Loading ...

Home sports

ആ സിക്സറിലും നിര്‍ണായകമായത് ധോണിയുടെ ഇടപെടല്‍ ; വെളിപ്പെടുത്തലുമായി താരം രംഗത്ത്

കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന മത്സരത്തില്‍ 4 വിക്കറ്റിന്റെ വിജയമായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സ് നേടിയത്. അവസാന ഓവറിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിന്റെ അവസാന പന്തിലായിരുന്നു ചെന്നൈയുടെ വി‌ജയം. മത്സരത്തിന്റെ അവസാന ഓവറില്‍ ജയിക്കാന്‍ 18 റണ്‍സ് വേണ്ടിയിരിക്കെ ബെന്‍ സ്റ്റോക്ക്സെറിഞ്ഞ ആദ്യ പന്ത് സിക്സര്‍ പറത്തി രവീന്ദ്ര ജഡേജ ടീമിന്റെ വിജയം കുറച്ച്‌ കൂടി എളുപ്പമാക്കിയിരുന്നു. ഓഫ് സ്റ്റമ്ബിന് വെളിയില്‍ വന്ന സ്റ്റോക്ക്സിന്റെ പന്തിലായിരുന്നു ജഡേജയുടെ തകര്‍പ്പന്‍ സിക്സര്‍. അടികൊണ്ട സ്റ്റോക്ക്സും, അടിച്ച ജഡേജയും ഈ പന്തിന്‌ശേഷം ബാലന്‍സ് തെറ്റി‌ ഗ്രൗണ്ടില്‍ വീണത് കൗതുകക്കാഴ്ചയായിരുന്നു. മത്സരത്തിന് ശേഷം സംസാരിക്കവെ ധോണിയുടെ നിര്‍ദ്ദേശം അനുസരിച്ചതാണ് തനിക്ക് ആ സിക്സ് നേടാന്‍ സഹായകമായതെന്ന് ജഡേജ വെളിപ്പെടുത്തി. സ്റ്റോക്ക്സ് പന്തെറിയുക ഓഫ് സ്റ്റമ്ബിന് പുറത്തായിരിക്കുമെന്ന് ധോണി മുന്‍പ്‌ തന്നെ തന്നോട് പറഞ്ഞിരുന്നുവെന്നും, അതിനനുസരിച്ചാണ് താന്‍ ബാറ്റ് ചെയ്യാന്‍ നിന്നതെന്നും ജഡേജ കൂട്ടിച്ചേര്‍ത്തു. പന്ത് ബാറ്റിന്റെ മധ്യത്തില്‍ത്തന്നെ കൊള്ളിക്കാന്‍ തനിക്ക് കഴിഞ്ഞെന്നും, അത് നല്ല‌ഫലം നല്‍കിയെന്നും പറഞ്ഞ ജഡേജ, ധോണിയുടെ നിര്‍ദ്ദേശം മത്സരത്തില്‍ നിര്‍ണായകമായെന്നും അഭിപ്രായപ്പെട്ടു.

Related News