Loading ...

Home International

മെ​ക്സി​ക്കോ സ്ഫോ​ട​നം: പ​രി​ക്കേ​റ്റ​വ​രി​ല്‍ ഏ​റെ​പ്പേ​രു​ടെ​യും നി​ല ഗു​രു​ത​രം, മ​ര​ണ സം​ഖ്യ ഉ​യ​ര്‍​ന്നേ​ക്കുമെന്ന് റിപ്പോര്‍ട്ട്

മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ല്‍ പൈ​പ്പ് ലൈ​നി​ല്‍​നി​ന്ന് എ​ണ്ണ മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ വ​ന്‍ സ്ഫോ​ട​ന​ത്തി​ല്‍​പ്പെ​ട്ട് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഉ​യ​ര്‍​ന്നേ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍. പ​രി​ക്കേ​റ്റ​വ​രി​ല്‍ ഏ​റെ​പ്പേ​രു​ടെ​യും നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. നി​ല​വി​ല്‍ 66 പേ​രാ​മ് സ്ഫോ​ന​ത്തി​ല്‍​പ്പെ​ട്ട് മ​രി​ച്ച​ത്. 76 പേ​ര്‍​ക്കു പ​രി​ക്കേ​റ്റി​ട്ടു​മു​ണ്ട്. 

നേ​ര​ത്തെ, മ​ര​ണ​സം​ഖ്യ ഉ​യ​രു​മെ​ന്ന് ഹി​ഡാ​ല്‍​ഗോ ഗ​വ​ര്‍​ണ​ര്‍ ഒ​മ​ര്‍ ഫ​യാ​ദും അ​റി​യി​ച്ചി​രു​ന്നു. മെ​ക്സി​ക്കോ സി​റ്റി​ക്കു 105 കി​ലോ​മീ​റ്റി​ര്‍ വ​ട​ക്ക് ഹി​ഡാ​ല്‍​ഗോ സം​സ്ഥാ​ന​ത്തെ ‌ത്‌​ല​ഹു​വേ​ലി​പാ​ന്‍ പ​ട്ട​ണ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു ദു​ര​ന്തം. ചോ​ര്‍​ച്ച​യു​ണ്ടാ​യ പൈ​പ്പ്‌​ലൈ​നി​ല്‍​നി​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ എ​ണ്ണ മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​യും തീ​പി​ടി​ത്ത​വും ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. 

ഇ​ന്ധ​ന​ക്ഷാ​മം മൂ​ലം ജ​ന​ങ്ങ​ള്‍ പൈ​പ്പ്‌ ലൈ​നു​ക​ളി​ല്‍​നി​ന്നും ടാ​ങ്ക​റു​ക​ളി​ല്‍​നി​ന്നും മോ​ഷ​ണം ന​ട​ത്തു​ന്ന​തു പ​തി​വാ​ണ്. ക​ഴി​ഞ്ഞ വ​ര്‍​ഷം മോ​ഷ​ണം മൂ​ല​മു​ണ്ടാ​യ ന​ഷ്ടം 300 കോ​ടി ഡോ​ള​ര്‍ വ​രു​മെ​ന്നാ​ണ് മെ​ക്സി​ക്ക​ന്‍ സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​ത്. 

അ​തേ​സ​മ​യം, ഇ​ന്ധ​ന​ക്ഷാ​മം മൂ​ല​മാ​ണു ജ​ന​ങ്ങ​ള്‍ കാ​നു​ക​ളു​മാ​യി മോ​ഷ​ണ​ത്തി​നു പോ​യ​തെ​ന്ന് സ്ഫോ​ട​നം ഉ​ണ്ടാ​യ സ്ഥ​ല​ത്തെ ആ​ളു​ക​ള്‍ പ​റ​ഞ്ഞു.

Related News