Loading ...

Home special dish

പച്ചമാങ്ങാ സര്‍ബത്ത് കുടിച്ചിട്ടുണ്ടോ?

പഴുത്ത മാങ്ങ കൊണ്ട് ജ്യൂസ് അടിക്കാറുണ്ട്. പച്ചമാങ്ങ എങ്ങനെ ശരിയാകും? ദാഹ ശമനത്തിന് പച്ചമാങ്ങ സര്‍ബത്ത് നല്ലതാണ്. മാങ്ങയുടെ സീസണാകുമ്ബോള്‍ എല്ലാവരുടെയും വീട്ടില്‍ മാമ്ബഴം ഉണ്ടാകും. നല്ലവണ്ണം മൂത്ത പച്ച മാങ്ങ മൂവാണ്ടന്‍ ആണ് കൂടുതല്‍ നല്ലത് , മല്ലിയില, പുതിനയില, പഞ്ചസാര, വറുത്ത ജീരകം പൊടിച്ചത്, ഇഞ്ചി, ഉപ്പ്, നാരങ്ങ എന്നിവയാണ് പച്ചമാങ്ങ സര്‍ബത്ത് ഉണ്ടാക്കാന്‍ ആവശ്യമായ വസ്തുക്കള്‍.



എങ്ങനെ പച്ചമാങ്ങ സര്‍ബത്ത് ഉണ്ടാക്കാം. ആദ്യം തന്നെ മാങ്ങ ചെറിയ കഷണങ്ങള്‍ ആക്കി ഒരു കഷ്ണം ഇഞ്ചിയും ചേര്‍ത്ത് പാകത്തിന് വെള്ളം ചേര്‍ത്ത് കുക്കറില്‍ വേവിക്കുക. വെന്തു കഴിയുമ്ബോള്‍ കുറച്ച്‌ പൊതിനയില ചേര്‍ത്ത് അരച്ചെടുക്കുക. ഒരു പാത്രത്തില്‍ പഞ്ചസാരയും 1 കപ്പ് വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. തിളച്ചു വരുമ്ബോള്‍ വറുത്ത ജീരക പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ ചേര്‍ക്കുക.



OLYMPUS DIGITAL CAMERA അതിലേക്ക് അരച്ച്‌ വെച്ച മാങ്ങാ ചേര്‍ത്ത് തിളപ്പിക്കുക. തിളച്ചു നീരിന് കട്ടിവയ്ക്കുമ്ബോള്‍ ഇത് അരിച്ചെടുക്കാം. പച്ച മാങ്ങാ സ്‌ക്വാഷ് റെഡി ഇത് ഗ്ലാസ് ബോട്ടെലുകളില്‍ ആക്കി സൂക്ഷിച്ചു വച്ചാല്‍ കുറെ കാലം കേടുകൂടാതെ ഇരിക്കും

Related News