Loading ...

Home sports

'അവിശ്വസനീയം' ; സൂപ്പര്‍മാന്‍ ക്യാച്ചുമായി ബെന്‍സ്റ്റോക്സ്, അമ്ബരന്ന് താരങ്ങള്‍

ജയ്പുര്‍: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഇം​ഗ്ലീഷ് താരം ബെന്‍ സ്റ്റോക്സിന്റെ അവിശ്വസനീയ ക്യാച്ച്‌. ഒരു സൂപ്പര്‍ മാന്‍ ക്യാച്ചിലൂടെ കേദര്‍ ജാദവിനെ പുറത്താക്കിയാണ് രാജസ്ഥാന്‍ റോയല്‍സ് താരം ആരാധകരെ ആവേശത്തിലാഴ്ത്തിയത്. ചെന്നൈ ഇന്നിങ്‌സിലെ ആറാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു കാണികളെയും കളിക്കാരെയും ഒരുപോലെ അമ്ബരപ്പിച്ച ക്യാച്ച്‌. ബാക്ക് വേര്‍ഡ് പോയിന്റിലായിരുന്നു സ്റ്റോക്സ് ഫീല്‍ഡ് ചെയ്തിരുന്നത്. ജോഫ്ര ആര്‍ച്ചറുടെ ഷോര്‍ട്ട് പന്ത് സ്റ്റോക്സിന്റെ തലയ്ക്ക് മുകളിലൂടെ കട്ട് ചെയ്യാനായിരുന്നു ജാദവിന്റെ ശ്രമം.

എന്നാല്‍ ​ഗോള്‍കീപ്പറുടെ മെയ് വഴക്കത്തോടെ ഇടത്തേക്ക് ഡൈവ് ചെയ്ത് വായുവില്‍ ഉയര്‍ന്ന് സ്‌റ്റോക്ക്‌സ് പന്ത് കൈപ്പിടിയിലൊതുക്കി. പുറത്താകുമ്ബോള്‍ ആറു പന്തില്‍ ഒരു റണ്ണായിരുന്നു ജാദവിന്റെ സമ്ബാദ്യം. പക്ഷെ ക്യാച്ചുകള്‍ മാച്ചുകള്‍ വിജയിപ്പിക്കുമെന്ന തത്വം നടന്നില്ല. ആവേശകരമായ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ചെന്നൈയോട് തോറ്റെങ്കിലും രാജസ്ഥാന്‍ ആരാധകര്‍ക്ക് മനോഹരമായ നിമിഷമാണ് ബെന്‍ സ്‌റ്റോക്ക്‌സ് സമ്മാനിച്ചത്.

Related News