Loading ...

Home Business

സ്റ്റോക് ബ്രോക്കിങ് സേവനം അവതരിപ്പിക്കാനൊരുങ്ങി 'പേടിഎം'

മുംബൈ: സ്റ്റോക് ബ്രോക്കിങ് സേവന രംഗത്തേക്ക് ചുവട് വയ്ക്കാനൊരുങ്ങി പേടിഎം. ഡിസ്കൗണ്ട് ബ്രോക്കിങ് സേവനമായിരിക്കും കമ്ബനി ഉപയോക്താക്കള്‍ക്ക് നല്‍കുക. രാജ്യത്തെ ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനമായ പേടിഎം ഉടന്‍ തന്നെ സ്റ്റോക് ബ്രോക്കിങ് സേവനം അവതരിപ്പിക്കുമെന്ന് പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മ വിശദമാക്കി. ഇതിന്‍റെ ഭാഗമായി ബിഎസ്‌ഇ, എന്‍എസ്‌ഇ എന്നിവയില്‍ പേടിഎം അംഗത്വവും എടുത്തുകഴിഞ്ഞു. ഓഹരി നിയന്ത്രണ ബോര്‍ഡായ സെബിയില്‍ നിന്ന് അംഗീകാരവും പേടിഎം സ്വന്തമാക്കി. കമ്ബനിയുടെ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് വെല്‍ത്ത് മാനേജ്മെന്‍റ് വിഭാഗമായ 'പേടിഎം മണി'യിലൂടെയാണ് സേവനങ്ങള്‍ ലഭ്യമാക്കുക.

Related News