Loading ...

Home sports

200-ാം ഏകദിനത്തില്‍ രോഹിത് ശര്‍മ്മ ഇന്ത്യക്ക് നല്‍കിയത് നാണക്കേടിന്‍റെ തോല്‍വി

ഇന്ത്യ ന്യൂസിലന്‍ഡ് നാലാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് വിജയം. ആദ്യ മൂന്ന് ഏകദിനങ്ങളും തോറ്റ് പരമ്പര കൈവിട്ട ന്യൂസീലന്‍ഡിന് ഹാമില്‍ട്ടണില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യയെ അവര്‍ 92 റണ്‍സിന് പുറത്താക്കി. 14.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് ലക്ഷ്യം മറികടന്നു.

ഗപ്റ്റിലിനെയും(14) വില്യംസണിനെയും(11) നഷ്ടമായെങ്കിലും ടെയ്‌ലറും(37) നിക്കോള്‍സും(30) ചേര്‍ന്ന് ന്യൂസിലന്‍ഡിനെ വിജയത്തിലെത്തിച്ചു. ശിഖര്‍ ധവാന്‍(13), രോഹിത് ശര്‍മ്മ(7), അമ്ബാട്ടി റായുഡു(0), ദിനേശ് കാര്‍ത്തിക്(0), ഗില്‍(9), കേദാര്‍ ജാദവ്(1), ഭുവനേശ്വര്‍ കുമാര്‍(1) ഹര്‍ദിക് പാണ്ഡ്യ(16), കുല്‍ദീപ് (15), ഖലീല്‍ അഹമ്മദ്(5) എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍. ചാഹല്‍ മാത്രം പുറത്താകാതെ നിന്നു. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ട്രെന്‍റ് ബോള്‍ട്ടാണ് ഇന്ത്യയുടെ ബാറ്റിങ് നിരയെ എറിഞ്ഞിട്ടത്.

Related News