Loading ...

Home Gulf

കുവൈത്തില്‍ 'കിഴക്കിന്‍റെ വെനീസ് ഉത്സവ് 2019' അരങ്ങേറി

കുവൈത്ത്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് മൂന്നാം വാര്‍ഷിക ആഘോഷം കിഴക്കിന്‍റെ "വെനീസ് ഉത്സവ് 2019' വെള്ളിയാഴ്ച വൈകിട്ട് അബാസിയ മറീനാ ഹാളില്‍ ‍അരങ്ങേറി. 

സിബി പരുഷോത്തമന്, പൗര്‍ണമി സംഗീത്, ജി.എസ് പിള്ള , അബ്ദുല്‍ റഹ്മാന്‍ ,അമ്ബിളി ദിലി, സുലേഖ അജിയുടെയും നിയന്ത്രണത്തില്‍ നടന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ‍ ശരത് ചന്ദ്രവര്‍മ്മ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് രാജീവ് നടുവിലേമുറി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സണ്ണി പത്തിച്ചിറ സ്വാഗതം ആശംസിച്ചു.

അബാസിയ പോലീസ് മേധാവി ഇബ്രാഹിം à´Ž അല്ദൈ്, ബാബു പനമ്ബള്ളി, മാത്യു ചെന്നിത്തല, സുചിത്ര സജി, അഡ്വ. ജോണ്‍ തോമസ്‌, ബോബിയാന്‍ ഗ്യാസ് മാനേജിംഗ് ഡയറക്ടര്‍ ഷിബു പോള്‍ ‍, ബി à´‡ സി ജനറല്‍ മാനേജര്‍ മാത്യു വര്‍ഗീസ്‌, പി വി വര്‍ഗീസ്, റ്റി വി എസ് മാര്‍ക്കറ്റിംഗ് മാനേജര്‍ ഗോപാല്‍ എന്നിവര്‍ ‍ പ്രസംഗിച്ചു. ഡികെ ഡാന്‍സ് വേള്‍ഡ് ഡയറക്‌ടര്‍ രാജേഷ്, ഫിലിപ്പ് സി വി തോമസ്‌, പ്രമീള്‍ പ്രഭാകരന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. 

ബിനോയ് ചന്ദ്രന്‍, ഫിലിപ്പ് സി വി തോമസ്, അജി കുട്ടപ്പന്‍, സിറില്‍ ജോണ്‍ അലക്സ്ചമ്ബക്കുളം , കലേഷ് ബി പിള്ള, ജോണ്‍സണ്‍ പാണ്ടനാട്‌, നൈനാന്‍ ജോണ്‍‍, അനില്‍ വള്ളികുന്നം, അഷറഫ് മണ്ണാംചേരി, അബ്ദുള്‍ റഹിം പുഞ്ചിരി, ബാബു തലവടി, സുഭാഷ് ചെറിയനാട്, സജീവ് പുരുഷോത്തമന്‍, ശശി വലിയകുളങ്ങര, ജോമോന്‍ ജോണ്‍, വനിത വേദി ഭാരവാഹികള്‍ എന്നിവര്‍ ‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ തോമസ്‌ പള്ളിക്കല്‍ നന്ദി പറഞ്ഞു.

ചലച്ചിത്ര പിന്നണി ഗായിക സിതാര കൃഷ്ണകുമാറും നിരഞ്ച്‍ സുരേഷും ചേര്‍ന്ന് നടത്തിയ ഗാനമേളയും ഉഷ തൃശൂറിന്‍റെ നാടന്‍ പാട്ടും നസീര്‍ സംക്രാന്തി, ഷിനോദ് മലയാറ്റൂര്‍, ജയദേവ് കലവൂര്‍ ‍ എന്നിവരുടെ കോമഡി ഷോയും പരിപാടിയുടെ ഭാഗമായി അരങ്ങേറി.

റിപ്പോര്‍ട്ട്:സലിം കോട്ടയില്‍

Related News