Loading ...

Home sports

ധോണി ഗ്രൗണ്ടിലിറങ്ങിയത് എന്തിന് ; വെളിപ്പെടുത്തലുമായി ചെന്നൈ പരിശീലകന്‍

രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇന്നലെ നടന്ന ഐപിഎല്‍ മത്സരത്തില്‍ നോബോള്‍ വിവാദം വന്നപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഗ്രൗണ്ടിലിറങ്ങിയത് വന്‍ വിവാദമായിരിക്കുകയാണ്‌. സംഭവത്തില്‍ ധോണിയെ അനുകൂലിച്ചും, എതിര്‍ത്തും ക്രിക്കറ്റ് ലോകത്ത് നിന്ന് അഭിപ്രായങ്ങള്‍ വരുന്നുണ്ട്. ഇപ്പോളിതാ ചെന്നൈ സൂപ്പര്‍ കിംഗ്സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗും വിവാദ സംഭവത്തെക്കുറിച്ച്‌ മനസ് തുറന്ന് രംഗത്തെത്തി. മത്സരത്തിന് ശേഷം സംസാരിക്കുമ്ബോളായിരുന്നു ഫ്ലെമിംഗ് വിവാദ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയത്. ബോളിംഗ് എന്‍ഡിലുള്ള അമ്ബയര്‍ നോബോള്‍ വിളിച്ചെന്നാണ് ഞങ്ങളാദ്യം മനസിലാക്കിയതെന്നും പിന്നീട് മൊത്തത്തില്‍ ആശയക്കുഴപ്പം വരുകയായിരുന്നുവെന്നും പറഞ്ഞ ഫ്ലെമിംഗ്, ധോണി ഗ്രൗണ്ടിലിറങ്ങിയത് എന്ത് കൊണ്ടാണെന്നും വ്യക്തമാക്കി. ഫ്ലെമിംഗിന്റെ വാക്കുകള്‍ ഇങ്ങനെ, " അത് നോബോളാണോ അല്ലയോ എന്ന കാര്യത്തില്‍ വലിയ രീതിയിലുള്ള ആശയക്കുഴപ്പമുണ്ടായി. അമ്ബയര്‍മാരും ഇക്കാര്യത്തില്‍ വ്യക്തത ‌വരുത്തിയില്ല. ഇതോടെയാണ് ധോണി ഗ്രൗണ്ടിലിറങ്ങിയത്. അമ്ബയര്‍മാരോട് സംഭവം ചര്‍ച്ച ചെയ്യാനായിരുന്നു അത്. ഇതാണ്‌ നടന്നത്‌. ധോണിയുടെ ഈ പ്രവൃത്തി ഏറെ നാള്‍ ക്രിക്കറ്റില്‍ ചര്‍ച്ചാ വിഷയമാകും." ഫ്ലെമിംഗ് പറഞ്ഞുനിര്‍ത്തി.

Related News