Loading ...

Home National

ഗാന്ധി ചിത്രത്തിന് നേരെ നിറയൊഴിച്ചവരെ അറസ്റ്റ് ചെയ്തു

ലക്‌നൗ: രക്തസാക്ഷി ദിനത്തില്‍ രാഷ്ട്രപിതാവിന്റെ ചിത്രത്തിന് നേരെ നിറയൊഴിച്ച ഹിന്ദു മഹാസഭയിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഗാന്ധിജിയുടെ ചിത്രത്തിന് നേരെ നിറയൊഴിക്കുകയും കത്തിക്കുകയും ചെയ്ത കേസില്‍ ഒമ്പതുപേര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.

മനോജ് സൈനി, അഭിഷേക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മനോജ് ആണ് ഗാന്ധിജിയുടെ ച്ിത്രം ത്തിച്ചത്. വീഡിയോ പ്രചരിപ്പിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും ഉടന്‍ കണ്ടെത്തുമെന്നും സര്‍ക്കിള്‍ ഓഫീസര്‍ നീരജ് കുമാര്‍ വ്യക്തമാക്കി.

ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പൂജ ഷാകൂര്‍ പാണ്ഡെ രാഷ്ട്രപിതാവിന്റെ ചിത്രത്തിന് നേരെ നിറയൊഴിച്ച വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഗാന്ധിവധം ആഘോഷിക്കാനായി നാഥുറാം ഗോഡ്‌സെയുടെ പ്രതിമയില്‍ മാല ചാര്‍ത്തുകയും ചെയ്തിരുന്നു. ജില്ലാ ഭരണകൂടത്തില്‍ നിന്ന് അനുമതി തേടാതെയാണ് പ്രതികള്‍ പരിപാടി സംഘടിപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഗാന്ധിവധം പുനരാവിഷ്‌കരിച്ചതില്‍ തെറ്റില്ലെന്നാണ് ഹിന്ദുമഹാസഭ എ.ബി.എച്ച്.എം വക്താവ് അശോക് പാണ്ഡെ പറഞ്ഞു. ‘അവര്‍ ചെയ്തതില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് തോന്നുന്നില്ല. കാരണം ഈ രാജ്യത്ത് രാവണ ദഹനം പുന:സംഘടിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യാറുണ്ട്. ഞങ്ങളുടെ ഓഫീസ് പരിസരത്താണ് ഇത് ചെയ്തത്’.

‘ഗാന്ധിജിയും ഇന്ത്യയുടെ വിഭജനത്തിന് കാരണക്കാരനാണ്. പത്ത് ലക്ഷത്തിലധികം ഹിന്ദുക്കളാണ് അന്ന് മരിച്ചത്. താനും ഗാന്ധി ചിത്രം കത്തിച്ച പരിപാടിയുടെ ഭാഗമാണെന്നും’ പാണ്ഡെ കൂട്ടിച്ചേര്‍ത്തു. കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പൂജ ഷാകൂര്‍ പിന്നീട് ഡല്‍ഹിയിലേക്ക് തിരിച്ച് പോയെന്നും പാണ്ഡെ വ്യക്തമാക്കി.

ഐ.പി.സി സെക്ഷന്‍ 153എ,295എ,147 എന്നീവകുപ്പുകള്‍ ചുമത്തി മതം,? വംശം,? ദേശം, ഭാഷ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം, മതവികാരം വ്രണപ്പെടുത്തുക, കലാപാസൂത്രണം, തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരെ പ്രത്യേക അധികാര നിയമം ചുമത്തിയിട്ടുണ്ടെന്നും സര്‍ക്കിള്‍ ഓഫീസര്‍ നീരജ് കുമാര്‍ വ്യക്തമാക്കി.

Related News