Loading ...

Home National

അസംഘടിത തൊഴിലാളികള്‍ക്ക് പ്രത്യേക പദ്ധതി

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മാസം 3000രൂപ പെന്‍ഷന്‍, ഇഎസ്‌ഐ പരിധി 21000ആക്കി. പദ്ധതിക്കായി 500 കോടി. ലോകത്തെ ഏറ്റവും വലിയ തൊഴിലാളി പദ്ധതിയാകും ഇതെന്നാണ് കേന്ദ്രത്തിന്‍റെ അവകാശം. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രാബല്യമാകുന്ന പദ്ധതിക്ക്പ്രതിമാസം 100 രൂപയാണ് അടക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ഇത്രയും തുക അടക്കുമെന്നും മന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പിന്റെ പേരുമാറ്റും. അങ്കണവാടി ആശവര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം കൂട്ടി. ഗ്രാറ്റുവിറ്റി പരിധി 30ലക്ഷമാക്കി. തൊഴിലാളി ബോണസ് ഇരട്ടിയാക്കി. ഇപിഎഫ് കണക്കുപ്രകാരം 2 കോടി തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചു.

ആറു ശതമാനത്തില്‍ നിന്ന് ധനകമ്മി മൂന്നു ശതമാനമായി. 4.6 ശതമാനത്തില്‍ പണപ്പെരുപ്പം പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു . ധനക്കമ്മി ഏഴ് വര്‍ഷത്തെ കുറഞ്ഞ നിരക്കിലാണിപ്പോഴെന്നും ബജറ്റില്‍ പറഞ്ഞു. ഇന്ത്യ വളരെ വേഗത്തില്‍ വളരുന്ന സാമ്ബത്തിക ശക്തിയായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട ഇന്ത്യ പ്രധാന സാമ്ബത്തിക ശക്തിയായി വളര്‍ന്നു. ഏതൊരു വികസിത രാജ്യത്തേക്കാളും മേലെയാണ് നമ്മുടെ ജി.ഡി.പി.

രാജ്യത്തെ മൂന്ന് ലക്ഷം കോടി രൂപയുടെ കിട്ടാക്കടം തിരിച്ചു പിടിച്ചതായി ധനസഹമന്ത്രി പീയുഷ് ഗോയല്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ബാംങ്കിംഗ് രംഗത്ത് സമഗ്ര പരിഷ്‌കരണം നടപ്പാക്കിയെന്നും ഭരണരംഗം അഴിമതി രഹിതമാക്കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related News