Loading ...

Home International

യുദ്ധവെറിക്കെതിരെ വിശ്വാസികള്‍ ഒരുമിക്കണമെന്ന് മാര്‍പാപ്പ

ദുബായ് : യുദ്ധവെറിക്കെതിരെ വിശ്വാസികള്‍ ഒരുമിക്കണമെന്ന് ശക്തമായ ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സിറിയ,യമന്‍,ഇറാഖ്,ലിബിയ എന്നിവിടങ്ങളിലെ യുദ്ധക്കെടുതികള്‍ ചൂണ്ടിക്കാട്ടി യു.എ.ഇ സ്ഥാപക സ്മാരകത്തില്‍ ക്ഷണിക്കപ്പെട്ട സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ.

മുസ്‌ളിം ആചാരപ്രകാരമുള്ള സലാം പറഞ്ഞു കൊണ്ടായിരുന്നു പോപ്പ് പ്രഭാഷണം ആരംഭിച്ചത്. യുദ്ധങ്ങള്‍ക്കും ആയുധവില്‍പ്പനയ്ക്കുമെതിരെ വിശ്വാസികള്‍ ഒരുമിക്കണമെന്ന് ആഹ്വാനം ചെയ്തു. നീതി ഇല്ലാതെ സമാധാനം നിലനില്‍ക്കില്ലെന്നും ഓര്‍മിപ്പിച്ചു. പാവങ്ങളുടെ ശബ്ദമാകാന്‍ മതത്തിന് ആകണമെന്നും അദ്ദേഹം വിശദീകരിച്ചു.

ഹൃദയങ്ങളെ മനുഷ്യര്‍ പട്ടാളരഹിതമാക്കണം. യമന്‍, സിറിയ, ലിബിയ എന്നിവിടങ്ങളിലെ അനുഭവങ്ങളില്‍ പാഠം ഉള്‍കൊള്ളണം, അതിര്‍ത്തികളിലെ സേനാ സാന്നിധ്യം, ഉയരുന്ന മതില്‍കെട്ടുകള്‍, ബന്ധങ്ങളെ പണത്തിനായി ദുരുപയോഗം ചെയ്യല്‍ എന്നിവ ഇല്ലാതാക്കാന്‍ വിശ്വാസികള്‍ മുന്‍കൈയ്യെടുക്കണമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഓര്‍മിപ്പിച്ചു.

Related News