Loading ...

Home special dish

ദിവസവും മത്തി വറുത്ത് കഴിക്കണം

മലയാളിയുടെ ഇഷ്ട വിഭവം പ്രധാനമായും മത്സ്യമാണ് എന്നകാര്യത്തില്‍ സംശയമില്ല .മീന്‍ ഇല്ലാതെ മലയാളിക്ക് ചോറിറങ്ങില്ല, 'മത്തി'യെന്നും'ചാള'യെന്നും അറിയപ്പെടുന്ന മീന്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മത്തിയുടെ ആരോഗ്യഗുണങ്ങള്‍ വലുതാണ്. മത്തി കഴിക്കുന്നതിലൂടെ.എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഉണ്ടാകുന്നതന്ന നോക്കാം

ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദയത്തിനെ പ്രതിസന്ധിയിലാക്കുന്ന ട്രൈഗ്ലിസറൈഡ്‌സ് ഇല്ലാതാക്കി നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു.

മീനിലെ ഒമേഗ 3 ഫാറ്റി ആസിഡ് ക്യാന്‍സര്‍ കോശങ്ങളോട് പൊരുതാന്‍ ഇത് വളരെയധികം സഹായിക്കുന്നു. മത്തി ദിവസവും ശീലമാക്കുന്നത് എന്തുകൊണ്ടും ആര്‍ത്രൈറ്റിസിനെ ഇല്ലാതാക്കുന്നു. ഗ്ലൂക്കോമ, ഡ്രൈ ഐ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാണ് മത്തിയും മറ്റ് മത്സ്യങ്ങളും.

മത്തി കുട്ടികള്‍ക്ക് കൊടുക്കുന്നതും അവരുടെ തലച്ചോര്‍ വികസിക്കുന്നതിന് സഹായിക്കുന്നു. മീനില്‍ അടങ്ങിയിട്ടുള്ള ഫിഷ് ഓയില്‍ ഫാറ്റ് ആണ് കൊഴുപ്പ് കുറച്ച്‌ തടി കുറക്കുന്നു. മത്സ്യം ദിവസവും കഴിച്ച്‌ ചര്‍മ്മം മിനുസമുള്ളതാക്കാന്‍ സഹായിക്കുന്നു. രക്തം കട്ട പിടിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങളെ മത്തി ഇല്ലാതാക്കുന്നു.

Related News