Loading ...

Home health

ഭീകരരരൂപിയായ അർബുദം ശരീരത്തെ കീഴടക്കുമ്പോൾ അറിയാൻ ചിലത്

അസാധാരണമായ, കാര്യകാരണസഹിതമല്ലാത്ത കോശവളർച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിയ്ക്കുന്ന അവസ്ഥയാണ് അർബുദം അഥവാ കാൻസർ. ഡി.എൻ.എ-ആർ.എൻ.എ വ്യവസ്ഥിതി എന്ന സങ്കീർണ്ണവും അതികാര്യക്ഷമവുമായ പ്രക്രിയയിലൂടെ അനുസ്യൂതം നടന്നുകൊണ്ടിരിയ്ക്കുന്ന പ്രതിഭാസമാണ് കോശങ്ങളുടെ സൃഷ്ടിയും വളർച്ചയും വികാസവും.

ഈ അനുസ്യൂതമുള്ള പ്രക്രിയയിലൂടേയാണ് ശരീരപ്രവർത്തനങ്ങൾ ചിട്ടയായി നടക്കുന്നത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏതെങ്കിലും നിയന്ത്രാതീതമായാൽ ശാരീരികാസ്വാസ്ഥ്യം പ്രകടമാവും. കോശങ്ങളുടെ അമിതവും നിയന്ത്രണാതീതവും ആയ വിഭജനമാണ് അർബുദം.

സാധാരണ ശരീരകോശങ്ങളിൽ നിഷ്ക്രിയരായി കഴിയുന്ന അർബുദജീനുകളെ , രാസവസ്തുക്കളോ, പ്രസരങ്ങളോ, മറ്റു പ്രേരക ജീവിത ശൈലികളോ ഉത്തേജിപ്പിയ്ക്കുന്നു. ഇപ്രകാരം സാധാരണ കോശം അർബുദകോശമാകുന്നു.

അധികം പറഞ്ഞുകേൾക്കാത്ത ആരും അധികം ശ്രദ്ധിക്കാത്ത ഒരു അർബുദത്തെ പറ്റിയാണ് ഇന്നത്തെ ലോക അർബുദദിനത്തിൽ നിങ്ങളെ പരിചയപ്പെടുത്തുന്നത്, പോസ്റ്റ്രേറ്റ് കാന്‍സര്‍; ഈ രോഗം പ്രധാനമായും 55 വയസ്സുകഴിഞ്ഞവരെയാണ് ബാധിക്കുന്നത്. വൃദ്ധന്മാരില്‍ ഉണ്ടാകുന്ന ഈ അര്‍ബുദം മിക്കപ്പോഴും ആദ്യഘട്ടങ്ങളില്‍ യാതൊരു ലക്ഷണങ്ങളും കാണിക്കാറില്ല. എല്ലുകളില്‍ രോഗസ്ഥാനഭേദം (metastasis) വരുകയും തന്നിമിത്തം നട്ടെല്ലിനും സുഷുമ്നാ നാഡിക്കും (spinal cord) വൈഷമ്യങ്ങള്‍ ഉണ്ടാവുകയും ചെയ്തതിനു ശേഷമാണ് ഈ അര്‍ബുദം പ്രായേണ കണ്ടുപിടിക്കപ്പെടുന്നത്. ഇടയ്ക്കിടെ മൂത്രം ഒഴിക്കാനുള്ള തോന്നല്‍ പ്രകടമായി എന്നു വരാം. രോഗം പഴകിയ സ്ഥിതിയില്‍ വൃഷണങ്ങള്‍ എടുത്തുകളയുമ്പോള്‍ അല്പം ആശ്വാസം കണ്ടേക്കാം.

അര്‍ബുദ പ്രതിവിധികള്‍

അര്‍ബുദം ഏറ്റവും ഭയാനകമായ രോഗമായിട്ടാണ് ഇന്നും ജനങ്ങള്‍ കരുതുന്നത്. എന്നാല്‍ ഇത് എപ്പോഴും അപായസാധ്യതയുള്ള ഒന്നായി കണക്കാക്കേണ്ടതില്ല. പ്രാരംഭദശയില്‍ത്തന്നെ കണ്ടുപിടിച്ച് സത്വരനടപടികളെടുത്താല്‍ നിയന്ത്രണവിധേയമാകുമെന്നു തെളിഞ്ഞിട്ടുണ്ട്.
ബോണ്‍ മാരോ ട്രാന്‍പ്ലാന്റ് (മജ്ജമാറ്റി വയ്ക്കല്‍) ജീന്‍ തെറാപ്പി.തുടങ്ങിയ പുതിയ ചികിത്സാരീതികളാണ് ഇപ്പോൾ നിലനിൽക്കുന്നത്.

Related News