Loading ...

Home Kerala

ആലപ്പാട് പ്രദേശവാസികളെ ഉപയോഗിച്ച്‌ ചിലര്‍ കരിമണല്‍ കടത്തുന്നുവെന്ന് വ്യവസായ മന്ത്രി

തിരുവനന്തപുരം: ആലപ്പാട് പ്രദേശവാസികളെ ഉപയോഗിച്ച്‌ ചിലര്‍ കരിമണല്‍ കടത്തുന്നുവെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. ഈ കരിമണല്‍ കടത്ത് തടഞ്ഞാല്‍ സമരം തീരുമെന്നും മന്ത്രി ആരോപിച്ചു.

സമരം സംസ്ഥാന താല്‍പര്യത്തിനെതിരാണ്. ആലപ്പാട് തീരമേഖല ഇല്ലാതാകുന്നതിന്‍റെ കാരണം കരിമണല്‍ ഖനനമല്ലെന്നും മന്ത്രി ഇ.പി. ജയരാജന്‍ ആവര്‍ത്തിച്ചു. പുഴയില്‍നിന്ന് കടലിലേക്കെത്തുന്ന മണല്‍ കുറഞ്ഞതാണ് കര ഇല്ലാതാകാന്‍ കാരണമെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.

Related News