Loading ...

Home cinema

ഇത് ഗുണമോ അതോ ഉത്സവത്തിന്‍റെ പുറം കാഴ്ച്ചയോ?

2018ലെ ഐഎഫ്എഫ്കെയോട് ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തില്‍ നിന്നുംമീനു പ്രസാദ്


22-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരശീല ഉയരുമ്പോൾ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനും  പ്രമുഖ സം‌വിധായകനും തിരക്കഥാകൃത്തുമായ ലെനിൻ രാജേന്ദ്രൻ ഐഎഫ്എഫ്കെ യെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടുകൾ വ്യക്തമാക്കുന്നു. à´ˆ ചലച്ചിത്ര മേള പ്രാതിനിധ്യ സ്വഭാവമുള്ള മികച്ച സിനിമകളുടെ പ്രദർശന വേദിയാണോ എന്ന് അദ്ദേഹം സംശയിക്കുന്നു. മലയാള സിനിമാ നവോത്ഥാനത്തിന് à´ˆ മേള എന്തെങ്കിലും സംഭാവന ചെയ്യുന്നുവോ എന്നതിലും അദ്ദേഹത്തിന്  സംശയമുണ്ട്.

1 ഈ നീണ്ട 21 വർഷം ഐഎഫ്എഫ്കെ എന്ത് സ്വാധീനമാണ് ജനങ്ങള്‍ക്കിടയിലുണ്ടാക്കിയത്?

നല്ല സിനിമയുടെ കാഴ്ച്ചകാണലിന്‍റെ ഇടം തന്നെയാണ് ഐഎഫ്എഫ്കെ. ഒരു ഫെസ്റ്റിവലിന് ആവശ്യമായുള്ള എല്ലാ ഘടകങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്. പതിനായിരം കാണികള്‍ക്കപ്പുറത്തേക്ക് ഐഎഫ്എഫ്കെ വളരുകയാണ്. ലോകത്തിലെ പ്രധാനപെട്ട ഫെസ്റ്റിവലുകൾക്കൊന്നും ഇത്തരത്തിലുള്ളൊരു കാഴ്ചക്കാരുടെ ധാരാളിത്വം ഇല്ലെന്നു തന്നെ പറയാം. എന്നാല്‍ ഇപ്പോള്‍ ഇതൊരു ഉത്സവ കാഴ്ച്ചയായി മാറിയിട്ടുണ്ട്. ഇത് ഗുണമാണോ ഉത്സവത്തിന്‍റെ പുറം കാഴ്ചയാണോ എന്നതിനെപറ്റി ഒരു പഠനം വളരെ അനിവാര്യമാണ്.  വ്യക്തികൾക്കോ സംഘങ്ങള്‍ക്കോ ഒരാഴ്ചക്കുള്ള ഔട്ടിങ് പോലെ, വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ പൂരപ്പറമ്പുകളില്‍ ചുറ്റിത്തിരിയുന്നത് പോലെ ഒന്നല്ല ചലച്ചിത്ര മേള.

2 . കാഴ്ചക്കാരുടെ അഭിരുചിയുടെ മാനദണ്ഡം നിര്‍ണയിക്കുന്നത് ആരാണ്?

കാഴ്ചക്കാരുടെ അഭിരുചിയുടെ മാനദണ്ഡം നിര്‍ണയിക്കുക എന്നത് അഭികാമ്യം. എന്നാല്‍, അത് എങ്ങനെ എന്നുള്ളത് ചര്‍ച്ചകളിലൂടെ ആണ് കണ്ടത്തേണ്ടത്.

3. കേരളത്തിന്‍റെ സാമൂഹിക ജീവിതത്തെ ഈ മേള ഏതൊക്കെ തരത്തിലാണ് ബാധിക്കുന്നത്?

അത്തരത്തിലൊരു സ്വാധീനം ഉണ്ടാക്കിയിട്ടില്ലെന്ന് തന്നെ പറയാം. വര്‍ഷത്തില്‍ 150 ഓളം സിനിമയെങ്കിലും നിര്‍മിക്കപ്പെടുന്ന ഒരു കൊച്ചു സംസ്ഥാനമാണ് നമ്മുടെ കേരളം. അതില്‍ വിരളിലെണ്ണാവുന്ന സിനിമകൾ  ഒഴികെ മഹാഭൂരിപക്ഷവും ശുദ്ധ അസംബന്ധ ചിത്രങ്ങളാണ്. ജീവിതത്തെ കുറിച്ചുള്ള ഉള്‍ കാഴ്ച്ചയെയോ അതിന്‍റെ സംഘര്‍ഷങ്ങളെയോ, രാഷ്ട്രീയ വ്യവഹാരങ്ങളെയോ നമ്മുടെ സിനിമകള്‍ സപ്ര്‍ശിക്കുന്നുപോലുമില്ല. മറ്റ് നൈമിഷിക വികാരങ്ങളുടെ നേരംപോക്കുകളുടെ കാഴ്ച്ചക്കപ്പുറം ഒന്നും തന്നെയില്ല.

4. മേളയിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ ശരിയായ തെരെഞ്ഞടുക്കല്‍ പ്രക്രിയയിലൂടെയാണോ?

തെരഞ്ഞെടുക്കല്‍ പ്രക്രിയയില്‍ ഞാന്‍ അംഗമല്ല അതിനാല്‍ അതിന്റെ സാങ്കേതികതയെപ്പറ്റി സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ആഫ്രോ -ഏഷ്യന്‍ -ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ ചിത്രങ്ങളാണ്  നമ്മുടെ ഫെസ്റ്റിവലില്‍ ഫോക്കസ് ചെയ്യപ്പെടുന്നത്. ഇവിടങ്ങളില്‍ നിന്നുള്ള മികച്ച കലാ സൃഷ്ടികളാണോ à´ˆ ഫെസ്റ്റിവലില്‍ എത്തുന്നത് എന്നും എനിക്ക് തിട്ടമില്ല. ഒന്നെനിക്ക് അറിയാം നമ്മള്‍ 25 ലക്ഷം രൂപ നല്‍കി തെരഞ്ഞെടുക്കപ്പെടുന്ന ഫെസ്റ്റിവലിലെ മികച്ച സിനിമക്ക് പോലും ലോകത്തിലെ മറ്റ് ഫെസ്റ്റിവലുകളില്‍ ശ്രദ്ധിക്കപ്പെടുന്നതോ അംഗീകാരങ്ങൾ  നേടുന്നവയോ അല്ല. ഇതില്‍ നിന്ന് തന്നെ കാര്യം വ്യക്തമാകുന്നല്ലോ?

5. മേല്‍ പറഞ്ഞ കാര്യങ്ങള്‍ മേളയിലെ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിലുള്ള ന്യുനതയായി ആണോ കണക്കാക്കുന്നത്?

ന്യൂനത എന്ന് പറയുന്നില്ല. എന്നിരുന്നാലും നമ്മള്‍ ഇപ്പോള്‍ അവാര്‍ഡ് കൊടുത്ത ചിത്രങ്ങള്‍ ഉണ്ടല്ലോ, അതായത് അര്ജന്റീനിയൻ  ചിത്രത്തിന് കൊടുത്തു അല്ലെങ്കിൽ ബ്രസീലിയൻ ചിത്രത്തിന്  അല്ലെങ്കിൽ നൈജീരിയൻ  ചിത്രത്തിന് കൊടുത്തു അല്ലെങ്കിൽ മലയാളത്തിന് കൊടുത്തു… മലയാളത്തിന് ആകെ കിട്ടിയത് ഒറ്റാൽ എന്ന സിനിമയ്ക്കാണ്, ഈയൊരു സിനിമകൾക്കുംതന്നെ  മറ്റ് പ്രധാനപ്പെട്ട അല്ലെങ്കിൽ ലോക ഫെസ്റ്റിവലുകളുടെ ഭൂപടത്തിൽ യാതൊരുവിധ സ്ഥാനവും ലഭിച്ചിട്ടില്ലാ എന്നത് ചിന്തനീയമാണ്!

6. ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ആരുടെയെങ്കിലും വ്യക്തിതാല്പര്യം ഉണ്ടെന്ന് കരുതുന്നോ?

ക്യൂറേറ്റർസ് ആണ് ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നത്. à´šà´¿à´² ക്യൂറേറ്റർസ് നൽകുന്ന ചിത്രങ്ങളെ മാത്രം ആശ്രയിച്ചാണ് ചലച്ചിത്ര മേള നടന്നു പോകുന്നത്. ഈയൊരു ബാരിക്കേഡ് മാറി അതത് രാജ്യങ്ങളിലെ മികച്ച ചിത്രങ്ങൾ ഏതെന്ന് കണ്ടെത്താനുള്ള സ്വതന്ത്ര മിഷനറി ഇനിയും à´ˆ ഫെസ്റ്റിവലിന് രൂപപ്പെട്ടിട്ടില്ല. à´ˆ  വ്യക്തി ഒരു രാജ്യത്തെ പ്രതിനിധീകരിക്കുകയോ അല്ലെങ്കിൽ ഇയാളുടെ പക്കൽ കുറെ സിനിമകൾ കാണുകയോ ചെയ്യുന്നു. അവർ à´† ചിത്രങ്ങൾ ഇവിടേക്ക് വിൽക്കുകയാണ് ചെയ്യുന്നത്. അയാളെ നമ്മൾ ഇവിടെ കൊണ്ട് വന്ന് എഴുന്നള്ളിക്കുകയാണ്. ഇവരുടെ പക്കലുള്ള സിനിമ മഹത്തരമാണോ അല്ലയോ, à´† രാജ്യത്തിന്റെയെങ്കിലും മഹത്തരമാണോ എന്നത് നിർണയിക്കാനുള്ള യാതൊരു പഴുതും നമ്മുടെ കൈയിലില്ല. കണ്ടുമടുത്ത കുറെ സ്ഥിരം മുഖങ്ങൾ തരുന്ന സിനിമകളാണ് നമ്മുക്ക് ആസ്വാദ്യകരമാകുന്നത്. à´ˆ മുഖങ്ങൾ മാറ്റിവച്ചിട്ട് à´† രാജ്യത്തിൻറെ മികച്ച സിനിമയേതെന്ന് കണ്ടെത്താനുള്ള സ്വതന്ത്ര സംവിധാനം à´ˆ ഫെസ്റ്റിവലിന് ഇനിയും കൈവന്നിട്ടില്ല.

7. എങ്ങനെയാണ് അത്തരത്തില്ലുളൊരു സ്വതന്ത്ര സംവിധാനം സാധ്യമാവുക? ഇക്കാര്യത്തിൽ  മുന്നോട്ട് വയ്ക്കാവുന്ന നിർദേശങ്ങൾ എന്തെങ്കിലും ?

വിപുലമായ അന്വേഷണങ്ങളാണ് ഇതിന് വേണ്ടത്. ഒരു വ്യക്തിയെ മാത്രം ആശ്രയിക്കാതെയാവണം ചിത്രങ്ങളുടെ തിരഞ്ഞെടുക്കൽ. ഉദാഹരണത്തിന് എന്‍റെ കയ്യില്‍ കുറച്ച് ചിത്രങ്ങളുണ്ട്. അത് ഞാൻ നിങ്ങൾക്ക് കൈമാറുന്നു, എങ്കിൽ തീർച്ചയായും അതിൽ എന്‍റെ താത്പര്യങ്ങൾ ഉണ്ടാകും. എനിക്കപ്പുറം വേറെ ഒരുപാട് പേർ  കേരളത്തിലുണ്ട് , സിനിമകൾ നിർമ്മിക്കപെടുന്നുണ്ട്, à´† സിനിമകൾ ഏതെന്ന് അറിഞ്ഞാൽ മാത്രമേ മികച്ചത് ഏതെന്ന് നിർണ്ണയിക്കാൻ കഴിയൂ.

ക്യൂറേറ്റർമാരുടെ  ചിത്രങ്ങൾ ഇത്തരത്തിൽ യാതൊരു മുന്‍വിധിയും കൂടാതെ സ്വീകരിക്കാൻ നമ്മൾ നിർബന്ധിതരാവുകയാണ്.  ഒരു സ്വതന്ത്ര സംവിധാനം ഇല്ലെന്നുണ്ടെങ്കിൽ ഇത് വെറുമൊരു കൊടുക്കൽ വാങ്ങൽ ഫെസ്റ്റിവലായി മാറും. à´ˆ രീതി മാറണമെന്നണ് ആഗ്രഹം, മാറുന്നുണ്ട്, മാറും…

8. ഇത്തരത്തിലൊരു സ്വതന്ത്ര സംവിധാനം വേണം എന്നതിനെ പറ്റി ചർച്ചകൾ ഉണ്ടായിട്ടുണ്ടോ കേരളത്തിൽ?

ഇതുവരെ എന്‍റെ അറിവിൽ ഉണ്ടായിട്ടില്ല.

9. ഗവൺമെന്‍റിന് ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കുന്നോ?

ഇപ്പോഴത്തെ സ്ഥിതിയിൽ ഗവൺമെന്‍റ് ഫണ്ട്  മാത്രമാണ് നൽകുന്നത്. ഇതിന്‍റെ നടത്തിപ്പ് ഒരു ഓർഗനൈസേഷനിൽ മാത്രം ഒതുങ്ങി നിലക്കുകയാണ്. മേളയുടെ കെട്ട് കാഴ്ച്ചക്കായി ചിലവഴിക്കുന്ന തുക കുറച്ചുകൊണ്ട് ചിത്രങ്ങളുടെ തെരെഞ്ഞെടുപ്പിന് ഉതകുംവിധം പണം വിനിയോഗിക്കാൻ ശ്രമിച്ചാൽ അത് തികച്ചും നന്നായിരിക്കും എന്നാണ് എന്‍റെ അഭിപ്രായം.

10. താങ്കൾ  ഉൾപ്പടെ ഭാഗമായുള്ള നവതരംഗ ചിത്രങ്ങൾ നിർമ്മിക്കുന്ന ഒരു കൾച്ചർ ഉണ്ടായിരുന്നു നമ്മുക്ക്, അതിനെ ഇപ്പോഴത്തെ മലയാള സിനിമ എവിടെയാണ് കൊണ്ടെത്തിച്ചിരിക്കുന്നത്?

നമ്മുക്ക് സുവ്യക്തമായൊരു ചലച്ചിത്രനയം ഇനിയും രൂപീകരിച്ചിട്ടില്ല. അതായത് ഒരു ചലച്ചിത്ര നയം നമ്മുടെ മലയാള സിനിമയിൽ കൃത്യമായി ഡിഫൈൻ ചെയ്തിട്ടില്ല.

ഒരു നാടിനു ആവശ്യമായ സിനിമ ഏത്, അത് എങ്ങനെയൊക്കെയാണ് സംരക്ഷിക്കപ്പെടേണ്ടത് അതിനും വ്യക്തത നിർണയിക്കപ്പെട്ടിട്ടില്ല. അതിന്‍റെ ഫലമായ വൃത്തികേടുകളാണ് നമ്മൾ ഇപ്പോൾ വഹിച്ചുകൊണ്ടിരിക്കുന്നത്.

11. യഥാർത്ഥ കലാകാരൻ എന്ന് സിനിമ നിർമ്മിക്കും?

അത് ഒരുവന്റെ  ത്രിഷ്ണപോലിരിക്കും. നിലവിലെ ഭൗതിക സാഹചര്യങ്ങൾ നല്ല കലാസൃഷ്ടിക്ക് എതിര് തന്നെയാണ്. അത് മുറിച്ച് കടക്കുന്നതിനു അയാൾക്ക് ഒരുപാട് പിന്തുണ ആവശ്യമുണ്ട്. ഒരുപാട് കൈത്താങ്ങുകൾ ആവശ്യമുണ്ട്. അത് സംഘങ്ങളും ഗവണ്‍മെന്‍റുമൊക്കെ ചെയ്യേണ്ടതുണ്ട്. ഇന്നത് ചർച്ച ചെയ്യാനുള്ള പ്ലാറ്റ് ഫോം പോലും  ഒരു സൃഷ്ടാവിന്‍റെ മുന്നിൽ ഇല്ല. അപ്പോൾ യഥാർത്ഥ കലാകാരന്‍റെ നിലവിളി ചിലപ്പോൾ അന്തരീക്ഷത്തിൽ ഒന്നും സൃഷ്ടിക്കാതെ ലയിച്ചേക്കും.

Related News