Loading ...

Home cinema

ലിറ്റിൽ മിസ് വേൾഡ് ഇനി സിനിമയുടെ മായികലോകത്തിലേക്ക്

സന്തോഷ് എൻ രവി

പത്താം വയസില്‍ ലോക സുന്ദരി.സ്വപ്ന സമാനമായ നേട്ടം കൈപിടിയില്‍ ഒതുക്കിയ
കൊച്ചു സുന്ദരി രണ്ടു വര്‍ഷം തികയുമ്പോള്‍ സിനിമയുടെ മായികലോകത്തില്‍
സജീവ സാന്നിധ്യം ഉറപ്പിക്കുകയാണ്.കുട്ടികളുടെ ലോക സൗന്ദര്യ മത്സര
വേദിയിലെ ഒന്നാം സ്ഥാനത്ത് നിന്നുമാണ് അഭ്രപാളിയില്‍  ചുവടുറപ്പിക്കുന്നത്.

പത്തനംതിട്ട ജില്ലയിലെ കൈപ്പട്ടൂര്‍ എന്ന ഗ്രാമീണ മേഖലയിലെ തേക്കേത്തുപറമ്പില്‍ അനാമിക സജീഷ് എന്ന പന്ത്രണ്ടു വയസുകാരിയാണ് വെള്ളിത്തിരയിലേക്ക് ചുവടു വയ്ക്കുന്നത്.അഭിനയ വേദിയിൽ മുന്നോട്ട് കുതിക്കുമ്പൊഴും ഭാവിയിൽ, മുതിർന്നവർക്കുള്ള ലോക സുന്ദരി പട്ടം തന്നെയാണ് ആത്യന്തിക ലക്ഷ്യം.ചിട്ടയായ പരിശീലനത്തിലൂടെ അത് നേടുക തന്നെ ചെയ്യും
എന്ന് ഈ കൊച്ചു മിടുക്കി ഉറച്ചു വിശ്വസിക്കുന്നു.

അഞ്ചാം ക്ലാസ് വിദ്യാർഥിനി  ആയിരിക്കുമ്പോൾ ആണ് “ലിറ്റിൽ മിസ് വേൾഡ്” എന്ന സ്വപ്ന സമാനമായ പുരസ്ക്കാരം അനാമിക എത്തിപ്പിടിക്കുന്നത്.ജർമ്മനിയിലെ ബള്‍ഗേറിയയിൽ നടന്ന ലോക സൗന്ദര്യമത്സരത്തില്‍ ഇരുപത്തി നാല് രാജ്യങ്ങളിലെ നിരവധി പ്രതിഭകളെ
പിൻ തള്ളിയാണ് അനാമിക എന്ന പത്തു വയസുകാരി മികച്ച നേട്ടം  കൈവരിക്കുന്നത്.ഏഴ് മുതൽ പന്ത്രണ്ടു വയസു വരെയുള്ളവരുടെ വിഭാഗത്തിലെ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മത്സരാർഥിയും അനാമികയായിരുന്നു.

ഫാഷൻ ലോകത്തു യാതൊരു വിധ മുൻപരിചയമോ പാടവമോ ഇല്ലാതിരുന്ന ഒരു നാട്ടിൻ
പുറത്തുകാരിയാണ് എന്നതാണ് ഈ സുന്ദരിയെ വ്യത്യസ്തയാക്കുന്നത്.ഇടതൂർന്ന
നീണ്ട തല  മുടിയും കള്ളചിരിയും മാത്രമാണ് ഏക കൈമുതൽ.കോഴിക്കോട് ഫാഷന്‍
റണ്‍വേ സംഘടിപ്പിച്ച മത്സരത്തിൽ പങ്കെടുത്തു കൊണ്ടാണ് ഫാഷൻ ലോകത്തേക്ക്
ആദ്യ ചുവടു വയ്ക്കുന്നത്.പിന്നീടങ്ങോട്ട് നിരവധി വേദികളിലായി സമ്മാനങ്ങൾ
വാരി കൂട്ടുകയായിരുന്നു.കഴിഞ്ഞ രണ്ടു വർഷങ്ങളിലും കൊച്ചു ടിവി നടത്തിയ ആൾ
കേരള കിഡ്സ് ഫാഷൻ ലീഗിലും അനാമികയായിരുന്നു വിജയ കിരീടം
ചൂടിയത്.

ദക്ഷിണാഫ്രിക്കയില്‍ നടന്ന “ലിറ്റില്‍ മോഡല്‍ എര്‍ത്ത്”,ഇന്ത്യയില്‍ നടന്ന “ലിറ്റില്‍ മിസ് യുറേഷ്യാ ” മത്സരങ്ങളിലേക്കും യോഗ്യത നേടിയിരുന്നു.ഈ വർഷം നടന്ന ലുലു ഫാഷൻ വീക്കിലും പങ്കെടുത്തിരുന്നു. മമ്മൂട്ടി ചിത്രമായ പുള്ളിക്കാരൻ സ്റ്റാറാ,മാണിക്യ മലർ,
പുറത്തിറങ്ങാനിരിക്കുന്ന ഉൾക്കാഴ്ച എന്നി സിനിമകളിലും കഴിവ്
തെളിയിച്ചിട്ടുണ്ട്.സാമൂഹിക പ്രസക്തിയുള്ള നിരവധി ഷോർട് ഫിലിമുകളിലും
അഭിനയിച്ചിട്ടുണ്ട്.സ്കൂൾ തല മത്സരങ്ങളിൽ മോണോ ആക്ട് ,പ്രച്ഛന്ന വേഷം
എന്നി മത്സരങ്ങളിലും വിജയിയാണ്. ബിസിനസ്ക്കാരനായ അച്ഛൻ സജീഷ് കുമാറും
അമ്മ ജിഷയും അനുജൻ കാർത്തിക്കും അമ്മൂമ്മയും അടങ്ങുന്നതാണ് അനാമികയുടെ
കുടുംബം.

കൈപ്പട്ടൂര്‍ സെന്റ് ഗ്രിഗോറിയോസ് സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്.സ്കൂൾ അധികൃതരിൽ നിന്നും സമൂഹത്തിൽ നിന്നും ലഭിക്കുന്ന പ്രോത്സാഹനമാണ് കൂടുതൽ കരുത്ത് പകരുന്നത്.എന്നാൽ തന്റെ വിജയത്തിന് പിന്നിലെ യഥാർത്ഥ രഹസ്യം അച്ഛനായ സജീഷ് കുമാറാണെന്നു ഈ മിടുക്കിസാക്ഷ്യപ്പെടുത്തുന്നു.കാരണം വേദിയിലെ ഈ സൗന്ദര്യ റാണിയുടെ മേക്ക് അപ്പ്,ഗ്രൂമിങ് എന്നിവ കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്.ലോക സൗന്ദര്യ മത്സര വേദിയിൽ ലിറ്റില്‍ മിസ് ടാലന്റ്, ലിറ്റില്‍ മിസ് ഫാഷന്‍ ലുക്ക്, നാഷണല്‍ കോസ്റ്റ്യൂമിനുള്ള ജൂറി അവാര്‍ഡ് എന്നിവയും അനാമികയ്ക്കു ലഭിച്ചതു സജീഷ് കുമാറിന്റെ മികവിന് ഉദാഹരണമാണ്.ഇതു മനസിലാക്കിയ സംഘാടകർ ബെസ് ഫാദർ ഓഫ് നേഷൻ അവാർഡ് നൽകി ഇദ്ദേഹത്തിന് നൽകുകയും ചെയ്തു.
മോഡലിംഗ്,ആക്ടിങ് തുടങ്ങിയ രംഗങ്ങളിൽ കൂടുതൽ സജീവമാകാനാണ്
അനാമികയുടെ തീരുമാനം.മറ്റു മേഖലകളിൽ എന്ന പോലെ ഫാഷൻ രംഗത്തും ജന്മ
നാടിന്റെ അഭിമാനം ഉയർത്തി പിടിക്കാനുള്ള വലിയ മത്സരങ്ങൾക്ക് ഉള്ള
തയ്യാറെടുപ്പുകളിലാണ് അനാമിക സജീഷ്

Related News