Loading ...

Home National

'ചെരിപ്പ് സെല്‍ഫി' ചര്‍ച്ചയില്‍ ബോളീവുഡ്; ഫോട്ടോഷോപ്പാണെന്നും അല്ലെന്നും വാദങ്ങള്‍

ചെരിപ്പ് മൊബൈലാക്കി സെല്‍ഫിയെടുത്ത കുട്ടികളുടെ ദൃശ്യങ്ങള്‍ വലിയ തോതിലാണ് സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്നത്. ഇവര്‍ ആരെന്ന വിവരമില്ലെങ്കിലും പ്രമുഖരായ നിരവധി പേരാണ് വ്യത്യസ്തമാര്‍ന്ന ഈ ചിത്രം ഷെയര്‍ ചെയ്തതും കുട്ടികളെ സംബന്ധിച്ച അന്വേഷണം തുടരുകയും ചെയ്യുന്നത്.

'ബിഗ് ബി' അടക്കമുള്ള ബോളീവുഡ് താരങ്ങളും സംവിധായകരുമൊക്കെ ചിത്രം സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. വലിയ സന്തോഷത്തോടെ കുട്ടികള്‍ ചിരിച്ച്‌ നില്‍ക്കുന്ന ചിത്രമായതിനാല്‍ തന്നെ ദൃശ്യങ്ങള്‍ ആളുകളില്‍ കൗതുകമുണര്‍ത്തുകയായിരുന്നു. അതേസമയം ചിത്രം ഫോട്ടോഷോപ്പാണെന്ന സംശയവും പലരും ഉയര്‍ത്തി.

കുട്ടിയുടെ കൈക്ക് അസാധാരണ വലുപ്പം തോന്നുന്നുണ്ടെന്നായിരുന്നു ബച്ചന്റെ സംശയം. അതുല്‍ കസ്‌ബേക്കര്‍, അനുപം ഖേര്‍, ബൊമന്‍ ഇറാനി തുടങ്ങി നിരവധി പേരെയാണ് ചിത്രം ആകര്‍ഷിച്ചത്. ഇറാനിയുടെ ട്വീറ്റിന് 33,000ത്തോളം ലൈക്കുകളും 5000ത്തിലേറെ റീട്വീറ്റുകളുമാണ് ലഭിച്ചത്.

 
à´ˆ കുട്ടികളെ ആര്‍ക്കെങ്കിലും അറിയാമോ എന്ന് ചോദിച്ചുകൊണ്ടാണ് നിര്‍മാതാവും ഫോട്ടോഗ്രാഫറുമായ അതുല്‍ കസ്‌ബേക്കര്‍ രംഗത്തെത്തിയത്. എന്നാല്‍ ഇതിനുള്ള കമന്റില്‍ സംഗതി ഫോട്ടോഷോപ്പാണെന്നായിരുന്നു ബിഗ് ബിയുടെ പ്രതികരണം. 

സ്മാര്‍ട്ട് ഫോണിന്റെ പ്രത്യേകതകളാല്‍ ഇത്തരത്തില്‍ സംഭവിക്കാമെന്നും വിദഗ്ധ പരിശോധനയില്‍ ഇത് മനസിലാക്കാനാകുമെന്നും ബച്ചന് അതുല്‍ മറുപടിയും നല്‍കി. എന്തായാലും ചിത്രം വലിയ തോതില്‍ ചര്‍ച്ചയായിരിക്കുകയാണ്‌

Related News