Loading ...

Home health

ഇനിയെങ്കിലും കണ്ണുതുറക്കുമോ?

ഡിഫ്തീരിയ à´¬à´¾à´§à´¿à´šàµà´šàµ മലപ്പുറത്ത് മരിച്ചവരുടെ à´Žà´£àµà´£à´‚ à´°à´£àµà´Ÿà´¾à´¯à´¿. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥികളായ തിരൂര്‍ സ്വദേശിയായ മുഹമ്മദ് മുനീറുദ്ദീന്‍(10), കൊണ്ടോട്ടി മുതുവല്ലൂര്‍ സ്വദേശിയായ അമീറുദ്ദീന്‍(12)എന്നിവരാണ് മരിച്ചത്. à´µàµ†à´Ÿàµà´Ÿà´¤àµà´¤àµ‚രും കോട്ടുമലയിലുമാണ് കുട്ടികളില്‍ ഡിഫ്തീരിയ കണ്ടെത്തിയത്. വെട്ടത്തൂര്‍ അന്‍വാറുല്‍ഹുദാ അറബിക് കോളേജിലെ 23 കുട്ടികള്‍ക്കും കോട്ടുമല അബൂബക്കര്‍ സ്മാരക ഇസ്ലാമിക് കോംപ്ലക്‌സിലെ ഏഴു കുട്ടികള്‍ക്കുമാണ് ഡിഫ്തീരിയ കണ്ടെത്തിയത്. à´•àµƒà´¤àµà´¯à´¸à´®à´¯à´¤àµà´¤àµ കുത്തിവെയ്‌പെടുക്കാത്തതാണ് ഡിഫ്തീരിയയ്ക്ക് കാരണമെന്ന് ആരോഗ്യസംഘം പറയുന്നു. രണ്ട് വയസ്സിനുള്ളില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട അഞ്ച് കുത്തിവെയ്പുകളോട് മുഖംതിരിക്കുന്നതാണ് കാരണം.കോളേജ് വിദ്യാര്‍ഥികളില്‍ രോഗം പിടിപെട്ടതിനെതുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഇന്ദ്രധനുസ് പദ്ധതിപ്രകാരമുള്ള ബോധവത്കരണ കാമ്പയിനുകളും നടത്തി. പ്രതിരോധകുത്തിവെയ്‌പെടുക്കാത്ത കുട്ടികളിലാണ് രോഗവും രോഗലക്ഷണങ്ങളുമുള്ളതെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. 

ഒന്നരമാസം മുന്‍പ് വിവിധ ഘട്ടങ്ങളിലായി നടന്ന ക്യാമ്പ് പൂര്‍ത്തിയായി. എന്നിട്ടും കുത്തിവെയ്പ് പൂര്‍ണമായെടുക്കാത്ത 9904 കുട്ടികള്‍ ഇനിയും ബാക്കിയുണ്ട്. ഇതില്‍ രണ്ടുവയസ്സിനിടെ നല്‍കേണ്ട അഞ്ചു വാക്‌സിനുകളില്‍ ഒന്നുപോലും ലഭിക്കാത്ത 2171 കുട്ടികളും ഭാഗികമായിമാത്രം കുത്തിവെയ്‌പെടുത്ത 7733 കുട്ടികളുമാണുള്ളത്. 
രോഗംപടരുന്നത് തിരിച്ചറിഞ്ഞതോടെ ആരോഗ്യവകുപ്പ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങി.രണ്ടു വയസ്സിന് മുന്‍പ് നല്‍കേണ്ട കുത്തിവെയ്‌പെടുത്തില്ലെങ്കില്‍ അഞ്ചുവയസ്സില്‍ ഡി.ടി.പി. വാക്‌സിന്‍ നല്‍കി രോഗങ്ങളെ ചെറുക്കാം.ഇതും ചെയ്യാത്തവരിലാണ് അസുഖങ്ങള്‍ തിരിച്ചെത്തുന്നത്. അഞ്ചുവയസ്സിന് മുകളിലുള്ളവര്‍ക്ക് ഡിഫ്ത്തീരിയ കണ്ടെത്തിയാല്‍ ടെറ്റനസും ഡിഫ്ത്തീരിയയും ചെറുക്കുന്നതിനുള്ള ടി.ഡി. വാക്‌സിനാണ് ഇപ്പോള്‍ നല്‍കുന്നത്. സര്‍ക്കാര്‍ ആസ്പത്രികളില്‍ ഇതു ലഭ്യമല്ല.................................................................................................കുത്തിവെപ്പെടുക്കാതെമലപ്പുറത്ത് 9904 കുട്ടികള്‍
രണ്ടുവയസ്സിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെയ്പ് നല്‍കുന്നതിന് ആരോഗ്യവകുപ്പിന്റെ പ്രത്യേക നിര്‍ദേശപ്രകാരം  നടപ്പാക്കിയ 'മിഷന്‍ ഇന്ദ്രധനുസ്സ് ' ക്യാമ്പിനും മലപ്പുറത്തുകാരെ മാറ്റാനായില്ല. സംസ്ഥാനത്ത് കുത്തിവെയ്‌പെടുക്കാത്തതില്‍ കൂടുതല്‍ കുട്ടികള്‍ മലപ്പുറത്താണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്.
നാലുമാസത്തെ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷവും കുത്തിവെയ്‌പെടുക്കാത്ത കുട്ടികളെ മുഴുവനും പദ്ധതിയുടെ ഭാഗമാക്കാന്‍ കഴിഞ്ഞില്ല. ഏപ്രിലിലാണ് മിഷന്‍ ഇന്ദ്രധനുസ് തുടങ്ങിയത്. 12,000ത്തിലധികം കുട്ടികളായിരുന്നു കുത്തിവെയ്‌പെടുക്കാന്‍ ബാക്കിയുണ്ടായിരുന്നത്.
ഒന്നരമാസം മുന്‍പ് വിവിധ ഘട്ടങ്ങളിലായി നടന്ന ക്യാമ്പ് പൂര്‍ത്തിയായി. എന്നിട്ടും കുത്തിവെയ്പ് പൂര്‍ണമായെടുക്കാത്ത 9904 കുട്ടികള്‍ ഇനിയും ബാക്കിയുണ്ട്. ഇതില്‍ രണ്ടുവയസ്സിനിടെ നല്‍കേണ്ട അഞ്ചു വാക്‌സിനുകളില്‍ ഒന്നുപോലും ലഭിക്കാത്ത 2171 കുട്ടികളും ഭാഗികമായിമാത്രം കുത്തിവെയ്‌പെടുത്ത 7733 കുട്ടികളുമാണുള്ളത്.
 à´…ഞ്ചുപ്രധാന വാക്‌സിനുകളാണ് രണ്ടു വയസ്സിനിടെ നല്‍കേണ്ടത്. ക്ഷയരോഗം പ്രതിരോധിയ്ക്കുന്നതിനുള്ള ബി.സി.ജി. വാക്‌സിന്‍, തൊണ്ടമുള്ള് (ഡിഫ്ത്തീരിയ), വില്ലന്‍ചുമ, ടെറ്റനസ്, ഹീമോഫീലിയ, ഹെപ്പറ്റൈറ്റിസ്  ബി തുടങ്ങിയ അഞ്ചു പ്രധാനരോഗങ്ങള്‍ തടയുന്നതിനുള്ള പെന്റാ വാലന്റ് വാക്‌സിന്‍, അഞ്ചാംപനിയ്‌ക്കെതിരെയുള്ള മീസില്‍സ് വാക്‌സിന്‍ എന്നിവയാണിവ. ഇതില്‍ പെന്റാവാലന്റ് മൂന്നു ഘട്ടങ്ങളായാണ് നല്‍കേണ്ടത്. വിദ്യാഭ്യാസമുള്ളവര്‍പോലും കുത്തിവെയ്പിന്റെ കാര്യത്തില്‍ പുറകോട്ടു മാറുന്നതാണ് മലപ്പുറം ജില്ലയിലെ അവസ്ഥ...........................................................................................................................................................................................................
diphteria
..........................................................................................................................................................................................................കുരുതികൊടുക്കേണ്ടിയിരുന്നോ à´ˆ കുട്ടിയെപ്രതിരോധ കുത്തിവെപ്പുകള്‍ക്കുനേരെ മലപ്പുറം മുഖംതിരിഞ്ഞതിന്റെ ഇരയാണ് വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദയിലെ മുഹമ്മദ് അമീറുദ്ദീന്‍. അഞ്ചുവയസ്സിനു മുന്‍പുള്ള കുത്തിവെപ്പ് കൃത്യമായി എടുക്കാത്തതാണ്  ഡിഫ്തീരിയ ബാധിച്ചുള്ള അമീറുദ്ദീന്റെ മരണത്തിനുകാരണം. ഒരു കുട്ടികൂടി à´ˆ രോഗംപിടിപെട്ട് കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ കഴിയുന്നുണ്ട്.  അഞ്ചുവയസ്സിനു താഴെയുള്ള ഇരുപത്തിമൂവായിരത്തിലധികം കുട്ടികള്‍   ജില്ലയില്‍ പ്രതിരോധകുത്തിവെപ്പെടുത്തിട്ടില്ലെന്നാണ് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നത്. മുതിര്‍ന്ന കുട്ടികളുടെ എണ്ണം ഇതിലും ഇരട്ടിവരും. ജില്ലയില്‍ ഡിഫ്തീരിയ ബാധിച്ചെന്നുസംശയിക്കുന്ന 36 കുട്ടികളും 11 വയസ്സിനു മുകളിലുള്ളവരാണ്. അതുകൊണ്ട് ഇവര്‍ക്ക് ചെറുപ്രായത്തില്‍ കൃത്യമായി കുത്തിവെപ്പെടുത്തിട്ടില്ലെന്നാണ് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നത്.
  
 à´†à´°àµ‹à´—്യപ്രവര്‍ത്തകര്‍ സമീപിക്കുമ്പോള്‍ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് രക്ഷിതാക്കളുടെ ഭാഗത്തുനിന്നുണ്ടാവുന്നത്. 'വെറുതെയിരിക്കുന്ന കുട്ടികളെ ഇങ്ങനെ സൂചികുത്തി പനിവരുത്തണോ' എന്നാണ് പ്രായമായവര്‍ പലരും ചോദിക്കാറുള്ളതെന്ന് മലപ്പുറം ഡെപ്യൂട്ടി  à´¡à´¿.à´Žà´‚.à´’ ഡോ. ആര്‍ രേണുക പറയുന്നു.

പക്ഷേ, ഒരു സൂചികുത്തുന്ന വേദനയെ പേടിക്കുന്നവര്‍ കുരുന്നുകളുടെ ജീവനാണ് നഷ്ടപ്പെടുത്തുന്നതെന്ന് ഓര്‍ക്കുന്നില്ല. പ്രകൃതിചികിത്സ മതി, കുത്തിവെപ്പെടുക്കേണ്ടെന്നാണ് വിദ്യാഭ്യാസമുള്ളവരുടെ പോലും പ്രതികരണം. അതുകൊണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ എത്ര ശ്രമംനടത്തിയിട്ടും വലിയൊരുവിഭാഗം ഇതിന്റെ ഗൗരവമുള്‍ക്കൊള്ളുന്നില്ല. ആളുകളെdoctorബോധവത്കരിക്കുന്നതില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കു പങ്കുണ്ടെങ്കിലും അവരും ഇതിന്റെ ഗൗരവം ഉള്‍ക്കൊള്ളാത്ത അവസ്ഥയാണ്. രോഗം ഭീതിജനകമായരീതിയില്‍ പടര്‍ന്നശേഷമാണ് ജില്ലാപഞ്ചായത്തുപോലും ബോധവത്കരണവുമായി രംഗത്തിറങ്ങിയത്.

    à´°à´¾à´œàµà´¯à´¤àµà´¤àµ മരുന്നുകിട്ടാത്ത അസുഖമാണ് ഡിഫ്തീരിയ. ഇതുണ്ടാക്കുന്ന ബാക്ടീരിയകള്‍ ഹൃദയം, വൃക്ക തുടങ്ങിയ ആന്തരികാവയവങ്ങളെയും നാഡികളെയുമാണ് ബാധിക്കുന്നത്. ആന്റിസിറം കൊടുത്താലും പത്തിലൊരാള്‍ മരിക്കുമെന്നാണ് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നത്. പലരും വൈകിയാണ് രോഗം തിരിച്ചറിയുക. തൊണ്ടയില്‍ പാട രൂപപ്പെട്ട് ശ്വാസംമുട്ടല്‍ വരികയാണ് ഇതിന്റെ പ്രധാനലക്ഷണം. പക്ഷേ, ആദ്യഘട്ടത്തില്‍ ചികിത്സകിട്ടിയില്ലെങ്കില്‍ à´ˆ പാടയില്‍നിന്ന് പടരുന്ന വിഷം(ടോക്‌സിന്‍) ആന്തരികാവയവങ്ങളെ ബാധിക്കും. ഹൃദയത്തെയാണ് ഇതു ബാധിക്കുക. ഒരാള്‍ക്ക് ഡിഫ്തീരിയ പിടിപെട്ടാല്‍ അയാളുമായി ഇടപഴകുന്നവരിലേക്കു മുഴുവന്‍ രോഗമെത്താന്‍ സാധ്യതയുണ്ട്. ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍വരെ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
..........................................................................................................................................................................................................കുത്തിവെപ്പ് നല്‍കാതിരിക്കുന്നത്
അനീതി
പ്രതിരോധകുത്തിവെപ്പ്  നല്‍കുന്നതില്‍ പിറകോട്ടുപോകുന്ന മലപ്പുറത്തിന്റെ പ്രവണത കുട്ടികളോടും സമൂഹത്തോടുമുള്ള അനീതിയാണെന്ന് ശിശുരോഗ വിദഗ്ധര്‍. വിവിധ കാരണങ്ങള്‍പറഞ്ഞാണ് രക്ഷിതാക്കള്‍ കുത്തിവൈപ്പടുക്കാതിരിക്കുന്നത്. അമേരിക്കയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളുടെ ഉത്പന്നങ്ങളാണ് à´ˆ മരുന്നുകളെന്ന തെറ്റിദ്ധാരണ സമൂഹത്തില്‍ വ്യാപകമായുണ്ട്. à´Žà´¨àµà´¨à´¾à´²àµâ€ ഇപ്പോള്‍ നല്‍കുന്ന വാക്‌സിനുകളില്‍ ഭൂരിഭാഗവും ഇന്ത്യന്‍ നിര്‍മിതമാണ്.  വാസ്തവം തിരിച്ചറിയാതെയാണ് പലരും ഒഴിഞ്ഞുമാറുന്നത്. ഇതിന് കൃത്യമായ ബോധവത്കരണ പരിപാടികളാണ് വേണ്ടതെന്നും ശരിയേതെന്ന് മനസ്സിലാക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ്  പറയുന്നു.     à´®à´²à´ªàµà´ªàµà´±à´‚ ജില്ലയില്‍ ഡിഫ്തീരിയ പടരുന്ന സാഹചര്യത്തിലാണ് ബോധവത്കരണം ആവശ്യമായിവരുന്നത്. അഞ്ചു വയസ്സിന് താഴെ പൂര്‍ണമായും കുത്തിവെപ്പെടുക്കാത്ത 23,000ത്തിലധികം കുട്ടികളാണ് മലപ്പുറത്തുള്ളത്.  ഇവരെ പൂര്‍ണമായും കുത്തിവെപ്പ്  പരിപാടിയുടെ പരിധിയില്‍ കൊണ്ടുവരേണ്ടത് പൊതു ഉത്തരവാദിത്വമാണ്.സ്‌കൂളില്‍ ചേര്‍ക്കുന്നതിന് പ്രതിരോധകുത്തിവെയ്പ് കാര്‍ഡ് നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശമുണ്ട്. à´¡à´¿à´«àµà´¤àµ€à´°à´¿à´¯ പൊട്ടിപ്പുറപ്പെട്ടതായി പ്രഖ്യാപിച്ചു
മലപ്പുറം ജില്ലയില്‍ ഡിഫ്തീരിയ പൊട്ടിപ്പുറപ്പെട്ടതായി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചു. ഏതെങ്കിലും രോഗങ്ങള്‍ ഔട്ട് ബ്രേക്കായി പ്രഖ്യാപിച്ചാല്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഇടപെടലുണ്ടാകും. ജില്ലയിലേയ്ക്ക പ്രത്യേക സംഘത്തെ അയയ്ക്കും.
 à´Žà´¨àµà´¤à´¾à´£àµ ഡിഫ്തീരിയ?..........................................................................................................................................................................................................
diphteriaമലയാളത്തില്‍ 'തൊണ്ടമുള്ള്' എന്നറിയപ്പെടുന്ന ഡിഫ്തീരിയ സാധാരണയായി ഒന്നു മുതല്‍ 5 വയസ്സുവരേയുള്ള കുട്ടികളെയാണ് ബാധിക്കുക. ഇപ്പോള്‍ പ്രതിരോധ വാക്‌സിനുകളുടെ ഉപയോഗം മൂലം രോഗബാധയുണ്ടാകുന്ന കുട്ടികളുടെ പ്രായം 5നു മുകളിലായിട്ടുണ്ട്. രോഗമുണ്ടാക്കുന്നത് കൊറൈനി, ബാക്ടീരിയം ഡിഫ്തീരിയ (Coryne bacterium Diphtheria) ബാക്ടീരിയയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരില്‍മാത്രം കണ്ടെത്തിയിട്ടുള്ള ഈ രോഗാണു തൊണ്ടയിലുള്ള ശ്ലേഷ്മചര്‍ത്തിലാണ് പെരുകുന്നത്.
..........................................................................................................................................................................................................രോഗം പകരുന്ന വഴികള്‍സാധാരണയായി രോഗബാധിതരായ കുട്ടികള്‍ ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ തെറിക്കുന്ന ചെറുകണികകളിലൂടെ അടുത്തുള്ളവര്‍ക്ക് ശ്വസനവായുവിലൂടെയാണ് രോഗം പകരുന്നത്. രോഗിയുടെ സ്രവങ്ങള്‍ പുരണ്ട ഗ്ലാസ്സുകള്‍, കളിപ്പാട്ടങ്ങള്‍, ടവ്വല്‍, അണുനാശിനിയില്‍ മുക്കാത്ത തെര്‍മോമീറ്റര്‍ ഇവ വഴിയും രോഗം പകരാവുന്നതാണ്. ചിലരില്‍ രോഗാണുബാധ പുറമേ രോഗലക്ഷണങ്ങള്‍ കാണിക്കുകയില്ല. à´‡à´µà´°àµ† രോഗാണുവാഹകര്‍ (carriers) എന്നു വിളിക്കപ്പെടുന്നു. ഇങ്ങനെയുള്ള രോഗാണുവാഹകരുടെ തൊണ്ടയില്‍നിന്ന് രോഗമുള്ളവരിലേക്കു പകരാം. രോഗികള്‍ 24 ആഴ്ചവരെ രോഗം പരത്തുമ്പോള്‍ രോഗാണുവാഹകര്‍ മാസങ്ങളോളമോ ചികിത്സ ലഭിക്കുന്നതുവരെയോ രോഗാണുവിനെ മറ്റുള്ളവരിലേക്ക് പകര്‍ത്തും. ഒരു രോഗിക്കു ചുറ്റും 20 ഓളം രോഗാണുവാഹകര്‍ ഉണ്ടായിരിക്കുമെന്നാണ് അനുമാനം. ഇടതിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലും ദരിദ്രസാഹചര്യങ്ങളിലും രോഗം പകരാന്‍ സാധ്യത കൂടുതലാണ്. 
Diptheria
 ..........................................................................................................................................................................................................രോഗലക്ഷണങ്ങള്‍
രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 26 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകും. ചെറിയ തോതിലുള്ള രോഗബാധ (തീവ്രത കുറഞ്ഞത്), മൂക്കൊലിപ്പ്, തൊണ്ടവേദന, പനി എന്നീ ലക്ഷണങ്ങള്‍ മാത്രമേ കാണിക്കുകയുള്ളൂ. കഠിനമായ രോഗബാധയുള്ളവരില്‍ പനി, തൊണ്ടവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളെത്തുടര്‍ന്ന് തൊണ്ടയില്‍ 'വീക്കം' ഉണ്ടാകുകയും ടോണ്‍സിലുകളിലും തൊണ്ടയിലും ചാരനിറത്തിലുള്ള 'പാട' ഉണ്ടാകുകയും ശ്വാസതടസ്സവും ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ടും ഉണ്ടാക്കും.
 à´šà´¿à´²à´ªàµà´ªàµ‹à´³àµâ€ ഇത് സ്വനപേടകങ്ങളെയും (Larynx) ബാധിച്ച് വീക്കമുണ്ടാക്കി ശ്വാസതടസ്സവും ഉണ്ടാക്കും. തൊണ്ടയ്ക്കു പുറമേ നാസാദ്വാരങ്ങളിലും രോഗബാധയുടെ ഫലമായി പാടകള്‍ ഉണ്ടാകാം. ഇതോടൊപ്പം കഴുത്തിലെ ലസിക ഗ്രന്ഥികളില്‍ (lymphnode) വീക്കമുണ്ടാക്കി (bullneck) ശ്വാസതടസ്സവും ഉണ്ടാക്കാറുണ്ട്. à´¤àµŠà´£àµà´Ÿà´¯à´¿à´²àµâ€ പെരുകുന്ന രോഗാണുക്കള്‍ പുറപ്പെടുവിക്കുന്ന വിഷാംശങ്ങള്‍ (toxin) രക്തത്തിലൂടെ തലച്ചോറ്, ഹൃദയം, കിഡ്‌നി, ഞരമ്പുകള്‍ ഇവിടങ്ങളിലെത്തി അവയുടെ പ്രവര്‍ത്തനവും തകരാറിലാക്കുന്നു. സാധാരണയായി ഡിഫ്തീരിയമൂലം മരണപ്പെടുന്നത് ഹൃദയത്തെയോ, തലച്ചോറിനെയോ ബാധിച്ചോ, ശ്വാസതടസ്സം, തളര്‍ച്ച മൂലമോ ആയിരിക്കും. ഡിഫ്തീരിയ ബാധിച്ചവരില്‍ 510 ശതമാനം വരെ മരണപ്പെടാന്‍ സാധ്യതയുണ്ട്...........................................................................................................................................................................................................
രോഗനിര്‍ണയം
ഒരു പ്രദേശത്ത് രോഗബാധയുണ്ടായാല്‍ തൊണ്ടവേദനയുള്ള എല്ലാ കുട്ടികളിലും രോഗബാധ സംശയിക്കണം. രോഗലക്ഷണങ്ങള്‍വഴിയും, ശരീരപരിശോധനകളിലൂടെയും (പ്രത്യേകിച്ച് തൊണ്ടയിലെ പാട) രോഗം തിരിച്ചറിയാവുന്നതാണ്. ലബോറട്ടറികളില്‍ രോഗിയുടെ തൊണ്ടയില്‍നിന്നോ, മൂക്കില്‍നിന്നോ പഞ്ഞികളിലൂടെ ശേഖരിക്കുന്ന സ്രവങ്ങളില്‍ രോഗാണുവിന്റെ സാന്നിധ്യം നോക്കിയാണ് രോഗനിര്‍ണയം നടത്തുന്നത്.
 
ചികിത്സ
രോഗലക്ഷണങ്ങള്‍ ഡിഫ്തീരിയയാണെന്ന് സംശിയക്കുമ്പോള്‍തന്നെ വൈകിക്കാതെ ചികിത്സ തുടങ്ങണം. പ്രധാനമായത് ഡിഫ്തീരിയവിഷത്തിനെതിരായ ആന്റിസെറം കുത്തിവെപ്പാണ് (1891ല്‍ ജര്‍മന്‍ ഡോക്ടര്‍ എമില്‍ വോണ്‍ ബെഹ്‌റിങ് കണ്ടുപിടിച്ചത്). കേരളത്തില്‍ ഈ മരുന്ന ലഭ്യമല്ലാത്തതിനാല്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് ലഭ്യമാക്കുകയാണ് ചെയ്യുന്നത്.
ബാക്ടീരിയയെ നശിപ്പിക്കാനുള്ള ആന്റിബയോട്ടിക്കുകള്‍ (പെന്‍സിലിന്‍, എരിത്രോമൈസിന്‍ തുടങ്ങിയവ). രോഗിയെ രണ്ടാഴ്ചത്തേക്ക് മറ്റുള്ളവരില്‍നിന്ന് മാറ്റി പൂര്‍ണവിശ്രമം നല്‍കണം. ദ്രവരൂപത്തിലുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ നല്‍കുകയും വേണം. രോഗിയുമായി സമ്പര്‍ക്കം ഉണ്ടായിരുന്നവര്‍ (contact persons) പ്രത്യേകിച്ചും നഴ്‌സറികളിലും ക്ലാസ്സിലും ഉള്ള കുട്ടികളെ ഒരാഴ്ചയെങ്കിലും രോഗനിരീക്ഷണത്തിന് വിധേയമാക്കുകയും (ക്വാറൈന്റന്‍), ആന്റിബയോട്ടിക്കുകളും വാക്‌സിനുകളും നല്‍കുകയും വേണം. രോഗവാഹകര്‍ക്കും (carriers) ഇതോടൊപ്പം ചികിത്സ നല്‍കേണ്ടതുണ്ട്. diphteriaഇങ്ങനെ 5 ഡോസുകള്‍ എടുക്കുന്ന കുട്ടികള്‍ക്ക് ഡിഫ്തീരിയയില്‍നിന്ന് പൂര്‍ണമായും സംരക്ഷണം കിട്ടിയിരിക്കും. സമൂഹത്തില്‍ 90 ശതമാനത്തിലധികം പേര്‍ക്ക് ഇങ്ങനെ രോഗപ്രതിരോധം ലഭിച്ച ഇടങ്ങളില്‍ 'ഡിഫ്തീരിയ പകര്‍ച്ചവ്യാധി' പൊട്ടിപ്പുറപ്പെടാന്‍ സാധ്യത കുറവാണ്. à´œà´²à´¦àµ‹à´·à´‚, ചെറിയ ചുമ, പനി തുടങ്ങിയവ കുത്തിവെപ്പ് മാറ്റിവെക്കാന്‍ കാരണങ്ങളല്ല. à´ªà´¾à´°àµâ€à´¶àµà´µà´«à´²à´™àµà´™à´³àµâ€: 26 ശതമാനം കുട്ടികളില്‍ കുത്തിവെപ്പിനെത്തുടര്‍ന്ന് പനി. 5-10 ശതമാനം വരെ കുട്ടികളില്‍ കുത്തിവെച്ച സ്ഥലത്ത് നീരും വേദനയും അനുഭവപ്പെടാം. ഇതൊക്കെ 48 മണിക്കൂറുകള്‍ക്കകം ഭേദമാകുന്നതാണ്........................................................................................................................................................................................................... 
പ്രതിരോധം
1950കളിലേ ഉപയോഗിച്ചുതുടങ്ങിയ വാക്‌സിനാണ് ലോകത്തെമ്പാടും കുട്ടികള്‍ക്ക് ഇതിനായി ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ 1985 മുതല്‍ ഇത് കുട്ടികള്‍ക്കുള്ള 'സാര്‍വത്രിക പ്രതിരോധ ചികിത്സ' പദ്ധതിയില്‍പ്പെടുത്തി സര്‍ക്കാര്‍ ആശുപത്രികളില്‍ തികച്ചും സൗജന്യമായി നല്‍കിവരുന്നുണ്ട്. ടെറ്റനസ്, വില്ലന്‍ചുമ എന്നീ രോഗങ്ങള്‍ക്കുള്ള പ്രതിരോധ മരുന്നുകളും ചേര്‍ത്ത് മൂന്നു രോഗങ്ങള്‍ക്ക് ഒന്നിച്ച് നല്‍കുന്ന ഈ കുത്തിവെപ്പിനെ 'ട്രിപ്പിള്‍ വാക്‌സിന്‍' എന്നറിയപ്പെടുന്നുഡി.പി.ടി വാക്‌സിന്‍.
 
തിരിച്ചുവരവിന്റെ കാരണങ്ങള്‍
സാക്ഷര കേരളത്തില്‍ കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പുകള്‍ നിഷേധിക്കുന്നത് രക്ഷിതാക്കളുടെ അജ്ഞതകൊണ്ടാണെന്നു തോന്നുന്നില്ല. വാക്‌സിനുകളുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള ഊതിവീര്‍പ്പിച്ച വാര്‍ത്തകളും അപൂര്‍വമായ രോഗങ്ങള്‍ തങ്ങളുടെ കുട്ടിയെ ബാധിക്കില്ലെന്ന ശുഭപ്രതീക്ഷകളോ പ്രതിരോധ ചികിത്സയിലുള്ള വിശ്വാസ തകര്‍ച്ചയോ എതിര്‍പ്രചാരണങ്ങളോ ഇതിനു കാരണമായി ഭവിച്ചിട്ടുണ്ടാകാം.
 à´ªàµà´²à´¾à´¨à´¿à´™àµ കമ്മീഷന്‍ നിഗമനപ്രകാരം കാമ്പയിന്‍ ശൈലിയിലുള്ള ആരോഗ്യപ്രവര്‍ത്തനങ്ങള്‍, 'വാക്‌സിനുകളുടെ' ഉപയോഗം കുറയുമെന്നും 'പള്‍സ്' പോളിയോപോലുള്ള ദീര്‍ഘകാല പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെയും ഊര്‍ജം കൂടുതല്‍ ചെലവഴിച്ച് തളര്‍ന്നുപോകാനും (ീുലൃമശേീിമഹ ളമശേഴൗല) സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെടുന്നു  തുടര്‍ച്ചയായ 'യജ്ഞങ്ങള്‍' സമൂഹത്തിന്റെയും താത്പര്യങ്ങള്‍ കെടുത്താം. à´‡à´¨àµà´¤àµà´¯à´¯à´¿à´²àµ† ശിശുവിദഗ്ധരുടെ പ്രസിദ്ധീകരണമായ ഇന്ത്യന്‍ പീഡിയാട്രിക്‌സ് എഡിറ്റോറിയല്‍ അഭിപ്രായപ്പെട്ടത് ''സ്വകാര്യ മേഖലയിലെ വിലകൂടിയതും അത്യാവശ്യമില്ലാത്തതും ഇപ്പോള്‍ വഴിവിട്ട് പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നതുമായ 'ഗ്ലാമര്‍' വാക്‌സിനുകളുടെ പ്രഭാവലയത്തില്‍ അത്യാവശ്യ വാക്‌സിനുകള്‍ (à´‡.സി.ജി, à´¡à´¿.പി.à´Ÿà´¿, മീസില്‍സ്) 'നിഴലില്‍' പെട്ടുപോയി''à´ˆ സാഹചര്യത്തില്‍ കേരളത്തിലെ 'സാര്‍വത്രിക പ്രതിരോധ പിരപാടി'യിലും ഇരുട്ടു വീഴ്ത്തിത്തുടങ്ങി. à´•àµ‡à´°à´³à´¤àµà´¤à´¿à´²àµâ€ റിപ്പോര്‍ട്ട് ചെയ്ത ഡിഫ്തീരിയ കേസുകളില്‍ 90 ശതമാനം മലപ്പുറം ജില്ലയില്‍നിന്നാണ്. തിരുവനന്തപുരം അച്യുതമേനോന്‍ സെന്റര്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ മലപ്പുറം ജില്ലയില്‍ പൂര്‍ണമായും പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്ത കുട്ടികള്‍ 36.5 ശതമാനവും ട്രിപ്പിള്‍ വാക്‌സിന്‍ എടുത്ത കുട്ടികള്‍ 47.6 ശതമാനവുമാണ്. സംസ്ഥാനതലത്തില്‍ ഇത് യഥാക്രമം 72 ശതമാനവും 87ശതമാനവുമാണ്. (മലപ്പുറം 50 ശതമാനത്തില്‍ താഴെയുള്ള ഏകജില്ല). à´¨à´®àµà´®àµà´Ÿàµ† രാജ്യത്തിനാവശ്യമായ à´¡à´¿.പി.à´Ÿà´¿. വാക്‌സിന്‍ വര്‍ഷങ്ങളായി ഉത്പാദിപ്പിച്ച് വിതരണം ചെയ്തുവന്നിരുന്ന കുനൂരിലെ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ഹിമാചല്‍ പ്രദേശ് കസൗളിയിലെ സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് എന്നീ സ്ഥാപനങ്ങള്‍ 2008 ജനവരി 15 മുതല്‍ കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം പൂട്ടിയിട്ടതിനാല്‍ സംസ്ഥാനത്ത് ആവശ്യമുള്ള വാക്‌സിന്‍ ക്ഷാമം ഉണ്ടായിട്ടുണ്ട്. ഇത് ആശുപത്രികളില്‍നിന്ന് വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍ കുട്ടികള്‍ മടങ്ങിപ്പോകുന്ന സാഹചര്യമുണ്ടാക്കുന്നു. ഇതെല്ലാം കൂട്ടിവായിച്ചാല്‍ 'കേരളത്തിന്റെ ആരോഗ്യമാതൃക'യുടെ ദിശ എങ്ങോട്ടാണെന്ന് തിരിച്ചറിയാനാവും. 
കടപ്പാട്: à´¡àµ‹. ജയകൃഷ്ണന്‍ à´Ÿà´¿.

Related News