Loading ...

Home USA

ഡാളസില്‍ ഫാ. ബിജേഷ് ഫിലിപ്പ് നയിക്കുന്ന ധ്യാനം ഫെബ്രുവരി 10,11, 12, 13 തീയതികളില്‍

ഡാളസ്: ഡാളസ് സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ മൂന്നു നോമ്ബിനോടനുബന്ധിച്ചു ഫെബ്രുവരി 10, 11, 12, 13 തീയതികളില്‍ ധ്യാനം നടത്തുന്നു. പ്രശസ്ത സുവിശേഷകനും ചിന്തകനും ധ്യാന ഗുരുവും നാഗ്പൂര്‍ സെമിനാരിയുടെ പ്രിന്‍സിപ്പാളുമായ à´«à´¾. ബിജേഷ് ഫിലിപ്പ് ധ്യാനത്തിന് നേതൃത്വം നല്‍കും. 

കുടുംബ നവീകരണം, ആന്തരിക ശുദ്ധീകരണം, സമഗ്രസൗഖ്യം എന്നിവ ഉള്‍പ്പെടുത്തി ക്രിസ്തീയ ജീവിത യാത്രയുടെ പ്രത്യാശയും വിജയവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ധ്യാന ചിന്തകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. രാവിലെ പ്രഭാത പ്രാര്‍ഥനയും ഇടവിട്ടുള്ള മെഡിറ്റേഷന്‍ ക്ലാസുകളും ബൈബിള്‍ വായനയും ധ്യാനവും ഗാനാലാപനങ്ങളും ഉണ്ടാകും. 

ധ്യാനത്തില്‍ പങ്കെടുക്കുന്നതിന് ദൂരെ നിന്നും എത്തിച്ചേരുന്നവര്‍ക്കു താമസ സൗകര്യവും നല്‍കുമെന്ന് വികാരി à´«à´¾. ജോണ്‍ കുന്നത്തുശേരിയില്‍ അറിയിച്ചു. 

വിവരങ്ങള്‍ക്ക്: സ്മിത ഗീവര്‍ഗീസ് (ട്രഷറര്‍) 214 662 7070, ജോണ്‍സന്‍ ജേക്കബ് (സെക്രട്ടറി) 682 234 9013.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Related News