Loading ...

Home health

ശൈലീജന്യ രോഗങ്ങള്‍ക്കെതിരെ ആയുര്‍വ്വേദ പ്രചാരണത്തിന് പുനര്‍നവ

കൊച്ചി: ബ്രിട്ടണില്‍ ഏറ്റവും കൂടുതല്‍ പേര്‍ അകാലചരമമടയുന്ന ജീവിത ശൈലീ രോഗങ്ങളെ ആയുര്‍വ്വേദത്തിലൂടെ പ്രതിരോധിക്കുന്നതിന് പുനര്‍നവ ആയുര്‍വ്വേദക്ക് പദ്ധതി. ഇന്ത്യന്‍ ട്രഡീഷണല്‍ സയന്‍സിന്റെ ചുമതലയുള്ള പാര്‍ലമെന്‍ററി ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാന്‍ ബോബ് ബ്ലാക്ക്മാന്‍ എംപി പുനര്‍നവയുടെ വെല്‍നസ് ഡിവിഷനായ സുഖായുസ്സ് സന്ദര്‍ശിച്ച് ഇതു സംബന്ധിച്ച് ധാരണയിലെത്തി.

ലോകാരോഗ്യ സംഘടനയുടെ 2018ലരെ സ്ഥിതിവിവരക്കണക്കനുസരിച്ച് വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും 70 ശതമാനത്തിലധികം പേരുടെ മരണകാരണം ജീവിത ശൈലീജന്യ രോഗങ്ങളാണ്. വിവാഹിതരാകുന്ന നാലിലൊന്ന് ദമ്പതികള്‍ക്കും ഗര്‍ഭധാരണത്തിന് ചികിത്സ തേടേണ്ടിവരുന്ന സാഹചര്യമാണ്. കുട്ടികളിലെ അമിത വണ്ണവും പ്രമേഹവും ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു. ആയുര്‍വ്വേദത്തില്‍ നിര്‍ദ്ദേശിക്കുന്ന ആഹാരചര്യയിലൂടെയും പഞ്ചകര്‍മ്മ ശുദ്ധീകരണ ചികിത്സയിലൂടെയും യോഗ മുതലായ വ്യായാമ മുറകളിലൂടെയും ഇവയെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് ബ്രിട്ടണില്‍ ആയുര്‍വ്വേദം പ്രചരിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ബോബ് ബ്ലാക്ക്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ധാരണ പ്രകാരം ബ്രിട്ടണിലെ വിദ്യാര്‍ഥികളിലും കുടുംബിനികളിലും ആയുര്‍വ്വേദത്തിന്റെ സന്ദേശമെത്തിക്കാന്‍ വിവിധ പരിപാടികള്‍ ആവിഷ്‌ക്കരിക്കും. ബ്രിട്ടണില്‍ നിന്നുള്ള വിദ്യാര്‍ഥികളെയും ആരോഗ്യപ്രവര്‍ത്തകരെയും പുനര്‍നവയിലേക്കയച്ച് ആയുര്‍വ്വേദ വിധികളില്‍ പരിശീലനം നേടും.

ആയുര്‍വ്വേദ ചികിത്സയുടെ രണ്ടു വിഭാഗങ്ങളായ സ്വസ്ഥ വൃത്തത്തിന്റെയും രോഗ വൃത്തിന്റെയും പ്രചാരണത്തിനായി 2006ല്‍ പുനര്‍നവ ആവിഷ്‌ക്കരിച്ച കണ്ടിന്യൂയിംഗ് ആയുവര്‍വ്വേദ അവയര്‍നസ് പ്രോഗ്രാം (സിഎഎപി) പ്രകാരമാണ് ഈ പദ്ധതി ബ്രിട്ടണില്‍ പ്രാവര്‍ത്തികമാക്കുകയെന്ന് പുനര്‍നവ സിഎംഡി ഡോ എഎം അന്‍വര്‍ പറഞ്ഞു. 22 രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഇതുവരെ ഈ പദ്ധതി പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സിഎഎഎപിയുടെ ഭാഗമായി ഈ ജനുവരിയില്‍ അമേരിക്കയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പുനര്‍നവയിലെത്തിയിരുന്നു. ഇപ്പോള്‍ റഷ്യയില്‍നിന്നുള്ള ആേേരാഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിവരികയാണ്. ആയുര്‍വ്വേദത്തിലെ പരമ്പരാഗത അറിവുകളുടെ ക്രോഡീകരണത്തിനും പ്രചാരണത്തിനുമായുള്ള ജേര്‍ണി റ്റു റൂട്ട്‌സ്, പുനര്‍നവയുടെ സമ്പൂര്‍ണ്ണ ആരോഗ്യപരിചരണത്തിനുള്ള വിഷന്‍ ടോട്ടല്‍ ഹെല്‍ത്ത് എന്നീ പദ്ധതികളുടെ ഉദ്ഘാടനം ബോബ് ബ്വാക്കമാന്‍ രാജഗിരി പുനര്‍നവയില്‍ ഉദ്ഘാടനം ചെയ്തു. പുനര്‍നവ ഡയറക്ടറും ചീഫ് ഫിസിഷ്യനുമായ ഡോ എംആര്‍ വാസുദേവന്‍ നമ്പൂതിരിയും വാര്‍ത്താസമ്മേളനത്തിലും പങ്കെടുത്തു.

Related News