Loading ...

Home Kerala

ശബരിമലയിലെ ശുദ്ധിക്രിയ: തന്ത്രിയുടെ വിശദീകരണ കത്ത് കിട്ടിയിട്ടില്ലെന്ന് ദേവസ്വം പ്രസിഡന്‍റ്

തിരുവനന്തപുരം: ശബരിമലയിലെ ശുദ്ധിക്രിയയുമായി ബന്ധപ്പെട്ടുളള തന്ത്രിയുടെ വിശദീകരണ കത്ത് കിട്ടിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. ശുദ്ധിക്രിയ ചെയ്യുന്ന കാര്യം തന്ത്രി തന്നെ അറിയിച്ചിരുന്നു, എന്നാല്‍ ദേവസ്വം ബോര്‍ഡിന്‍റെ അനുമതി വാങ്ങിയിരുന്നില്ലെന്നും പദ്മകുമാര്‍ പറഞ്ഞു.

തന്ത്രിയടെ വിശദീകരണം കിട്ടിയ ശേഷം ബോര്‍ഡ് ചര്‍ച്ച ചെയ്യുമെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. യുവതീപ്രവേശനത്തെ കുറിച്ചുളള ഒരു കണക്കും കിട്ടിയിട്ടില്ലെന്നും പദ്മകുമാര്‍ വ്യക്തമാക്കി. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയത് സംബന്ധിച്ച്‌ ദേവസ്വം ബോര്‍ഡിന് തന്ത്രി വിശദീകരണം നല്‍കിയെന്ന് ഇന്നലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Related News