Loading ...

Home Kerala

തനിക്ക് രാഷ്ട്രീയമില്ല, അഭിനേതാവായിട്ടിരിക്കാനാണ് ആഗ്രഹം; മോഹന്‍ലാല്‍

കൊച്ചി: à´°à´¾à´·àµà´Ÿàµà´°àµ€à´¯à´‚ തനിക്ക് താല്‍പര്യമില്ലാത്ത മേഖലയാണെന്നും അഭിനേതാവായിട്ടിരിക്കാനാണ് ആഗ്രഹമെന്നും നടന്‍ മോഹന്‍ലാല്‍. അഭിനേതാവായിട്ടിരിക്കുമ്പോഴാണ് ഇത്രയും സ്വാതന്ത്ര്യം അനുഭവിച്ചിട്ടുള്ളത്. അത് നഷ്ടപ്പെടുത്താന്‍ താല്‍പര്യമില്ല, ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ വെളിപ്പെടുത്തി.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയായേക്കുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് പ്രതികരണം. എന്നാല്‍, രാഷ്ട്രീയ പ്രവേശനത്തിനില്ലെന്നും തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ താന്‍ തയ്യാറല്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.‘രാഷ്ട്രീയം എനിക്ക് താത്പര്യമുള്ള വിഷയമല്ല, എനിക്കെന്നും അഭിനേതാവായിട്ടിരിക്കാനാണ് ആഗ്രഹം, അതില്‍ ഞാന്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം ഞാന്‍ ഇഷ്ടപ്പെടുന്നു. രാഷ്ട്രീയത്തില്‍ ഒരുപാട് വ്യക്തികള്‍ നിങ്ങളെ ആശ്രയിച്ചു നില്‍ക്കും. അത് എളുപ്പമല്ല. അതുപോലെ തന്നെ അത് എനിക്ക് അധികം അറിയുന്ന വിഷയവുമല്ല. അതുകൊണ്ട് ഏതാണെങ്കിലും എനിക്ക് താത്പര്യമില്ല’. രാഷ്ട്രീയ വിഷയങ്ങളുള്ള സിനിമകളില്‍ അഭിനയിക്കുമ്പോഴും താന്‍ കഥാപാത്രത്തിനാണ് ശ്രദ്ധ നല്‍കാറുള്ളത്. അതിനപ്പുറം മോഹന്‍ലാല്‍ എന്ന വ്യക്തി ഒരു രാഷ്ട്രീയ തത്വത്തെയും പ്രോത്സാഹിപ്പിക്കുന്നു, മോഹന്‍ലാലിന്റെ വാക്കുകള്‍.

Related News