Loading ...

Home sports

അച്ഛന് തലച്ചോറില്‍ രക്തസ്രാവം; ഓരോ കളി കഴിഞ്ഞും പാര്‍ത്ഥിവ് പോകുന്നത് ആശുപത്രിയിലേക്ക്

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേല്‍ ഓരോ കളി കഴിഞ്ഞും പോവുക വിമാനത്താവളത്തിലേക്കാണ്. അഹമ്മദാബാദിലുള്ള ഒരു ആശുപത്രിയില്‍ പാര്‍ത്ഥിവിന്‍്റെ അച്ഛന്‍ അജയ് പട്ടേലിനെ തലച്ചോറില്‍ രക്തസ്രാവവുമായി അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിന്‍്റെ അടുത്തേക്കാണ് ഓരോ കളിക്ക് ശേഷവുമുള്ള പാര്‍ത്ഥിവിന്‍്റെ യാത്ര. കളി കഴിയുമ്ബോള്‍ ആശുപത്രിയിലേക്ക് പോകുന്ന പാര്‍ത്ഥിവ് തിരികെ വരുന്നത് അടുത്ത കളിക്ക് തൊട്ടു മുന്‍പാണ്. ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങുന്നതിനു മുന്‍പ് തന്‍്റെ അച്ഛന്‍ ആശുപത്രിയിലാണെന്ന് പാര്‍ത്ഥിവ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. അച്ഛന്‍്റെ അസുഖം മൂലം സയ്യിദ് മുഷ്താഖ് അലി ടി-20 ട്രോഫി നഷ്ടമായ പാര്‍ത്ഥിവിനോട് അമ്മയും ഭാര്യയുമാണ് ഐപിഎല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പറയുന്നത്. എന്നാല്‍ ശരീരം പിച്ചിലും മനസ്സ് ആശുപത്രിയിലുമുള്ള പാര്‍ത്ഥിവ് ഓരോ മത്സരങ്ങള്‍ കഴിഞ്ഞും ആശുപത്രിയിലേക്ക് പറക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെങ്കിലും ഇതു വരെ നില മെച്ചപ്പെട്ടിട്ടില്ല. ഐസിയുവിലുള്ള അദ്ദേഹം ഇപ്പോള്‍ കോമ സ്റ്റേജിലാണ്. മാനസികമായി താന്‍ വളരെ ക്ഷീണിതനാണെന്നറിയിച്ച പാര്‍ത്ഥിവ് നല്ല വാര്‍ത്തകള്‍ വരുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്.

Related News