Loading ...

Home Europe

ജാലിയന്‍വാലാ ബാഗില്‍ ബ്രിട്ടന്‌ ഖേദം ; ക്ഷമാപണത്തിന‌് പ്രധാനമന്ത്രി മേ തയ്യാറായില്ല

ലണ്ടന്‍
ജാലിയന്‍വാലാ ബാഗ‌് കൂട്ടക്കൊലയില്‍ ബ്രിട്ടീഷ‌് പ്രധാനമന്ത്രി തെരേസാ മേ അഗാധമായ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍, ക്ഷമാപണം നടത്താന്‍ തയ്യാറായില്ല. കൂട്ടക്കൊലയിലും അത‌് വരുത്തിവച്ച സഹനത്തിലും തങ്ങള്‍ അഗാധമായ ഖേദം പ്രകടിപ്പിക്കുന്നതായി തെരേസാ മേ ബ്രിട്ടീഷ‌് പാര്‍ലമെന്റ‌ില്‍ പറഞ്ഞു. എന്നാല്‍, പൂര്‍ണവും വ്യക്തവുമായ രീതിയില്‍മാപ്പ‌് പറയണമെന്ന‌് പ്രതിപക്ഷമായ ലേബര്‍ പാര്‍ടി നേതാവ‌് ജെറമി കോര്‍ബിന്‍ ആവശ്യപ്പെട്ടു. 2013ല്‍ മുന്‍ ബ്രിട്ടീഷ‌് പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ സംഭവത്തെ ലജ്ജാകരമെന്ന‌ാണ‌് വിശേഷിപ്പിച്ചത‌്. എന്നാല്‍, അദ്ദേഹവും ക്ഷമാപണത്തിന‌് തയ്യാറായില്ല.
ജാലിയന്‍വാലാ ബാഗ‌് കൂട്ടക്കൊലയ്‌ക്ക്‌ നൂറാണ്ട്‌
1919 ഏപ്രില്‍ 13ന‌് നടന്ന ജാലിയന്‍വാലാ ബാഗ‌് കൂട്ടക്കൊല ഇന്ത്യയിലെ ബ്രിട്ടീഷ‌് ഭരണത്തിലെ ഇരുണ്ട ഏടുകളിലൊന്നാണ‌്. ജനറല്‍ ഡയറിന്റെ ഉത്തരവില്‍ നിരായുധരായ ആയിരക്കണക്കിന‌് സമരസേനാനികളെ പൂട്ടിയിട്ട‌് ബ്രിട്ടീഷ‌് പട്ടാളം വെടിവയ‌്ക്കുകയായിരുന്നു.
സ‌്ത്രീകളും കുട്ടികളുമടക്കം 1000ത്തോ‌ളം പേര്‍ കൊല്ലപ്പെട്ടതായാണ‌് കണക്ക‌്. ശനിയാഴ‌്ച ജാലിയന്‍വാലാ ബാഗ‌ില്‍ 100-ാം വാര്‍ഷിക അനുസ‌്മരണചടങ്ങ‌് നടക്കും.

Related News