Loading ...

Home cinema

കക്ഷി അമ്മിണിപ്പിള്ളയിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

ആസിഫ്‌ അലി നായകന്‍ ആയ ഒ പി 160/18 കക്ഷി അമ്മിണിപ്പിള്ളയിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. സാറാ ഫിലിംസിന്‍റെ ബാനറില്‍ റിജു രാജനാണ് ചിത്രത്തിന്റെ നിര്‍മാണം. ആസിഫ് അലിയുടെ നായികയായി അശ്വതി മനോഹരന്‍ ആണ് എത്തുന്നത്. സ്വാതന്ത്രം അര്‍ദ്ധരാത്രിയില്‍, അങ്കമാലി ഡയറീസ്‌ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. ആസിഫ് അലി അഭിഭാഷകന്റെ വേഷത്തില്‍ എത്തുന്ന ചിത്രമാണ് അമ്മിണി പിള്ള.ദിന്‍ജിത്ത് അയ്യത്താര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഉടന്‍ പ്രദര്‍ശനത്തിന് എത്തും അഹമ്മദ് സിദ്ദിഖി, ബേസില്‍ ജോസഫ്, വിജയരാഘവന്‍, നിര്‍മല്‍ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി, ലുക്മാന്‍, ഹരീഷ് കണാരന്‍, ബാബു സ്വാമി, മാമൂക്കോയ, ഉണ്ണിരാജ, സുധി പറവൂര്‍, ശിവദാസന്‍, ഷിബില, സരസ ബാലുശേരി എന്നിവരാണ് മറ്റു താരങ്ങള്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലും അരുണ്‍ മുരളീധരനും സംഗീതം നിര്‍വഹിക്കുന്നു. ജേക്സ് ബിജോയ് പശ്ചാത്തലസംഗീതം. ഛായാഗ്രഹണം ബാഹുല്‍ രമേശ്. ചിത്രസംയോജനം സൂരജ് ഇ.എസ്.

Related News