍ പാടുള്ളൂവെന്നും നിര്‍ദേശിച്ചു. മാത്രമല്ല രാത്രികാലങ്ങളില്‍ ഡ്രൈവര്‍മാര്‍ വേഗത കുറച്ച്‌ യാത്ര ചെയ്യണമെന്നും റോഡില്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News