Loading ...

Home special dish

വിഷുവൊക്കെ വരുവല്ലേ? അല്‍പം മധുരം ഉണ്ടാക്കിയാലോ? ബനാന പുഡ്ഡിംഗ്

വിഷു ദേ ഇങ്ങ് എത്തിപ്പോയി.. കുടുംബം മുഴുവന്‍ ഒത്തുച്ചേരുന്ന ആഘോഷവേളയില്‍ അല്‍പം മധുരം നിങ്ങള്‍ക്ക് ഉണ്ടാക്കിക്കൂടെ. സദ്യ കഴിഞ്ഞ് അല്‍പം മധുരം കഴിക്കുന്ന പതിവുണ്ടല്ലോ? വ്യത്യസ്തമായി ബനാന പുഡ്ഡിംഗ്
തയ്യാറാക്കാം.





ആവശ്യമുള്ള സാധനങ്ങള്‍ ഏത്തപ്പഴം 2 എണ്ണം (ചെറിയ കഷണങ്ങളാക്കിയത്)
പഞ്ചസാര കാല്‍കപ്പ്
മൈദ ഒരുടേബിള്‍ സ്പൂണ്‍
പാല്‍ ഒരു കപ്പ്
കശുവണ്ടിപ്പരിപ്പ് ഒരു ടേബിള്‍ സ്പൂണ്‍

ഗ്രാമ്ബൂ 5 എണ്ണം





തയ്യാറാക്കുന്ന വിധം ഒരു പാനില്‍ പഞ്ചസാര എടുത്ത് നല്ല ബ്രൗണ്‍ നിറമാകുന്നതുവരെ ചൂടാക്കിയ ശേഷം അടുപ്പില്‍നിന്നിറക്കി കുറച്ചു വെള്ളവും ഏത്തപ്പഴക്കഷണങ്ങളും ചേര്‍ക്കുക. ഗ്രാമ്ബൂ ചതച്ച്‌ അതിലിടുക. പിന്നീട് ഇളക്കി വേവിച്ച്‌ വാങ്ങിവയ്ക്കുക. ശേഷം പുഡ്ഡിംഗ് പാത്രത്തിലേക്കു മാറ്റാം. മൈദയും പാലും യോജിപ്പിച്ച്‌ തിളപ്പിച്ച്‌ കുറുക്കുക. ഇത് പഴക്കഷണങ്ങളുടെ മുകളിലേക്ക് ഒഴിക്കുക. തണുപ്പിച്ച ശേഷം വിളമ്ബാം..

Related News