Loading ...

Home Business

ഗൂഗിളിന് ബൈ...ഇനി ആല്‍ഫബെറ്റ്

ഹൂസ്റ്റണ്‍: ഗൂഗിള്‍ ആല്‍ഫബറ്റായി. വെള്ളിയാഴ്ച യു.എസ് ഓഹരി വിപണികള്‍ ക്ലോസ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഗൂഗിള്‍ കമ്പനി ആല്‍ഫബെറ്റായി പ്രഖ്യാപിച്ചത്.

ഇതോടെ ആല്‍ഫബെറ്റിന്റെ ഉപകമ്പനിയായി ഗൂഗിള്‍ മാറി. ആല്‍ഫബെറ്റിന് കീഴിലുള്ള പലകമ്പനികളിലൊന്നായി ഗൂഗിള്‍ മാറുകയാണ് ചെയ്തത്.  നിലവിലുള്ള ഗൂഗിളിന്റെ ഓഹരികളെല്ലാം ഇതോടെ ആല്‍ഫബറ്റിന്റെ ഓഹരികളായി.

ഗൂഗിളിന്റെ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിന്നുംതന്നെയാണ് ആല്‍ഫബെറ്റിന്റെ തലപ്പത്തുള്ളത്. ലാറി പേജ് സിഇഒയും സെര്‍ജി ബ്രിന്‍ പ്രസിഡന്റുമാണ്. വിഭജനത്തോടെ ഉപകമ്പനിയായ ഗൂഗിളിന്റെ സിഇഒയായി സുന്ദര്‍ പിച്ചായും നിയമിതനായി.ഗൂഗിള്‍ സര്‍ച്ച്, വെബ് പരസ്യങ്ങള്‍, മാപ്പുകള്‍, യുടൂബ് തുടങ്ങിയവയെല്ലാം ആല്‍ഫബെറ്റിന് കീഴിലാണ് വരിക.

ഗൂഗിള്‍ കാര്‍, ഇന്റര്‍നെറ്റ് ബലൂണ്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഗവേഷണ വിഭാഗമായ ഗൂഗിള്‍ എക്‌സും ഡ്രോണ്‍ ഡെലിവറി പദ്ധതിയായ വിങ്, ഹൈസ്പീഡ് ഇന്റര്‍നെറ്റ് സര്‍വീസായ നെസ്റ്റ്, ഗൂഗിള്‍ ക്യാപിറ്റല്‍, ഗൂഗിള്‍ ലൈഫ് സയന്‍സ് തുടങ്ങിയവയും ആല്‍ഫബെറ്റിന്റെ ഉപകമ്പനികളായി.

Related News