Loading ...

Home health

മുരിങ്ങയില ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ബെസ്റ്റാ

ഇരുമ്പ് സത്തിനാല്‍ സമ്പുഷ്ടമാണ് മുരിങ്ങയില. ഇരുമ്പ് നമ്മുടെ ശരീരത്തിന് അത്യാവശ്യ ഘടകങ്ങളില്‍ ഒന്നാണ്. ഇതിന്റെ കുറവ് കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്. അയണ്‍ ടാബലറ്റുകളാണ് ഒരു പരിഹാര മാര്‍ഗ്ഗമായി ഡോക്ടര്‍മാര്‍ നിര്‍ദ്ധേശിക്കുന്നത്. അതിന് പകരം ഇനി മുരിങ്ങയില ഒന്നു പരീക്ഷിച്ച് നോക്കാം. പ്രകൃതിദത്തമായതുകൊണ്ടുതന്നെ ഒരുവിധ പാര്‍ശ്വഫലങ്ങളും ഇത് ഉപയോഗിക്കുന്നതുകൊണ്ടുണ്ടാകു കയുമില്ല.
ഇതെല്ലാം എല്ലാവര്‍ക്കുമറിയാം എന്നാല്‍ ആരോഗ്യത്തിനെന്ന പോലെ സൗന്ദര്യ സംരക്ഷണത്തിനും മുരിങ്ങയില പ്രധാന പങ്കുവഹിക്കുന്നു എന്ന് ആയൂര്‍വേദ ഗ്രന്ഥങ്ങളില്‍ പറയുന്നു.



ഇന്ന് വിപണിയില്‍ കിട്ടുന്ന പല സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലും മുരിങ്ങയില നീര് ചേര്‍ക്കുന്നുണ്ട്. നമ്മുടെ ചുറ്റുവട്ടത്ത് ഇത്ര സുലഭമായി ലഭിക്കുന്ന മുരിങ്ങയില ഉളളപ്പോള്‍ എന്തിന് നാം വിപണിയിലെ രാസവസ്തുക്കള്‍ തേടി പോകുന്നു എന്ന് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. കൗമാരപ്രായമുള്ള പെണ്‍കുട്ടികളെ ഏറെ അലട്ടുന്ന പ്രശ്‌നമാണ് ആര്‍ത്തവ കാലത്തിന്റെ ആരംഭത്തില്‍ മുഖത്ത് ഉണ്ടാവുന്ന കുരുക്കളും അവ അവശേഷിപ്പിക്കുന്ന പാടുകളും. ഇതിനുളള പ്രതിവിധി വീട്ടില്‍ തന്നെ തയ്യാറാക്കാം. പണച്ചെലവുമില്ല സമയനഷ്ടവുമില്ല.

Drumstrick

ഉപയോഗിക്കേണ്ടതെങ്ങനെ?

തണ്ടില്‍ നിന്നും ഇല അടര്‍ത്തിയെടുത്ത് അരച്ച് കുഴമ്പ് രൂപത്തിലാക്കുക. ഈ കുഴമ്പ് പാടുളള സ്ഥലങ്ങളില്‍ പുരട്ടി ഉണങ്ങിയതിനു ശേഷം കഴുകി കളയുക. ഇത് തുടര്‍ച്ചയായ് ഒരു മാസം ചെയ്യണം. സര്‍ജറി കഴിഞ്ഞ പാടുകള്‍ പോലും ഈ പച്ചില മരുന്നിലൂടെ മാറ്റാന്‍ സാധിക്കും. ചില സീസണില്‍ മുരിങ്ങയില ലഭ്യമല്ലാത്തതിനാല്‍, സീസണില്‍ ഇല ഒരു ദിവസത്തെ സൂര്യ പ്രകാശത്തില്‍ ഉണക്കി പൊടിച്ച് ടിന്നുകളിലാക്കി സൂക്ഷിക്കാവുന്നതാണ്. ശരിരത്തില്‍ ഉണ്ടാകുന്ന ചതവുകള്‍ക്കും നീര്‍വീക്കത്തിനും മുരിങ്ങയില നല്ലൊരു ഔഷധിയാണ്. മുരിങ്ങയുടെ തോലിട്ട് തിളപ്പിച്ച വെളളം ശരീരവേദനക്ക് അത്യൂത്തമമാണ്.
നമ്മുക്ക് ചുറ്റും പ്രകൃതി ഒരുക്കിയ ഔഷധകലവറയുണ്ട്.അത് തിരിച്ചറിയാന്‍ പ്രകൃതിയിലേക്കു മടങ്ങാം.

Related News