Loading ...

Home National

പാകിസ്ഥാനില്‍ ചാവേറാക്രമണം; 21 മരണം

കറാച്ചി> പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ചന്തയിലുണ്ടായ ചാവേറാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക‌് പരിക്കേറ്റു. ന്യൂനപക്ഷമായ ഷിയാ ഹസാറ വിഭാഗത്തെ ലക്ഷ്യമിട്ടാണ‌് ആക്രമണമെന്ന‌് ഡിഐജി അബ്ദുള്‍ റസാക്ക‌് ചീമ പറഞ്ഞു. ഇതുവരെ ആരും അക്രമത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തിട്ടില്ല. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അക്രമത്തെ അപലപിച്ച‌് അന്വേഷണം പ്രഖ്യാപിച്ചു. ക്വെറ്റയിലെ ഹസാറഗഞ്ചിലെ ചന്തയില്‍ തിരക്കേറിയ സമയത്താണ‌് ആക്രമണം നടന്നത‌്. പഴവര്‍ഗങ്ങളും പച്ചക്കറിയും മൊത്തക്കച്ചവടം നടത്തുന്ന ചന്തയാണിത‌്. ഹസാറകളും നഗരത്തിലെ മറ്റ‌് കച്ചവടക്കാരും ചരക്കെടുക്കാനെത്തുന്ന പ്രധാനകേന്ദ്രമാണിത‌്. രാവിലെ 7.35ന‌് ചരക്ക‌് ട്രക്കുകള്‍ എത്തുന്ന സമയത്താണ‌് ആക്രമണം നടന്നതെന്ന‌് പൊലീസ‌് പറഞ്ഞു. ഒരു പ്രത്യേക വിഭാഗത്തെയും ലക്ഷ്യമിട്ടാണ‌് ആക്രമണം നടന്നതെന്ന‌് കരുതുന്നില്ലെന്ന‌് ആഭ്യന്തരമന്ത്രി സിയാവുള്ള ലാങ്കോവ‌് പറഞ്ഞു. അക്രമത്തില്‍ മാരി ബാലൂച‌് വിഭാഗക്കാരും പൊലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട‌്. ഹസാറ വിഭാഗത്തിലുള്ളവരാണ‌് കൊല്ലപ്പെട്ടവരിലധികവുമെന്നുമാത്രം. എട്ട‌് ഹസാറകളാണ‌് കൊല്ലപ്പെട്ടത‌്. നടന്നത‌് ചാവേറാക്രമണമാണെന്ന‌് അദ്ദേഹം സ്ഥിരീകരിച്ചു.

മരണനിരക്ക‌് ഉയരാന്‍ സാധ്യതയുണ്ടെന്ന‌് സുരക്ഷാസേന പറഞ്ഞു. സ‌്ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുണ്ടായി. സംഭവത്തെതുടര്‍ന്ന‌് മാര്‍ക്കറ്റിന‌് സുരക്ഷയേര്‍പ്പെടുത്തി. നഗരത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്ന‌് വരുന്ന ട്രക്കുകള്‍ക്കും കച്ചവടക്കാര്‍ക്കും സുരക്ഷയേര്‍പ്പെടുത്തി. ഹസാറാഗഞ്ചില്‍ ഇതിനുമുമ്ബും ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന‌് ഹസാറ സമുദായ നേതാവ‌് പറഞ്ഞു. പാകിസ്ഥാനിലെ ഹസാറ വിഭാഗക്കാരില്‍ ഏറിയ പങ്കും ബലൂചിസ്ഥാനിലാണ‌്. യുദ്ധത്തെതുടര്‍ന്ന‌് അഫ‌്ഗാനിസ്ഥാനില്‍നിന്ന‌് പലായനം ചെയ‌്തവരാണ‌് അധികവും.

Related News