Loading ...

Home USA

ഗുഡ്സമരിറ്റന്‍ പുരസ്കാരം ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്

റാന്നി: കേരളത്തെ നടുക്കിയ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ച റാന്നി ജനതക്ക് സഹായ ഹസ്തവുമായി ഓടിയെത്തിയ പ്രവാസി മലയാളി സംഘടനയായ ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ജീവകാരുണ്യ സംഘടനയായ ഗുഡ് സമരിറ്റന്‍ ചാരിറ്റബിള്‍ ആന്‍ഡ് റിലീഫ് സൊസൈറ്റി ഏര്‍പ്പെടുത്തിയ ഗുഡ് സമരിറ്റന്‍ പുരസ്കാരം ലഭിച്ചു.

ജനുവരി 13 ന് ചെത്തോങ്കര റോളക്സ് ഹാളില്‍ നടന്ന പ്രളയാനന്തര സ്നേഹ സംഗമത്തില്‍ എച്ച്‌ആര്‍എ പ്രസിഡന്‍റും അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനുമായ തോമസ് മാത്യു (ജീമോന്‍ റാന്നി) പുരസ്കാരം രാജു ഏബ്രഹാം എംഎല്‍എയില്‍നിന്നും ഏറ്റുവാങ്ങി. 

കേരള ചരിത്രത്തില്‍ ഒരിക്കല്‍ പോലും സംഭവിച്ചിട്ടില്ലാത്ത വിധം കനത്ത പേമാരിയും, തുടര്‍ന്നുള്ള ജലപ്രളയവും സാരമായി ബാധിച്ച റാന്നി നിവാസികള്‍ക്ക് സ്വാന്തനമേകാന്‍ ഓടിയെത്തിയ നിരവധി സംഘടനകളും അവസരത്തിനൊത്ത് ഉയര്‍ന്നുവെങ്കിലും ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമായിരുന്നുവെന്ന് ചടങ്ങില്‍ പ്രസംഗിച്ച രാജു ഏബ്രഹാം എംഎല്‍എ അഭിപ്രായപ്പെട്ടു.
 


ചാരിറ്റി ആന്‍ഡ് റിലീഫ് സൊസൈറ്റി ചെയര്‍മാന്‍ റവ. ഡോ. ബെന്‍സി മാത്യു മാത്യു കിഴക്കേതിലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്നേഹ സംഗമത്തില്‍ റവ. കൊച്ചു കോശി അബ്രഹാം, റിങ്കു ചെറിയാന്‍, അഡ്വ. എബ്രഹാം മാത്യു പനച്ചമൂട്ടില്‍, ആലിച്ചന്‍ ആറ്റാന്നില്‍, ബെന്നി പുത്തന്‍പറമ്ബില്‍, മേഴ്സി പഠിയത്ത്, ജേക്കബ് മാത്യു വാണിയേടത്ത്, റജി പൂവത്തൂര്‍, മിന്റു പി. ജേക്കബ് (മനോരമ), കെ. എസ്. ഫിലിപ്പോസ്, ബാബു കൂടത്തിനാല്‍, ബിജു സഖറിയ, അഡ്വ. വില്‍സന്‍ വേണാട്ട് എന്നിവര്‍ പ്രസംഗിച്ചു. എച്ച്‌ആര്‍എ പ്രസിഡന്‍റ് ജീമോന്‍ റാന്നിക്ക് ഫ്രണ്ട്സ് ഓഫ് ഈട്ടി ചുവട് പുരസ്കാരവും നല്‍കി. എച്ച്‌ആര്‍എ സ്ഥാപക പ്രസിഡന്‍റ് കെ. എസ്. ഫിലിപ്പോസ് ഉള്‍പ്പെടെ സംഘടനാ നേതാക്കളെ ചടങ്ങില്‍ പൊന്നാട അണിയിച്ചു ആദരിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Related News