Loading ...

Home India

ആരാണ് ഇന്ത്യന്‍ ജനത? നമ്മള്‍ എന്ന 130 കോടി ഇന്ത്യന്‍ ജനതയുടെ പൂര്‍വികരെ തേടി ഒരു യാത്ര

ഷിനു ഓംകാര്‍ 
നമ്മള്‍ ആര് എന്നുള്ള സമസ്യയുടെ ലളിതമായ ഉത്തരമാണ് ' നമ്മള്‍ ഹാരപ്പന്‍സ് ' , indus valley എന്ന നാഗരിതക ജനതയില്‍ നിന്നാണ് ഇന്നത്തെ 130 കോടി ജനത ഉണ്ടായിരിക്കുന്നത്. ഉത്തര ഇന്ത്യ ആവട്ടെ ദക്ഷിണ ഇന്ത്യ ആവട്ടെ അവരിലെല്ലാം ഹാരപ്പന്‍ പൈതൃകം കാണും.

ഒറ്റ വാക്കില്‍ നമുക്ക് പറയാം നമ്മള്‍ എല്ലാം ഹാരപ്പന്‍സ് ആണ് എന്ന് ,അപ്പോള്‍ ചിന്തിക്കും പിന്നെങ്ങനെയാണ് ഉത്തര ദക്ഷിണ ഇന്ത്യന്‍ ജനതകള്‍ തമ്മില്‍ കാഴ്ചയില്‍ വ്യത്യാസം കാണപ്പെടുന്നത് ? വിശദമായി നോക്കാം എന്താണ് കാരണമെന്ന്


 
.അതിന് മുമ്ബ് Indian subcontinent ലേക്കുള്ള പ്രധാന പലായനങ്ങള്‍ നോക്കേണ്ടി ഇരിക്കുന്നു. ഭൂമിയിലെ എല്ലാ നോണ്‍ ആഫ്രിക്കന്‍ വന്‍ കരകളിലും മനുഷ്യര്‍ എത്തുന്നത് ആഫ്രിക്ക യില്‍ നിന്നാണ്. അത് പ്രകരാം ഇന്ത്യയുടെ ദക്ഷിണ ഭാഗത്ത് ഉദ്ദേശം 70000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യ ആഫ്രിക്കന്‍ ജനവിഭാഗം എത്തപ്പെട്ടു. ഇത് പോലെ യൂറോപ്പിലേക്ക് ആഫ്രിക്കയില്‍ നിന്നും ആധുനിക മനുഷ്യര്‍ എത്തുന്നത് 40000 കൊല്ലം മുമ്ബ് ആണ്.
Ice age ശീത യുഗം എന്ന് കേട്ട് കാണും. ഉദ്ദേശം ഒരു ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങി 10000 ബിസി വരെ ലോകം മുഴുവന്‍ അതീവ ശൈത്യ യുഗത്തില്‍ ആയിരുന്നു. ഇതിനെ Glacial period എന്ന അറിയപ്പെടുന്നു. ഇന്നുള്ള ഋതുക്കള്‍ ഇല്ലാത്ത അതി നീണ്ട ശൈത്യം. ശീത യുഗം എന്നത് ലോകത്തിലെ മനുഷ്യ കുലം നായാടി നടന്നിരുന്ന കാലഘട്ടം ആയിരുന്നു. ഇന്ത്യയിലും യൂറോപ്പിലും മറ്റ് എല്ലാ വന്‍ കരകളിലും 10000 ബിസി വരെ നായാടികള്‍ തന്നെ ആയിരുന്നു അധിവസിച്ചിരുന്നത്.

10000 ബിസി യോടെ ശീത യുഗം അവസാനിച്ചു. ഭൂമി ഋതുക്കളോട് കൂടി ഒരു സ്ഥിരതയുള്ള കാലാവസ്ഥയിലേക്ക് നീങ്ങിയ സമയം. ഈ സമയത്ത് നൈല്‍, യൂഫ്രട്ടീസ്, ടൈഗ്രീസ് നദീ തടങ്ങളില്‍ നായാടി നടന്നിരുന്ന വിവിധ ജനതകള്‍ മനുഷ്യ രാശിയിലെ ഏറ്റവും മൂല്യമുള്ള കണ്ടെത്തല്‍ ആയ കാര്‍ഷിക വിദ്യ കണ്ടെത്തി . ഇന്നത്തെ ഇറാന്‍ ,തുര്‍ക്കി, ലബനന്‍,സിറിയ,ജോര്‍ദാന്‍ ,ഇറാഖ്, എന്നീ ഭൂ പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന നദി തട പ്രദേശങ്ങള്‍ ആയിരുന്നു ലോകത്തിലെ മനുഷ്യരുടെ ആദ്യ കൃഷിയിടം. ഇതിനെ പില്‍ക്കാലത്ത് ചരിത്രകാരന്‍മാര്‍ Fertile Crescent - FC എന്ന് നാമകരണം ചെയ്തു.


 
വലിയ ഭൂപ്രദേശത്തിന്റെ ചന്ദ്രക്കല ആകൃതി ആണ് ഈ പേര് വരാന്‍ കാരണം.

ഐസ് ഏജ് എന്നത് മനുഷ്യകുലത്തിന്റെ ജന സംഖ്യ അധികം വളരാത്ത കാലഘട്ടം ആയിരുന്നു. ice age അവസാനത്തോടെ ഭൂമി കൂടുതല്‍ ആവാസ യോഗ്യം ആയി. ഇത് മനുഷ്യകുല ജനസംഖ്യ വളരെ പെട്ടന്ന് വര്‍ദ്ധിക്കാന്‍ കാരണം ആയി. കാര്‍ഷിക വിദ്യ കൂടി സ്വയത്വം ആക്കിയ മനുഷ്യര്‍ FC യിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുതിയ ഭൂപ്രദേശങ്ങള്‍ തേടി യാത്ര തിരിച്ചു. അവര്‍ ഇന്നത്തെ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തും, യൂറോപ്പിലും ആഫ്രിക്കന്‍ ഹോന്‍ , മധ്യേഷ്യ മൊത്തം കാര്‍ഷിക നിലങ്ങള്‍ തേടി പാലായനം വഴി എത്തപ്പെട്ടു.

ഉദേശം 8000 ബിസി യില്‍ ആണ് ഇന്ത്യയുടെ യുടെ വടക്ക് പടിഞ്ഞാറെ ഭാഗത്ത് ബോളന്‍ ചുരത്തിന് അരികില്‍ നമ്മുടെ ഉപഭൂഖണ്ഡത്തിലെ ആദ്യ കാര്‍ഷിക സംസ്കാരം കെട്ടിപൊക്കിയത്. ഇത് ഉണ്ടാക്കിയത് FC യുടെ തന്നെ ഭാഗം ആയിരുന്ന ഇറാന്‍ കര്‍ഷകര്‍ ആയിരുന്നു. ഈ കര്‍ഷകര്‍ ഇന്നത്തെ ഇറാനിലെ സര്‍ഗോസ് മലനിരകളില്‍ നിന്നുമാണ് ഇന്ത്യയുടെ വടക്ക് ഭാഗത്തേക്ക് യാത്ര തിരിച്ചിരുന്നത്. ഈ കാര്‍ഷിക വിഭാഗം തന്നെയാണ് പില്‍ക്കാല പ്രി ഇസ്‌ലാമിക് ഇറാനിലെ പുരാതന ജനത ആയിരുന്ന പാഴ്സികളുടെ ഒരു പ്രധാന പൂര്‍വിക ജനത എന്നത് പഠനങ്ങള്‍ പറയുന്നു.

എന്നാല്‍ യൂറോപ്പിലെ നായാടി ജനതിയിലേക്ക് കൃഷിവിദ്യ കൊണ്ട് വരുന്നത് FC യുടെ തന്നെ ഭാഗം ആയിരുന്ന തുര്‍ക്കി ( Anatoila ) യില്‍ നിന്നും യൂറോപ്പിലേക്ക് പാലായനം ചെയ്‌ത കാര്‍ഷിക സമൂഹം ആയിരുന്നു.

' 8000 ബി. സി. തൊട്ട് ഇന്ഡസ് വാലി വരെ '


 
ഇന്നത്തെ ഇറാന്‍ അല്ല, പഴയ ഇറാനില്‍ നിന്ന് അല്ലേല്‍ ഈ ഭൂമിയിലെ ഇന്ന് കാണുന്ന എല്ലാ ഭൂമിശാസ്ത്ര അതിരുകളും ഉണ്ടാകുന്നതിന് മുന്‍പ് 8000 ബിസി സമയത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്ക് ഭാഗത്ത് ആയിരുന്നു ആദ്യ കാല കാര്‍ഷിക നിലങ്ങള്‍. ഇതിലെ കര്‍ഷകര്‍ സര്‍ഗോസ് മലനിരകളില്‍ നിന്നും വന്ന കര്‍ഷകര്‍ ആയിരുന്നു എന്ന് മുകളില്‍ പറഞ്ഞു. ഇവര്‍ കൊണ്ട് വന്നിരുന്നത് ഗോതമ്ബ്, ബാര്‍ലി പോലെ ഉള്ള വിളകള്‍ ആയിരുന്നു.


 
കൂടാതെ മൃഗങ്ങളെ ഇണക്കി വളര്‍ത്താന്‍ ഉള്ള വിദ്യയും( eg ആട് ) . ഈ ജനസമൂഹം പിന്നീടുണ്ടായ തുടര്‍ പാലായനങ്ങള്‍ കൂടി ചേര്‍ന്ന് വടക്ക് പടിഞ്ഞാറ് ഇന്ത്യയിലെ സിന്ധു നദിയുടെയും പോഷക നദികളുടെയും ഫലഭൂയിഷ്ട സമതലങ്ങളില്‍ വിസ്തൃതമായ കാര്‍ഷിക സംസ്‌കാരം കെട്ടി പടത്തു. ആദ്യ കാല സംസ്കാരത്തില്‍ നിന്ന് വളര്‍ന്ന് ഉദ്ദേശം 3500 ബിസി ക്ക് അടുത്ത ഇന്ഡസ് വാലി സിവിലൈസേഷന്‍ എന്ന ചെമ്ബ് യുഗ മഹാ നാഗരികത സംസ്കാരത്തിന് നമ്മുടെ പൂര്‍വികര്‍ തുടക്കം കുറിച്ചു. ആ സമയത്ത് ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തില്‍ ഉണ്ടായിരുന്നത് ഇന്ത്യന്‍ നായാടി സമൂഹം ആയിരുന്നു.

യൂറോപ്പിലേക് FC യില്‍ നിന്ന്‌ കര്‍ഷകര്‍ എത്തിയപ്പോഴും അവിടെയും അവരെ എതിരേറ്റത് വിവിധ നായാടി സമൂഹങ്ങള്‍ തന്നെ ആയിരുന്നു.

ഇന്ഡസ് വാലി അര്‍ബന്‍ സിവിലൈസേഷന്‍ - 3300-1300 BC

ആദ്യകാല കാര്‍ഷിക ജനത പതിയെ ഒരു നാഗരികതയിലേക്ക് വരുന്നതാണ് നമ്മള്‍ ഇന്ഡസ് വാലിയില്‍ കണ്ടത് . ഭൂമിയിലെ ആ കാലത്തെ ഏറ്റവും വലിയ Urban settlement തെക്ക് ഗുജറാത്ത്, കിഴക്ക് ഉത്തര്‍പ്രദേശ്, പടിഞ്ഞാറ് ഇറാന്‍ അതിര്‍ത്തി, വടക്ക് കാശ്മീര്‍, വടക്ക് പടിഞ്ഞാറ് മധ്യേഷ്യയിലെ ഓക്സസ് നദി വരെ കോളനികള്‍ ഉണ്ടായിരുന്നു. 5 മില്യനില്‍ അധികം ജനങ്ങള്‍ ജീവിച്ചിരുന്ന മനുഷ്യ കുലത്തിന് ഇന്നും അത്ഭുതം ആയി തോന്നുന്ന ആദ്യകാല മഹാനാഗരിക സംസ്കാരങ്ങളില്‍ ഒന്ന്.

ഇന്ഡസ് വാലി സെറ്റില്മെന്റ്സ് വടക്ക് പടിഞ്ഞാറേ ഇന്ത്യയിലും പാകിസ്ഥാനിലും അഫ്‌ഗാനിസ്ഥാനിലും ആയി 2.5 മില്യന്‍ sq km ചുറ്റളവ് വിസ്തൃതി വരെ വ്യാപിച്ചു. ഉദ്ദേശം ഇന്നത്തെ പാകിസ്ഥാനിന്റെ രണ്ട് ഇരട്ടി വലുപ്പം.

IVC യില്‍ 2000ത്തില്‍ അധികം സെറ്റില്‍മെന്റ് സൈറ്റുകള്‍ ഉണ്ടായിരുന്നു.


 
ഹാരപ്പ ,മൊഹന്‍ ജ ദാരോ പോലെ 5 മഹാ നഗരങ്ങള്‍ 24 ല്‍ അധികം പട്ടണങ്ങള്‍, നൂറ് കണക്കിന് ഗ്രാമങ്ങള്‍ , ചെമ്ബ്, കോട്ടന്‍ വ്യവസായ ശാലകള്‍ , തുറമുഖങ്ങള്‍ ഇതൊക്കെ ആയിരുന്നു നമ്മുടെ ഇന്ഡസ് വാലി അക്കാലത്തെ ഈജിപ്ത്, മെസപോട്ടോമിയന്‍ നാഗരികതയേക്കാള്‍ വിസ്തൃതം . നീന്തല്‍ക്കുളം , ലോകത്തിലെ തന്നെ ആദ്യ ശുചി മുറിക്ക് സമാനമായ കെട്ടിടങ്ങള്‍ ,ഇരുനില വീട്, ഓവ് ചാലുകള്‍ എന്നിവ കൊണ്ട് നാഗരികത സംസ്കാരത്തിന്റെ ഒരു വിസ്മയം ആയിരുന്നു 5000 കൊല്ലം മുന്‍പ് ഉണ്ടാക്കിയ IVC .

നമ്മുടെ സംസ്കാരം എന്നത് ആ സമയത്തെ ലോകത്തിലെ തന്നെ ഒരു പ്രധാന ട്രേഡ് ഹബ് ആയിരുന്നു. ഈജിപ്തും ,മെസോപോട്ടോമിയയും ആയിരുന്നു ഇന്ഡസ് ജനതയുടെ പ്രധാന വാണിജ്യ പങ്കാളികള്‍.

ആരായിരുന്നു ഇന്ഡസ് ജനത?

ഇറാന്‍ , മധ്യേഷ്യ വരെ വിസ്തൃതമായ ഇന്ഡസ് വാലിയില്‍ സര്‍ഗോസ് മലനിരകളില്‍ നിന്ന് വന്ന പുരാതന ഇറാന്‍ കര്‍ഷകര്‍ മാത്രം ആയിരിക്കില്ല ഉണ്ടായിരുന്നത്. 4000 ബിസി വരെ വിവിധ പടിഞ്ഞാറെ ഏഷ്യന്‍ കര്‍ഷക സമൂഹം ഇന്ഡസ് വാലിയില്‍ എത്തിയിരുന്നു എന്നും പഠനങ്ങള്‍ പറയുന്നു.

ഇന്ഡസ് വാലിയില്‍ ജനതക്ക് ഏറ്റവും കൂടുതല്‍ വ്യാപാര ബന്ധം ഉണ്ടായിരുന്നത് സുമേറിയ അഥവാ മെസപോട്ടോമിയ ജനതയുമായിട്ട് ആയിരുന്നു. 4000 ബിസി യോടെ മെസപോട്ടോമിയയില്‍ ചക്രങ്ങള്‍ ഉള്ള വാഹനം ഉപയോഗിച്ചിരുന്നതിന് തെളിവ് ഉണ്ട്. IVC യില്‍ നിന്നും ചക്ര സമാന സീലുകളും കണ്ടെത്തിയിരുന്നു. ഇന്ഡസ് വാലി ജനത എന്നത് ആദ്യകാല ഇറാന്‍ കര്‍ഷകരും തുടര്‍ കാര്‍ഷിക പാലായനവും ഇന്ത്യന്‍ നായാടികളും ചേര്‍ന്ന ജനത ആയിരിക്കും എന്ന ഒരു അനുമാനത്തില്‍ എത്തിച്ചേരാം.

ഇന്ത്യയിലേക്ക് വന്ന കാര്‍ഷിക ജനതകള്‍ ഇന്ത്യന്‍ നായാടികളും ആയി മിശ്രണം തുടങ്ങുന്നത് 3000 ബിസി യില്‍ ആണ് എന്ന് അടുത്ത കാല പഠനങ്ങള്‍ പറയുന്നു . Indus valley urban civilization എന്നത് ആദ്യകാല കാര്‍ഷിക ജനതയും, തുടര്‍ കാര്‍ഷിക പാലായനങ്ങളും ഇന്ത്യന്‍ നായാടികളും ചേര്‍ന്ന് ഉണ്ടാക്കിയത് ആണ്. ഇവര്‍ ആയിരുന്നു IVC സമൂഹം. ഇവര്‍ തന്നെയാണ് നമ്മുടെ പൂര്‍വിക ജനതയും.

ആര്യനെ അറിയുക


 
ഇന്ത്യന്‍ ചരിത്രം പറയുമ്ബോള്‍ ഏറ്റവും കൂടുതല്‍ കേട്ട പദം ആണ് ആര്യന്‍ !!! ഉത്തര ഇന്ത്യന്‍ ഭാഷകളും യൂറോപ്യന്‍ ഭാഷകളും തമ്മില്‍ ഉള്ള ബന്ധം ആണ് ഈ ഒരു നിരീക്ഷണത്തിലേക്ക് ചരിത്രകാരന്‍മാരെ തളളി വിടാന്‍ കാരണം.

ആര്യന്‍ മൈഗ്രേഷന്‍ തിയറി

ഈ തിയറി പറയുന്നത് ഇന്നത്തെ ഉക്രൈന്‍ റഷ്യന്‍ പുല്‍ മേടുകളില്‍ നിന്ന് യാത്ര തിരിച്ച ആര്യന്‍ അഥവാ സ്റ്റെപ്പി ജനത മധ്യേഷ്യന്‍ സ്റ്റെപ്പി അഥവാ പുല്‍മേടില്‍ എത്തുകയും 1500 ബിസി യോടെ ഇന്ത്യ യുടെ വടക്ക് പടിഞ്ഞാറേ ഭാഗത്ത് എത്തി അവര്‍ സംസ്‌കൃത ഭാഷയും അത് വഴി ഋഗ് വേദവും എഴുതി എന്നാണ് പറയുന്നത് . എന്നാല്‍ ഇന്നത്തെ ഇന്ത്യക്കാരില്‍ ആദ്യകാല സ്റ്റെപ്പി ജനിതകവും മധ്യ കാല സ്റ്റെപ്പി ജനിതകവും കാണുന്നു എന്ന് അടുത്ത കാല പഠനങ്ങള്‍ പറയുന്നു. ഇതില്‍ നിന്നും ലഭിക്കുന്ന ഏകദേശ ധാരണ കുറഞ്ഞത് 3000-2000 ബിസി സമയത്ത് തന്നെ ആര്യന്‍ എന്ന ചാപ്പ കുത്തിയ ജന വിഭാഗം ഇന്ഡസ് വാലിയില്‍ ഉണ്ടായിരുന്നു. ഇത് IVC യുടെ early urbanaization സമയം ആണ്. എപ്പോള്‍ വന്നു എന്നത് അറിയാന്‍ ഇനിയും പഠനങ്ങള്‍ മുന്നോട്ട് പോകേണ്ടി ഇരിക്കുന്നു. ഇപ്പോള്‍ ഉള്ള ആര്യന്‍ പാലായനത്തെ കുറിച്ചുള്ള പഠന ട്രന്‍ഡ് എന്താണ് എന്ന് വെച്ചാല്‍ Ancient Dna ,Autosomal പഠനങ്ങള്‍ ഒക്കെ നടത്തി അവസാനം നേരെ 1500 ബിസി ആര്യന്‍ തിയറിയും ആയി കൂട്ടി കെട്ടുക എന്ന രീതി ആണ് കണ്ട് വരുന്നത്.




 
1500 ബിസി ആര്യന്‍ മൈഗ്രേഷന്‍ തിയറി AMT എന്നത്‌ തത്കാലം മാറ്റി വെക്കാം. എന്തായിരുന്നു ഇന്ത്യ യുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നടന്നിരുന്നത് എന്ന് വിശദമായി നോക്കാം

ആര്യന്‍ തിയറി പ്രകാരം ഉള്ള ഇന്ത്യന്‍ യൂറോപ്യന്‍ ഭാഷകളുടെ Home land എന്നത് റഷ്യന്‍ ഉക്രൈന്‍ സ്റ്റെപ്പി ആണ്. Bug-Dniester തൊട്ട് Yamanya culture വരെ ഉള്ളവ ആര്യന്‍സിന്റെ വിവിധ സംസ്കാരങ്ങള്‍ ആയി AMT തിയറിയില്‍ നിജ പെടുത്തിയിരിക്കുന്നു . ഇവ എല്ലാം തന്നെ വളരെ ചെറിയ ചെമ്ബ് യുഗ സംസ്കാരങ്ങള്‍ ആയിരുന്നു.

ഇതില്‍ ഇന്‍ഡോ യൂറോപ്യന്‍ ഭാഷകളുടെ അല്ലേല്‍ ആര്യന്‍ എന്ന വിളിക്കുന്ന വര്‍ഗ്ഗത്തിന്റെ ഹോം ലാന്‍ഡ് എന്നത് റഷ്യ ഉക്രൈന്‍ ഭാഗത്ത് വരുന്ന യമന സംസ്കരം3300-2600 BC ആണ് എന്നാണ് AMT അഥവാ 1500 ബിസി യില്‍ വന്നു എന്ന് പറയുന്ന Aryan migration theory യില്‍ പറയുന്നത്.

യമനയിലെ ജനത ആരായിരുന്നു? അവര്‍ അവിടെ സ്വയം ഭൂ ആണോ ?


 

അല്ല. ആര്യന്‍ എന്ന AMT യില്‍ പരിചയപെടുത്തുന്ന യമന ജനത എന്നത് Ancient North Eurasians എന്ന ജനതയും ഇന്ത്യ യിലേക്ക് വന്നതിന് സമാനമായ Early Neolithic farmers ചേര്‍ന്നത് ആണ് എന്ന് ചില പഠനങ്ങള്‍ പറയുന്നു. അത് അല്ല Ancient North Eurasiansഉം കോക്കസ് നായാടി കളും ഇറാന്‍ Late Neolithic ജനതയും ആയി ബന്ധപ്പെട്ട ജനവിഭാഗവും കൂടി ചേര്‍ന്നത് ആണ് യമന ജനത അഥവാ ആര്യന്‍ എന്ന് മറ്റ് ചില പഠനങ്ങളും പറയുന്നു.

 
ഇവരിലെ പൂര്‍വികര്‍ ആയ Ancient North Eurasians എന്നത് ഇന്നത്തെ നേറ്റീവ് അമേരിക്കന്‍ റെഡ് ഇന്ത്യന്‍സ് ആയി അടുത്ത സാമ്യം ഉള്ള ജനത ആണ്. ഈ ജനത യും FC യില്‍ നിന്ന് യാത്ര തിരിച്ച കാര്‍ഷിക ജനത യും കൂടി ചേര്‍ന്ന വിഭഗത്തെ ആണ് AMT യില്‍ ആര്യന്‍ എന്ന് വിളിച്ചിരുന്നത് . രണ്ട് വിഭാഗങ്ങള്‍ കൂടി ചേര്‍ന്ന് ഉണ്ടായത് ആണ് യമന സംസ്കാരം എന്നറിയാം. എന്നാല്‍ ഇതില്‍ ആരാണ് indo European ഭാഷ യുടെ ദാതാവ് എന്ന് അറിയില്ല. യമന അല്ലേല്‍ ആര്യന്‍ വിഭാഗവും ആയി ബന്ധപ്പെട്ടിരിക്കുന്ന 2 പ്രധാന male ഗ്രൂപ്പുകള്‍ ആണ് R1a,R1b subclades

ഈ Y ancestry ഇന്നത്തെ ജനതയില്‍ നോക്കിയാല്‍ R1b s. ഇന്നത്തെ western , central europe ല്‍ കൂടുതല്‍ ആയി കാണുന്നു എന്നും , R1a s. എന്നത് eastern europe തൊട്ട് ഇന്ത്യ ശ്രീലങ്ക വരെ ജനങ്ങളില്‍ കാണപ്പെടുന്നു. ഇതില്‍ R1a( Z93 ) ആണ് Indo European language ആയി ബന്ധമുള്ള പുരുഷ സമൂഹം എന്ന ഒരു വാദവും നിലനില്‍ക്കുന്നു.

യമന സംസ്കാരത്തിലേക്ക് R1b subclade പുരുഷന്‍ മാര്‍ വരുന്നത് Fertile Cresscent ല്‍ നിന്ന് ആണ് .ഉദേശം 10000 ബിസി സമയത്ത് ആണ് R1b Subclade parent group ല്‍ നിന്ന് വേര്‍പ്പെടുന്നത്. ഇവര്‍ ചിലപ്പോള്‍ യൂറോപ്പ് അല്ലേല്‍ റഷ്യ യിലേക്ക് ഉണ്ടായ കാര്‍ഷിക പാലായനം വഴി വന്ന് ചേര്‍ന്നത് ആവാം. എന്നാല്‍ യമന സംസ്കാരത്തിലേക്കൊ അല്ലേല്‍ പില്‍ക്കാല ആര്യന്‍ സംസ്കാരം ആയി പറയുന്ന സംസാരങ്ങളില്‍ R1a s.എന്ന പുരുഷ വിഭാഗം എവിടെ നിന്ന് എത്തി എന്നത് അവ്യക്തം ആണ് .R1a s. ഇന്ത്യക്കാരിലും നല്ല രീതിയില്‍ കാണുന്നു.


 
1500 ബിസിയിലെ ആര്യന്‍ തിയറി എന്നത് ചത്ത കുതിര ആയതിനാല്‍ അതിനെ കുഴിച്ച്‌ ഇടാം. ആദ്യ കാല കൃഷി തൊട്ട് Indus valley early urbanisation 3500ബിസി വരെ ഇന്ത്യ യുടെ north west ഭഗത്തേക്ക് പാലാനയങ്ങളും തുടര്‍ പാലായനങ്ങളും ഉണ്ടായിരുന്നു. കൂടാതെ ഇന്ഡസ് വാലിയില്‍ ജനതക്ക് സുമേറിയ( മേസപോട്ടോമിയ ) ഈജിപ്ത് അല്ലേല്‍ വെസ്റ്റ് ഏഷ്യയുമായി ആയിരുന്നു കച്ചവട ബന്ധങ്ങള്‍ എന്ന് ഇന്നത്തെ പഠനങ്ങള്‍ പറയുന്നു. ഇന്ഡസ് വാലി എന്നത് Eurasian ജനത യും കച്ചവട പരമായും പാലായനം വഴിയും ബന്ധപ്പെട്ടിരിക്കുന്നു. യമന / സ്റ്റെപ്പിയും ആയി ബന്ധം ഉള്ള ancestry 3000-2000 bc തൊട്ട് ഇവിടെ ഉണ്ട്. Neolithic period തൊട്ട് bronze age ല്‍ മൊത്തം europe and asia യില്‍ പാലായനങ്ങളും പ്രതി പാലായനങ്ങളുടെയും സമയം ആയിരുന്നു.
അതിന്റെ എല്ലാ ചലനങ്ങളും ഇന്ത്യയുടെ north west ഭാഗത്തെ IVC യിലും ഉണ്ടായിരിക്കും എന്നത് തീര്‍ച്ച.

ഇപ്പോള്‍ നമ്മള്‍ എത്തി നില്‍ക്കുന്നത് 2000 ബിസി ഇന്ഡസ് വാലി മഹാ നാഗരികത യുടെ നാശം തുടങ്ങിയ സമയം. കാലാവസ്ഥാ വ്യതിയാനം,ജനസംഖ്യ പെരുപ്പം ,രോഗങ്ങള്‍ എന്നിവ ആണ് IVC യെ നാശത്തിലേക്ക് നയിച്ചത്. 3000-2000 ബിസി സമയത്ത് തന്നെ ആര്യന്‍ എന്ന വിളിക്കുന്ന steppe related ancestry ഇവിടെ ഉണ്ട് എന്ന് പറഞ്ഞു. അടുത്ത കാലത്തെ ഒരു ancient dna പഠന പ്രകരാം ആധുനിക ഇന്ത്യക്കാര്‍ എങ്ങനെ ഉണ്ടായി എന്നതിന് ഒരു ഏകദേശ ധാരണ ലഭിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യ കാല steppe ancestry admixtureന് വേണ്ട സാമ്ബിള്‍ പഠനത്തില്‍ ഉണ്ടായിരുന്നില്ല എങ്കിലും പഠനം വ്യക്തം ആകുന്ന ഒരു കാര്യം ഉണ്ട് 2000 ബിസി യില്‍ Indus valley ജനത യും steppe related ജനതയും തമ്മില്‍ ഉള്ള മിശ്രണ ഫലമായി ഉത്തര ഇന്ത്യയില്‍ പുതിയ ഒരു ജന വിഭാഗം ഉണ്ടായി. ഇന്നത്തെ ഉത്തര ഇന്ത്യക്കാരുടെ പൂര്‍വിക വിഭഗം എന്ന് വിളിക്കാന്‍ കഴിയുന്ന Ancestral North Indian ANI.

ഇന്നത്തെ ദക്ഷിണ ഇന്ത്യക്കാര്‍ ഉണ്ടാകുന്നത് Indus valley ജനതയിലെ ഒരു ഭാഗം ഉദ്ദേശം 2000 ബിസി യോടെ ഇന്ത്യയുടെ ദക്ഷിണ ഭാഗത്തേക്ക് പാലായനം ചെയ്യുന്നു. അവര്‍ ദക്ഷിണ ഇന്ത്യ യില്‍ അവശേഷിച്ചിരുന്ന നായാടി ജനതയും ആയി മിശ്രണം ഉണ്ടായി ഇന്ന് കാണുന്ന ദക്ഷിണ ഇന്ത്യക്കാരുടെ പൂര്‍വികര്‍ Ancestral south indian ASI ഉണ്ടാകുന്നു.

2000- 100 AD കാലഘട്ടത്തിന്‍ ഇടയില്‍ ANI × ASI എന്ന ഉത്തര ദക്ഷിണ ഇന്ത്യന്‍ മിശ്രണം നടന്ന് ഇന്നത്തെ ഇന്ത്യക്കാരും ഉണ്ടായി.

ഇന്നത്തെ ഇന്ത്യക്കാര്‍ എന്നതിന് ഒരു ഉത്തരം എന്നത് നമ്മള്‍ എല്ലാം ഇന്ഡസ് വാലിയുമായി ബന്ധപ്പെട്ടിരിക്കുന്ന ഹാരപ്പന്‍സ് ആണ്. മഹാ നാഗരികത സംസ്കരം നശിച്ചു എങ്കിലും ഇന്ഡസ് വാലി ജനത ഇന്ത്യ മുഴുവന്‍ ഉള്ള കൃഷി സ്ഥലങ്ങളിലേക്ക് വ്യാപിച്ച്‌ പെറ്റ് പെരുകി ഇന്ന് ഉള്ള 130 കോടി ജനത ആയി വളര്‍ന്നു. ഇന്ഡസ് വാലിയിലെ ഭാഷ ഏതായിരുന്നു എന്ന് അറിയില്ല. പല ഭാഷകള്‍ ഉണ്ടായിരുന്നു എന്ന വാദവും നിലവില്‍ ഉണ്ട്


 
ആരാണ് നമ്മള്‍ എന്ന ചോദിച്ചാല്‍ എല്ലാ ഇന്ത്യക്കാര്‍ക്കും നിസംശയം പറയാം നമ്മള്‍ ഹാരപ്പന്‍സ് ആണ് എന്ന്.

ഭാഷ യുടെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും ആര്യന്‍ ദ്രാവിഡന്‍ എന്ന വിഭജനത്തിലേക്ക് ഒതുങ്ങുന്നതിലും നല്ലത് ആരാണ് നമ്മള്‍ എന്ന യാഥാര്‍ഥ്യം ത്രിരിച്ചറിഞ്ഞ് ജീവിക്കുന്നതാണ്.

Related News