Loading ...

Home National

കോടതിയലക്ഷ്യ കേസ്‌: അനില്‍ അംബാനി കുറ്റക്കാരന്‍; എറിക്സണ് 453 കോടി രൂപ നല്‍കിയില്ലെങ്കില്‍ മൂന്ന് മാസം തടവ്

ന്യൂഡല്‍ഹി: അനില്‍ അംബാനി കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരന്‍ എന്ന് സുപ്രീംകോടതി. സ്വിസ് കമ്ബനി ആയ എറിക്സണ് നല്‍കാനുള്ള 453 കോടി രൂപ നാലാഴ്ചയ്ക്കകം നല്‍കണം. ഇല്ലെങ്കില്‍ മൂന്ന് മാസം തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. എറിക്സണ് നല്‍കാനുള്ള പണം നല്‍കാന്‍ റിലൈന്‍സ് കമ്മ്യൂണിക്കേഷന്‍ താത്പര്യവും കാണിച്ചില്ല. കമ്ബനിക്ക് നല്‍കാനുള്ള പണം പലിശ സഹിതം നാലാഴ്ചയ്ക്കകം നല്‍കണമെന്നും കോടതി പറഞ്ഞു.

അനില്‍ അംബാനിക്ക് പുറമെ റിലയന്‍സ് കമ്യുണിക്കേഷന്റെ മറ്റ് രണ്ട് ഡയറ്കടര്‍മാരും കോടതി അലക്ഷ്യം നടത്തി എന്നും സുപ്രീം കോടതി നിരീക്ഷിച്ചു. വിധി കേള്‍ക്കാന്‍ അനില്‍ അംബാനി സുപ്രീം കോടതിയില്‍ ഹാജരായിരുന്നു. എറിക്സണ് നല്‍കാനുള്ള 550 കോടി തിരിച്ചടച്ചില്ലെന്നാണ് അംബാനിക്കും കമ്ബനിക്കുമെതിരെയുള്ള കേസ്. റിലയന്‍സ് നല്‍കാനുള്ള 550 കോടി തിരിച്ചുനല്‍കാതെ അനില്‍ അംബാനിയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നാണ് എറിക്സണ്‍ ആവശ്യപ്പെട്ടത്.

തിരിച്ചടവിനായി സെപ്തംബര്‍ 30നും ഡിസംബര്‍ 15നുമായി രണ്ട് സമയങ്ങള്‍ നല്‍കിയിരുന്നെങ്കിലും തിരിച്ചടവുണ്ടായില്ല. തുടര്‍ന്നാണ് സ്വീഡിഷ് കമ്ബനി പരാതിയുമായി സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്

Related News