Loading ...

Home Gulf

എന്‍ജിനീയറിങ്​ ബിരുദധാരി സൗദിയിൽ ഗദ്ദാമ, യുവതിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

സൗദി അറേബ്യ: മലയാളി യുവതി ദമാമിലെ à´…à´­à´¯ കേന്ദ്രത്തിൽ.  ഇടുക്കി വണ്ടിപ്പെരിയാര്‍ വള്ളക്കടവ്​ സ്വദേശി സൗമ്യയാണ്  ദമാമിലെ വനിത à´…à´­à´¯ കേന്ദ്രത്തില്‍ കഴിയുന്നത്. സിവില്‍ എന്‍ജിനീയറിങ്​ ബിരുദധാരിയായ ഇരുപത്തിയാറുകാരിയായ സൗമ്യ കുടുംബത്തെ പോറ്റാന്‍ തെരഞ്ഞെടുത്തത്​ ഗള്‍ഫിലെ വീട്ടുജോലി.

അനധികൃതമായി സൗദിയിലെത്തിയ യുവതി ഇപ്പോൾ   à´—ാര്‍ഹികപീഡനത്തെ തുടര്‍ന്ന്​ അഭയകേന്ദ്രത്തില്‍ കഴിയുകയാണ്​. നാട്ടിലുള്ള അമ്മയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന്​ എംബസിയുടെ നിര്‍ദേശപ്രകാരം സാമൂഹ്യപ്രവര്‍ത്തകര്‍ സൗമ്യയെ തെരഞ്ഞ്​ കണ്ടുപിടിക്കുകയായിരുന്നു. സാമൂഹിക പ്രവര്‍ത്തക മഞ്​ജു മണിക്കുട്ടനാണ്​ സൗമ്യ ദമ്മാമിലെ à´…à´­à´¯ കേന്ദ്രത്തില്‍ ഉള്ള വിവരം മാധ്യമങ്ങളെ അറിയിച്ചത്​.

സിവില്‍ എന്‍ജിനീയറിംഗ്​ ബിരുദ ധാരിയായ സൗമ്യ ഒന്നര വര്‍ഷം മുമ്പാണ് വീട്ടുവേലക്കായി എത്തുന്നത്​. 35 വയസ്സിന്​ താ​ഴെയുള്ളവര്‍ക്ക്​ സൗദിയില്‍ വീട്ടുവേലക്കായി എത്താന്‍ നിയമ തടസ്സമുണ്ടായിട്ടും മനുഷ്യക്കടത്ത്​ സംഘമാണ് സൗദിയിലെത്തിച്ചത്​.

അച്​ഛന്‍ ഉപേക്ഷിച്ചുപോയ സൗമ്യ അമ്മയോടും രണ്ട്​ അനുജന്മാരോടും ഒപ്പമാണ്​ താമസം. സഹോദരങ്ങളെ പഠിപ്പിച്ച്‌​ നല്ല നിലയില്‍ എത്തിക്കുകയും ജീവിതത്തില്‍ സ്വയം പര്യാപ്​തത കൈവരിക്കണമെന്നുമുള്ള ആഗ്രഹത്തിന്റെ പുറത്താണ്​ സൗമ്യ വീട്ടുവേല തെരഞ്ഞെടുത്തത്​. 1500 റിയാല്‍ ശമ്പളം  കിട്ടുമെന്നറിഞ്ഞപ്പോള്‍ നാട്ടില്‍ തുച്ചവരുമാനം ലഭിച്ച കണ്‍സ്​ട്രക്​ഷന്‍ കമ്പനി  ജോലി ഉപേക്ഷിക്കുകയായിരുന്നു എന്നാണ്​ സൗമ്യ പറയുന്നത്​.

സൗദിയില്‍ വേരുകളുള്ള റിക്രൂട്ട്മെന്റ് കമ്പനി  വഴിയാണ് ഇതിനുള്ള വഴികള്‍ തുറന്നത്​. ഓഫീസ് ജോലിക്കാണ്​ താന്‍ ഗള്‍ഫില്‍ പോകുന്നതെന്നാണ്​ സൗമ്യ അമ്മയെ വിശ്വസിപ്പിച്ചിരുന്നത്​. നാട്ടില്‍ വീട്ടുവേല ചെയ്​താണ്​ അമ്മ മക്കളെ പോറ്റിയത്​. കഷ്​ടപ്പാടുകള്‍ കണ്ടുവളര്‍ന്ന സൗമ്യക്ക്​ അമ്മക്ക്​ താങ്ങാവണമെന്ന ആഗ്രഹം ഉണ്ടായി.

റിയാദിലെ വീട്ടില്‍ ഒരു വര്‍ഷത്തോളം ജോലി ചെയ്​ത സൗമ്യ അവിടുത്തെ പീഡനങ്ങള്‍ സഹിക്ക വയ്യാതെ ഏജന്‍സി സഹായത്തോടെ ദമ്മാമിലെ ഒരു വീട്ടിലെത്തി. സ്​പോണ്‍സര്‍ നല്ല മനുഷ്യനാണന്നും ശമ്പളം  കൃത്യമായി തരുമായിരുന്നുവെന്നും സൗമ്യ പറയുന്നു. എന്നാല്‍ വീട്ടിലെ സ്​ത്രീകളില്‍ നിന്നാണ്​ തനിക്ക്​ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതെന്ന്​ ഇവര്‍ ആരോപിക്കുന്നു. അവസാനം അമ്മയോടും ത​​െന്‍റ ജോലി വിവരങ്ങളും പീഡന വിവരങ്ങളും സൗമ്യ പങ്കുവെച്ചിരുന്നു.

സ്​പോണ്‍സറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വീട്ടില്‍ നിന്ന്​ ഇറങ്ങിപ്പോയ ഒരാളെ കുറിച്ച്‌​ സംസാരിക്കാന്‍ താല്‍പര്യമില്ലെന്നാണ്​ അറിയിച്ചതെന്ന്​ ഈ വിഷയത്തില്‍ ഇടപെട്ട മഞ്​ജു മണിക്കുട്ടനും ഷാജി വയനാടും പറഞ്ഞു. എങ്കിലും സൗമ്യയുടെ അവസ്​ഥകള്‍ ബോധ്യപ്പെടുത്താന്‍ സാധിച്ചാല്‍ വലിയ തടസ്സമില്ലാതെ എക്​സിറ്റ്​​ ലഭിച്ചേക്കും എന്ന പ്രതീക്ഷയിലാണ്​ സാമൂഹ്യ പ്രവര്‍ത്തകര്‍.അഭയ കേന്ദ്രത്തിലാണെങ്കിലും സൗമ്യയെ കണ്ടെത്തിയ വാര്‍ത്ത നാട്ടിലുള്ള കുടുംബങ്ങള്‍ക്കും ആശ്വാസമായിട്ടുണ്ട്.

Related News