Loading ...

Home sports

വേഗം സുഖം പ്രാപിക്കട്ടെ, പെലെയ്ക്ക് ആശംസ നേര്‍ന്ന് മറഡോണ, ഒപ്പം പഴയൊരു ഫോട്ടോയും

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് വേഗം സുഗം പ്രാപിക്കുവാന്‍ ആശംസ നേര്‍ന്ന് ഡീഗോ മറഡോണ. പെലയ്ക്ക് ഒപ്പമുള്ള ഫോട്ടോയും ഒപ്പം ചേര്‍ത്തായിരുന്നു മറഡോണ ഇന്‍സ്റ്റഗ്രാമിലെത്തിയത്. à´ˆ ഫോട്ടോയ്ക്ക് ഇപ്പോള്‍ 40 വയസായി. റിയോ à´¡à´¿ ജനേറോയില്‍ വെച്ചുള്ള ഞങ്ങളുടെ സ്വകാര്യ കൂടിക്കാഴ്ചയ്ക്കിടയില്‍ എടുത്തതാണ് à´ˆ ചിത്രം. എത്ര ചെറുപ്പമായിരുന്നു നമ്മള്‍. പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്ന് ഞാന്‍ ആശംസിക്കുന്നതായും മറഡോണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

1979ല്‍ എടുത്ത ഫോട്ടോയാണ് അത്. മുപ്പത്തിയെട്ടുകാരനായ പെലെ ഗിറ്റാര്‍ വായിക്കുന്നത് പതിനെട്ടുകാരനായ മറഡോണ നോക്കിയിരിക്കുന്നതാണ് ഫോട്ടോ. യൂറിനറി ഇന്‍ഫെക്ഷനെ തുടര്‍ന്നാണ് പെലെയയെ പാരിസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ആറ് ദിവസത്തിന് ശേഷം പെലെ ബ്രസീലിലേക്ക് മടങ്ങി. വീല്‍ചെയറില്‍ ബ്രസീലിലേക്ക് മടങ്ങിയ പെലെയെ സാവോ പോളോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


Related News