Loading ...

Home Europe

സ്വിസ് കേരളാ വനിതാ ഫോറം സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു

ബാസല്‍: മലയാള സംസ്കാരത്തിന്‍റെ തനിമയും കാരുണ്യത്തിന്‍റെ കരസ്പര്‍ശവും ഒത്തുചേര്‍ന്ന സായാഹ്നമൊരുക്കി സ്വിസ് - കേരളാ വനിതാ ഫോറം. ബാസലിലെ ഓബര്‍വില്ലില്‍ നടന്ന കലാപരിപാടികള്‍ വനിതാ ഫോറം ടീം അംഗങ്ങള്‍ ചേര്‍ന്ന് ഉദ്‌ഘാടനം ചെയ്തു . പ്രസിഡന്‍റ് ലീനാ കുളങ്ങര സ്വാഗതം ആശംസിച്ചു.

മുഖ്യാതിഥിയായിരുന്ന ദൈവശാസ്ത്ര ഗവേഷകയും ഭാരത സംസ്കാരവുമായി ദീര്‍ഘകാല ബന്ധവുമുള്ള ക്ലൗഡിയ ഷൂളര്‍ സ്വിസ്സ് കേരളാ വനിതാ ഫോറത്തിന്‍റെ എബ്ലം സൂചിപ്പിക്കുന്നതു പോലേ ഒരു വശത്ത് കേരളത്തിന്‍റെ ഭൂപ്രക്യതിയുടെ വൈവിധ്യവും മറുവശത്ത് സ്വിസ് പതാകയിലെ കുരിശും ഒരുമിച്ചു ചേര്‍ന്ന് മധ്യത്തില്‍ ഉല്‍ഭവിക്കുന്ന തൂവെള്ള വര്‍ണം നന്മയുടെ സ്നേഹത്തിന്‍റെ കാരുണ്യത്തിന്‍റെ പ്രകാശമായി മാറട്ടെ എന്ന് ആശംസിച്ചു .
 
ഉഷസ് പയ്യപ്പിള്ളി ഒരുക്കിയ ഭാരതത്തെ കുറിച്ചും പ്രത്യേകിച്ച്‌ കേരളത്തെ കുറിച്ചുമുള്ള à´¡à´¿à´¯ ഷോയും ,സാന്‍ദ്ര മുക്കോംതറയിലും, പേര്‍ളി പെരുമ്ബള്ളിയും ആലപിച്ച വിവിധ ഗാനങ്ങളും ,കലാശ്രീ നൃത്ത വിദ്യാലയത്തിലെയും, കലാനികേതന്‍ സ്കൂളിലെയും പ്രതിഭകള്‍ ഒരുക്കിയ മോഹിനിയാട്ടം, ഭരതനാട്യം, ബോളിവുഡ് ഡാന്‍സ് തുടങ്ങിയ വിവിധ കലാരൂപങ്ങളും വേദിയില്‍ കലാകാരന്മാര്‍ അവതരിപ്പിച്ചു .ബോളിവുഡ് ഗാനങ്ങള്‍ ആലപിച്ചപ്പോള്‍ കാണികള്‍ നൃത്ത ചുവടുകളോടെ അതേറ്റെടുത്തു 
 


ടോം കുളങ്ങര, മനു മുണ്ടക്കലില്‍ , ചെറിയാന്‍ കാവുങ്കല്‍ എന്നിവര്‍ പാചകത്തിനു നേതൃത്വം നല്‍കി . ആന്‍സി കാവുങ്കല്‍ പരിപാടിയുടെ മോഡറേറ്ററായിരുന്നു. ദീപ മാത്യൂ പരിപാടിയുടെ വിജയത്തിനായി സഹായിച്ച ഏവര്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Related News