Loading ...

Home Education

അധ്യാപകന്‍ എങ്ങനെ ആയിരിക്കണമെന്നതിന് ഉദാഹരണം

ഒരു അധ്യാപകന്‍ എങ്ങനെ ആയിരിക്കണമെന്നതിന് ഉദാഹരണമാണ് à´ˆ  അധ്യാപകന്‍.
84 വയസ്സുള്ള ഈ അധ്യാപകന്‍ രാവിലെ താന്‍ സേവനമനുഷ്ഠിച്ചിരുന്ന സര്‍ക്കാര്‍ സ്‌കൂളിലെത്തുകയും സൗജന്യമായി വിദ്യാര്‍ഥികളെ പഠിപ്പിക്കുകയും ചെയ്യുന്നു. ഉത്തര്‍പ്രദേശിലെ മോഹന്‍പുര്‍ ഗ്രാമത്തിലെ സ്കൂളിലാണ് ഈ അധ്യാപകന്‍ സൗജന്യമായി കുട്ടികളെ പഠിപ്പിക്കുന്നത്.
കഴിഞ്ഞ 24 വര്‍ഷം ശ്രീ കൃഷ്ണന്‍ ശര്‍മ്മ എന്ന ഈ അധ്യാപകന്‍ ഒരു സ്‌കൂളില്‍ പഠിപ്പിച്ചിരുന്നു. 1995 -ലാണ് ആ സ്‌കൂളില്‍ നിന്ന് വിരമിക്കുന്നത്. ‘1958 -ലാണ് താന്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുന്നത്. 1995 -ല്‍ വിരമിച്ചു. കുട്ടികളെന്നോട് കാണിക്കുന്ന സ്‌നേഹം കാരണം വീണ്ടും അതേ സ്‌കൂളില്‍ പോവാതിരിക്കാനായില്ല’ എന്നാണ് കൃഷ്ണ ശര്‍മ്മ പറയുന്നത്.
സ്‌കൂളില്‍ നിന്നും എട്ട് കിലോമീറ്റര്‍ ദൂരെയുള്ള ഒരു ഗ്രാമത്തിലാണ് കൃഷ്ണ ശര്‍മ്മ താമസിക്കുന്നത്. ദിവസവും താമസ സ്ഥലത്ത് നിന്ന് സൈക്കിള്‍ ചവിട്ടിയാണ് സ്‌കൂളിലെത്തുന്നത്. ഇംഗ്ലീഷാണ് പഠിപ്പിക്കുന്ന വിഷയം. ഒരു ദിവസം പോലും ലീവെടുക്കാതെയാണ് കൃഷ്ണ ശര്‍മ്മ സ്‌കൂളിലെത്തുന്നത്. അത്രയേറെ പ്രിയമാണ് അദ്ദേഹത്തിന് ഈ സ്‌കൂളും വിദ്യാര്‍ത്ഥികളും അധ്യാപനവും.

Related News