Loading ...

Home National

മോ​ഷ്ടി​ച്ചി​ട്ടി​ല്ല, കോ​പ്പി​യെ​ടു​ത്ത​തേ​യു​ള്ളു; എജിയെ പി​ന്തു​ണ​ച്ച്‌ പ്ര​തി​രോ​ധ​മ​ന്ത്രി​യും

ന്യൂ​ഡ​ല്‍​ഹി: റ​ഫാ​ല്‍ രേ​ഖ​ക​ള്‍ മോ​ഷ​ണം പോ​യി​ട്ടി​ല്ലെ​ന്ന അ​റ്റോ​ര്‍​ണി ജ​ന​റ​ലി​ന്‍റെ വാ​ദ​ത്തെ പി​ന്താ​ങ്ങി പ്ര​തി​രോ​ധ​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍. പ്ര​തി​പ​ക്ഷ ആ​രോ​പ​ണം പൂ​ര്‍​ണ​മാ​യും തെ​റ്റാ​ണെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. ട്വി​റ്റ​റി​ലാ​ണ് നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ എ​ജി​യെ പി​ന്തു​ണ​ച്ച്‌ രം​ഗ​ത്തെ​ത്തി​യ​ത്. പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്ന​തു​പോ​ലെ റ​ഫാ​ല്‍ രേ​ഖ​ക​ള്‍ മോ​ഷം പോ​യി​ട്ടി​ല്ലെ​ന്നും ആ​രോ​പ​ണം പൂ​ര്‍​ണ​മാ​യും തെ​റ്റാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

റ​ഫാ​ല്‍ രേ​ഖ​ക​ളു​ടെ ഫോ​ട്ടോ​കോ​പ്പി ഹ​ര്‍​ജി​ക്കാ​ര്‍ ഉ​പ​യോ​ഗി​ച്ചു എ​ന്നാ​ണു സു​പ്രീം കോ​ട​തി​യി​ല്‍ വാ​ദി​ച്ച​തെ​ന്നും പ്ര​തി​പ​ക്ഷം തെ​റ്റാ​യ കാ​ര്യ​ങ്ങ​ളാ​ണു പ്ര​ച​രി പ്പി​ക്കു​ന്ന​തെ​ന്നും അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ കെ.​കെ വേ​ണു​ഗോ​പാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു പു​റ​ത്തു​വ​ന്ന രേ​ഖ​ക​ള്‍ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ല്‍​നി​ന്നു മോ​ഷ്ടി​ക്ക​പ്പെ​ട്ട​വ​യാ​ണ​ന്നാ​യി​രു​ന്നു ആ​ദ്യ ഘ​ട്ട​ത്തി​ല്‍ സു​പ്രീം കോ​ട​തി​യി​ല്‍ വേ​ണു​ഗോ​പാ​ലി​ന്‍റെ വാ​ദം. 

അ​തീ​വ ര​ഹ​സ്യ​മാ​യ ഈ ​രേ​ഖ​ക​ള്‍ പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത് ഔ​ദ്യോ​ഗി​ക ര​ഹ​സ്യ​നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും വേ​ണു​ഗോ​പാ​ല്‍ ബു​ധ​നാ​ഴ്ച സു​പ്രീം​കോ​ട​തി​യി​ല്‍ വാ​ദി​ച്ചു. എ​ന്നാ​ല്‍ ഇ​ത് വി​വാ​ദ​മാ​യ​തോ​ടെ രേ​ഖ​ക​ള്‍ മോ​ഷ്ടി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ഫോ​ട്ടോ​കോ​പ്പി​യാ​ണ് ഹ​ര്‍​ജി​ക്കാ​ര്‍ ഉ​പ​യോ​ഗി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

Related News