Loading ...

Home Australia/NZ

ബ്രദര്‍ വിന്‍സെന്‍റ് കൊച്ചാംകുന്നേല്‍ സെന്‍റ് ജോണ്‍ ഓഫ് ഗോഡ് ജനറല്‍ കൗണ്‍സിലര്‍

ബ്രിസ്ബേന്‍: ബ്രദേഴ്സ് ഓഫ് സെന്‍റ് ജോണ്‍ ഓഫ് ഗോഡ് ജനറല്‍ കൗണ്‍സിലിലേക്ക് മലയാളിയായ ബ്രദര്‍ വിന്‍സെന്‍റ് കൊച്ചാംകുന്നേല്‍ തെരഞ്ഞടുക്കപ്പെട്ടു. റോമില്‍ ആരംഭിച്ച ജനറല്‍ ചാപ്റ്ററാണ് സുപ്പീരിയര്‍ ജനറലിനേയും ആറംഗ ജനറല്‍ കൗണ്‍സിലിനേയും തെരഞ്ഞെടുത്തത്. 

സ്പെയിനില്‍നിന്നുള്ള à´«à´¾. ജീസസ് എട്ടായോ ആണ് പുതിയ സുപ്പീരിയര്‍ ജനറല്‍. അമേരിക്ക, യൂറോപ്പ്, ഏഷ്യ, പസഫിക്ക്, ആഫ്രിക്ക റീജണുകളെയാണ് ജനറല്‍ കൗണ്‍സിലര്‍മാര്‍ പ്രതിനിധീകരിക്കുന്നത്. 

ബ്രദര്‍ വിന്‍സെന്‍റ് മൂന്നാം തവണയാണ് ജനറല്‍ കൗണ്‍സില്‍ പദവിയിലെത്തുന്നത്. 2000-12 കാലയളവില്‍ ആഗോളതലത്തിലുള്ള മിഷന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള കൗണ്‍സിലറായി ബ്രദര്‍ വിന്‍സെന്‍റ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയം മറ്റക്കര കൊച്ചാംകുന്നേല്‍ പരേതനായ മത്തായി- മറിയാമ്മ ദന്പതികളുടെ ഏഴു മക്കളില്‍ അഞ്ചാമനാണ് വിന്‍സെന്‍റ്. കട്ടപ്പന സെന്‍റ് ജോണ്‍സ് ഹോസ്പിറ്റലിന്‍റെ ഡയറക്ടറായി ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കോട്ടയം വെള്ളൂര്‍ സെന്‍റ് ജോണ്‍ ഓഫ് ഗോഡ് സെന്‍റര്‍ സൂപ്പീരിയറും സെപ്ഷല്‍ സ്കൂള്‍ ഡയറക്ടറുമാണ്.

ഇന്ത്യയില്‍ 1969 ല്‍ കട്ടപ്പനയിലാണ് സെന്‍റ് ജോണ്‍ ഓഫ് ഗോഡ് ബ്രദേഴ്സ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആഗോളതലത്തില്‍ ആരോഗ്യ മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഈ സമൂഹം ഇന്ത്യയില്‍ അഞ്ചു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ദൈവദാസന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ബ്രദര്‍ ഫോര്‍ത്തുനാത്തൂസ് ആണ് ഇന്ത്യയിലെ സഭാ സ്ഥാപകന്‍.

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്

Related News