Loading ...

Home Europe

വേൾഡ്‌ പീസ്‌ മിഷൻ ടീമിന്റെ ദമ്പതി ധ്യാനം യൂറോപ്പിൽ.

സണ്ടർലാൻഡ്‌: വേള്‍ഡ് പീസ്‌ മിഷന്‍ ടീംനയിക്കുന്ന ദമ്പതി ധ്യാനം 2019 ജൂണ്‍ 7,8,9 തീയതികളില്‍ സണ്ടർലാൻഡിൽ വെച്ച്നടക്കുന്നു. മിയാവോ ബിഷപ്പും, വേള്‍ഡ് പീസ്‌മിഷന്‍റെ മുഖ്യ രക്ഷാധികാരിയുമായഅഭിവന്ദ്യ ബിഷപ്പ് ജോര്‍ജ്ജ് പള്ളിപ്പറമ്പിലിന്‍റെനേതൃത്വത്തില്‍ നടക്കുന്ന ദമ്പതിധ്യാനത്തിന്,മികച്ച സാമൂഹികപ്രവര്‍ത്തകയ്ക്കുള്ള ദേശീയ അവാര്‍ഡ്നേടിയ പ്രശസ്ത സൈക്കോളജിസ്റ്റും, ട്രാഡയുടെജനറല്‍ സെക്രട്ടറിയും, ബൈബിള്‍പണ്ഡിതയുമായ റവ. ഡോ: സിസ്റ്റര്‍. ജോവാന്‍ചുങ്കപ്പുരയും എം. എം. എസ്‌, ലോകപ്രശസ്തകുടുംബ പ്രേഷിതനും, വേള്‍ഡ് പീസ്‌ മിഷന്‍ചെയര്‍മാനും, മികച്ച ഫാമിലികൌണ്‍സിലറും,അദ്ധ്യാപകനും സംഗീതജ്ഞനുമായ ശ്രീ സണ്ണി സ്റ്റീഫനുംചേര്‍ന്നാണ് ക്ലാസ്സുകള്‍ നല്‍കുന്നത്.
 
സാധാരണ ധ്യാനരീതികളില്‍ നിന്ന് വൃത്യസ്തമായി കുട്ടികളെ വളര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ നേരിടുന്ന വെല്ലുവിളികളും-പരിഹാരങ്ങളും, സ്ട്രെസ്സ് മാനേജ്മെന്‍റ്, ദാമ്പത്യ ജീവിതത്തിലെ പ്രശ്ന പരിഹാരങ്ങള്‍, മാതാപിതാക്കളും മക്കളും തമ്മില്‍അടിസ്ഥാനപരമായി കാത്തു സൂക്ഷിക്കേണ്ടധാരണകള്‍, മൂല്യങ്ങള്‍, മര്യാദകള്‍ തുടങ്ങിതിരുവചന ചിന്തകളെ പ്രായോഗിക ജീവിതപാഠങ്ങളാക്കി നാല്‍പ്പതിലേറെ വര്‍ഷത്തെകൌണ്‍സിലിംഗ് അനുഭവങ്ങളുംപങ്കുവെച്ചാണ് ഇരുവരും ക്ലാസ്സുകള്‍നല്‍കുന്നത്. വിശുദ്ധ ബലിക്കും, ആരാധനക്കും നേതൃത്വംനല്‍കുന്നതോടൊപ്പം മരിയ ഭക്തിയും, മാദ്ധ്യസ്ഥശക്തിയും എന്നവിഷയത്തെക്കുറിച്ച് അഭിവന്ദ്യ ബിഷപ്പുംക്ലാസ്സുകള്‍ നല്‍കുന്നതാണ്. യുകെയിലെവിവിധ സ്ഥലങ്ങളിലെ ധ്യാനത്തിനുശേഷമാണ് വേള്‍ഡ് പീസ്‌ മിഷന്‍ ടീംസണ്ടർലാൻഡിൽ എത്തിച്ചേരുന്നത്.

“ഈ ദമ്പതി ധ്യാനത്തില്‍ പങ്കെടുത്ത്ജീവിതത്തിനാവശ്യമായ ആഴമേറിയഅറിവും, അനുഭവങ്ങളും ഉള്‍ക്കൊണ്ട്, ജീവിതത്തിന്‍റെ ചുവടുവെയ്പ്പുകള്‍പിഴയ്ക്കാതെ മുന്നോട്ടു പോകുവാനും, കുടുംബജീവിതം ഒരു ആഘോഷമായിമാറ്റുവാനും ലഭിക്കുന്ന ഈ അപൂര്‍വ്വ അവസരംഎല്ലാവരും പ്രയോജനപ്പെടുത്തണമെന്ന്” വേള്‍ഡ് പീസ്‌ മിഷന്‍ യു കെ ചാപ്റ്ററിന്‍റെസ്പിരിച്വല്‍ ഡയറക്ടര്‍ ഫാ.ജോസ്‌അഞ്ചാനിക്കൽ അഭ്യര്‍ത്ഥിച്ചു.
മേയ്‌ മാസം 25,26 തീയതികളിൽ പോർട്ട്മൗത്തിലും 29 നു ന്യൂകാസ്സിലിലും ജൂൺ 1,2 തീയതികളിൽ ഹാമിൽട്ടണിലും തുടർന്ന് ജൂൺ 15,16 തീയതികളിൽ സ്വിറ്റ്സർലാൻഡിലും വേൾഡ്‌ പീസ്‌ മിഷന്റെ ദമ്പതി ധ്യാനം നടക്കുന്നുണ്ട്‌.

St. Josephs ‘ Church, Sunderland. SR46HP.

കൂടുതൽ വിവരങ്ങൾക്ക്‌:

മാത്യു - 07590516672,
സോജൻ - 07846 911218,
ഫാ. റോജി - 07772 540180
ജോർജ്ജ്‌ സൈമൺ - WPM-UK  - 07861 392825

റിപ്പോർട്ട്‌: കെ. ജെ. ജോൺ

Related News