Loading ...

Home USA

ലോകം നന്നാകുന്നത് മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുമ്പോഴാണ്‌: ഫാ. ഡേവിസ് ചിറമ്മല്‍

വടക്കഞ്ചേരി: ഫോമായോളം പ്രവാസികള്‍ വളരണം, ലോകം നന്നാകുന്നത് മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കാന്‍ തുടങ്ങുമ്ബോഴാണെന്ന് à´«à´¾. ഡേവിസ് ചിറമ്മല്‍. പാലക്കാട്‌ വടക്കഞ്ചേരിയില്‍ ഫോമായും, ലെറ്റ് ദെം സ്മയില്‍ എഗൈനും (LTSA) സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്ബ് സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകന്‍ കൂടിയായ അദ്ദേഹം. 

ഫോമാ ചാരിറ്റി ചെയര്‍മാന്‍ ജിജു കുളങ്ങരയെയും, LTSA സ്ഥാപകന്‍ ജോണ്‍ ഡബ്യു വര്‍ഗീസിനെയും അദ്ദേഹത്തിന്‍റെ ടീമിനെയും പ്രത്യേകം അഭിനന്ദിച്ചു. ക്യാമ്ബില്‍ ഏറെനേരം ചിലവിട്ട അദ്ദേഹം രോഗികളോട്‌ വിവരങ്ങള്‍ ആരായുകയും ക്യാമ്ബിലെ ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും സേവനപ്രവര്‍ത്തനങ്ങളെ പറ്റി വിലയിരുത്തുകയും ചെയ്തു. ഇത്ര വിപുലമായ മെഡിക്കല്‍ സര്‍ജിക്കല്‍ ക്യാമ്ബുകള്‍ സംഘടിപ്പിക്കുകയെന്നത് ഒരു വലിയ നന്മ ചെയ്യന്നതിന്‍റെ ഭാഗമായേ കാണാനാവു എന്ന് ക്യാമ്ബിലെ എല്ലാവരെയും അഭിനന്ദിച്ചുകൊണ്ടു ഫാ. ചിറമ്മല്‍ പറഞ്ഞു.

ജനുവരി 12 മുതല്‍ 18 വരെ കേരളത്തിലെ മൂന്നു ജില്ലകളിലായി നടന്നു വന്ന സൗജന്യ മെഡിക്കല്‍ സര്‍ജറി ക്യാമ്ബുകള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കിയ അദ്ദേഹം സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഫോമാ എക്സിക്യൂട്ടീവിനെയും ഫോമാ നാഷണല്‍ കമ്മിറ്റി അംഗങ്ങളെയും അഭിനന്ദിച്ച ശേഷമാണ് മടങ്ങിയത്.

റിപ്പോര്‍ട്ട്: പന്തളം ബിജു തോമസ്‌

Related News