Loading ...

Home Gulf

റസിഡന്‍്റ് പെര്‍മിറ്റ് ഇല്ലാത്തവരെ ജോലിയ്ക്ക് നിയമിച്ചാല്‍ ജയില്‍ ശിക്ഷയും പിഴയും; പിടിമുറുക്കി സൗദി

റിയാദ്: റസിഡന്‍്റ് പെര്‍മിറ്റ് ഇല്ലാത്ത പ്രവാസികളെ ജോലിയ്ക്ക് നിയമിക്കുന്നവര്‍ക്ക് ഇനി മുതല്‍ ജയില്‍ ശിക്ഷയും പിഴയും ചുമത്തുമെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം. ഇഖാമ നിയമലംഘകരുടെ മേല്‍ പിടിമുറുക്കാന്‍ ലക്ഷ്യമിട്ട് ശക്തമായ നിയമങ്ങളാണ് ജവാസാത് ഡയറക്ടറേറ്റ് പ്രാബല്യത്തില്‍ കൊണ്ടുവന്നിട്ടുള്ളത്. സ്ഥാപനത്തിന്‍റെ മാനേജര്‍ വിദേശിയാണെങ്കില്‍ നാടുകടത്തുമെന്നും ഡയറക്‌ട്രേറ്റ് അറിയിച്ചു. നിയമലംഘകരെ ജോലിയ്ക്ക് വെയ്ക്കുന്നവരില്‍ നിന്ന് ഒരു ലക്ഷം റിയാലാണ് പിഴ ഈടാക്കുക. കൂടാതെ സ്ഥാപനത്തിന്‍റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തുകയും മാനേജരെ ഒരു വര്‍ഷം തടവിനു വിധിക്കുകയും ചെയ്യും. മാനേജര്‍ വിദേശിയാണെങ്കില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തും. ജോലിയ്ക്ക് നിയമിക്കുന്ന ഇഖാമ തൊഴില്‍ ലംഘകരുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും പിഴ. ശിക്ഷാ നടപടികള്‍ ഒഴിവാക്കാന്‍ നിയമ ലംഘകരെ ജോലിയ്ക്കു വെയ്ക്കരുതെന്നു സ്വകാര്യ സ്ഥാപനങ്ങളോട് ജവാസാത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

Related News