Loading ...

Home International

യുഎഇ സന്ദര്‍ശനം വന്‍വിജയം; മാര്‍പാപ്പ മൊറോക്കോയിലേക്ക്

അബുദാബി: ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനത്തോടെ ഊഷ്മളമായ ക്രൈസ്തവ- മുസ്‌ലിം സഹകരണം ഊട്ടിയുറപ്പിക്കാനും വീണ്ടും മുന്നോട്ടു കൊണ്ടുപോകാനും ശ്രമങ്ങളുണ്ടാകുമെന്ന് വത്തിക്കാന്‍ സൂചിപ്പിച്ചു. ഇതിന്‍റെ ഭാഗമായി മാര്‍പാപ്പ അടുത്ത മാസം മെറോക്കോ സന്ദര്‍ശിക്കും.

പാലസ്തീന്‍. ഇസ്രയേല്‍, ലബനന്‍, ഈജിപ്ത്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ക്കു പിന്നാലെയാണ് മാര്‍പാപ്പയുടെ ചരിത്രം രചിച്ച യുഎഇ സന്ദര്‍ശനം ഇന്നു സമാപിക്കുക. 

യുഎഇയിലെ ദൗത്യം വന്‍വിജയമായതിന്‍റെ തുടര്‍ച്ചയായാണ് മൊറോക്കോയില്‍ അടുത്ത സന്ദര്‍ശനവും മാര്‍പാപ്പ നടത്തുക.

Related News