Loading ...

Home International

പാക്ക് അധിനിവേശ കശ്മീരിലെ ക്രൂരത ലോകത്തിന്റെ കണ്ണു തുറപ്പിക്കുമെന്ന് ഇന്ത്യ

ന്യൂഡൽഹി ∙ പാക്ക് അധിനിവേശ കശ്മീരിൽ ജീവിക്കുന്ന ജനങ്ങൾക്കുനേരെ പാക്കിസ്ഥാൻ സർക്കാർ നടത്തിയ അക്രമങ്ങളുടെ വിഡിയോ ലോകമാകെയുള്ള ഓരോരുത്തരുടെയും കണ്ണു തുറപ്പിക്കുന്നതാണെന്ന് ഇന്ത്യ. 1947 മുതൽ ഈ പ്രദേശത്തെ ജനങ്ങളെ പാക്ക് സർക്കാർ അടിച്ചമർത്തുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുകയാണെന്നും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.കഴിഞ്ഞ കുറെ കാലങ്ങളായി ജനങ്ങൾ കടുത്ത അതൃപ്തിയിലാണ്. പാക്കിസ്ഥാനിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വേർതിരിവാണ് ഇവിടുത്തെ ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നം. വികസനത്തിന്റെ കാര്യത്തിൽ മാത്രമല്ല അടിസ്ഥാന സൗകര്യങ്ങളിൽപോലും വേർതിരിവുണ്ട്. മതിയായ വിദ്യാഭ്യാസമോ ആരോഗ്യ സംവിധാനങ്ങളോ ജനങ്ങൾക്ക് ലഭിക്കുന്നില്ല. അടിച്ചമർത്തപ്പെട്ടൊരു ജനതയാണിവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധങ്ങൾ കുറെ കാലങ്ങളായി ഇവിടെ നടക്കുന്നുണ്ട്. പക്ഷേ അവയെല്ലാം അധികാരം ഉപയോഗിച്ച് പാക്കിസ്ഥാൻ അടിച്ചമർത്തുകയാണ്. ഇതിനു മുൻപും ജനങ്ങൾക്കുനേരെ അക്രമം ഉണ്ടായിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജനങ്ങൾ പാക്കിസ്ഥാൻ സർക്കാരിന് കത്തെഴുതിയിരുന്നു. പക്ഷേ പാക്കിസ്ഥാൻ ഇതു അവഗണിക്കുന്ന മട്ടിലാണുള്ളതെന്നും ജിതേന്ദർ സിങ് വ്യക്തമാക്കി.പാക്കിസ്ഥാൻ സർക്കാരിനെതിരെ പാക്ക് അധിനിവേശ കശ്മീരിൽ പ്രതിഷേധം ശക്തമായതിന്റെ വിഡിയോ ഒരു ദേശീയ മാധ്യമം പുറത്തുവിട്ടിരുന്നു. സ്വാതന്ത്ര്യം ആവശ്യപ്പെട്ട് യുവാക്കളടക്കമുള്ളവർ മുദ്രാവാക്യങ്ങൾ വിളിക്കുന്നുണ്ട്. സർക്കാരിനെതിരെ പോരാടുന്നവരെ അടിച്ചമർത്തുന്നതിന് പാക്ക് സൈന്യം ശ്രമിക്കുകയാണെന്നും മറ്റേതൊരു അയൽരാജ്യങ്ങളെക്കാളും നല്ലത് ഇന്ത്യയാണെന്ന് ഇവർ പറയുന്നതും വിഡിയോയിൽ കാണാം.

Related News