Loading ...

Home India

രാജ്യത്ത് ജനങ്ങളെക്കാള്‍ വലുതായി ആരുമില്ല; സോണിയ ഗാന്ധി

റായ്ബറേലി: ബിജെപിയെ വിമര്‍ശിച്ച്‌ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. 2004ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ബിജെപി മറക്കരുതെന്നും സോണിയ ഗാന്ധി ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി. റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. മക്കളായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരുമായാണ് സോണിയ ഗാന്ധി പത്രിക സമര്‍പ്പിക്കാനെത്തിയത്. രാജ്യത്ത് ജനങ്ങളെക്കാള്‍ വലുതായി ആരുമില്ലെന്നും സോണിയ പ്രതികരിച്ചു. വാജ്പേയ് അധികാരത്തില്‍ എത്തുമെന്ന സര്‍വേ ഫലങ്ങള്‍ തിരുത്തിയെഴുതികൊണ്ടാണ് 2004ല്‍ യുപിഎ മുന്നണി 262 സീറ്റുകള്‍ നേടി ആധികാരത്തിലെത്തിയതെന്നും സോണിയ ഗാന്ധി പറഞ്ഞു.

Related News