Loading ...

Home Gulf

ദീപാവലിക്ക് പടക്കം പൊട്ടിച്ച കേസ്; പ്രവാസിയെ ജയിലിലടച്ചു

ദീപാവലിക്ക് പടക്കം പൊട്ടിച്ച ഇന്ത്യന്‍ വംശജനെ സിംഗപ്പൂരില്‍ ജയിലിലടച്ചു. ജീവന്‍ അര്‍ജൂനനെയാണ് ജില്ലാ ജഡ്ജി മാര്‍വിന്‍ ബേ ശിക്ഷിച്ചത്. മൂന്ന് ആഴ്ച തടവും ഏകദേശം 9.45 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. നിയമവിരുദ്ധമായി പടക്കം പൊട്ടിച്ചതിനാണ് ശിക്ഷ വിധിച്ചത്. പൊതു സ്ഥലത്ത് പടക്കങ്ങള്‍ പൊട്ടിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ജഡ്ജി നിരീക്ഷിച്ചു. 2018 നവംബര്‍ ആറിന് പുലര്‍ച്ചെ 3.30നാണ് ജീവന്‍ പടക്കം പൊട്ടിച്ചത്. സിംഗപ്പൂരിലെ യിഷുനില്‍ ഏഴ് നില കെട്ടിടത്താണ് ജീവന്‍ താമസിച്ചിരുന്നത്. ഇവിടെവച്ചായിരുന്നു ജീവന്റെ ദീപാവലി ആഘോഷം. സംഭവത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

Related News