Loading ...

Home National

മാനംമുട്ടി 2018 ‌

മാനവികതയെക്കാള്‍ മാനത്തേയ്ക്കുയര്‍ന്നത് മരവിച്ച പ്രതിമകളുടെ ദേശീയത

ഭീമ കൊറേഗാവ് കലാപംImage result for bhima koregaon incident2018 ജനുവരി 1 ഭീമകൊറെഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷികമായിരുന്നു. യുദ്ധത്തിന്റെ 200-ാം വാര്‍ഷികം ദളിത് സംഘടനകള്‍ വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. ഏകദേശം നാല് ലക്ഷം പേരാണ് യുദ്ധ വാര്‍ഷിക പരിപാടിക്കായി ഭീമകൊറെഗാവ്‌ലേക്ക് എത്തിയത്. ഇതോടെ, ദളിത് മഹറുകള്‍ അഭിമാനത്തോടെയും പെഷ്‌വ മറത്താകള്‍ അപമാനത്തോടെയും കാണുന്ന ഒരു യുദ്ധത്തിന്റെ 200-ാം വാര്‍ഷികം ജാതിരാഷ്ട്രീയത്തിന്റെ ഏറ്റുമുട്ടലായി മാറി. മറാത്ത വിഭാഗക്കാരായിരുന്നു അക്രമം അഴിച്ചുവിട്ടത്. തുടര്‍ന്ന്, ഇത് വന്‍ കലാപമായി മാറുകയായിരുന്നു. പുനെയിലെ കൊറെഗാവ് ഭീമയിലെ സ്മാരകഭൂമിയിലെത്തിയ ആയിരക്കണക്കിന് ദളിതര്‍ക്കുനേരെ കാവിക്കൊടികളുമേന്തിയെത്തിയ സംഘം കല്ലേറു നടത്തുകയും വാഹനങ്ങള്‍ തകര്‍ക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 28കാരന്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.à´ˆ സംഭവത്തിന്റെ പിന്നാലെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരായ തെലുങ്ക് കവി വരവര റാവു, അഭിഭാഷക സുധ ഭരദ്വാജ്, വെര്‍നന്‍ ഗോണ്‍സാല്‍വസ് എന്നിവരെ പൂണെ പൊലിസ് അറസ്റ്റ് ചെയ്തതും à´ˆ വര്‍ഷമാണ്. റോണ വില്‍സണ്‍, സുധിര്‍ ധാവ്‌ലെ, സുരേന്ദ്ര ഗാഡ്‌ലിങ്, പ്രഫ. ഷോമ സെന്‍, മഹേഷ് റാവുത് എന്നിവരും നേരത്തെ അറസ്റ്റിലായിരുന്നു. ആക്ടിവിസ്റ്റുകളുടെ അറസ്റ്റ് ഏറെ നിയമപോരാട്ടങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കി.മഹാപ്രതിമകളുടെ വാഴ്ചക്കാലംImage result for sardar vallabhbhai patel statueമൂവായിരത്തിലധികം കോടി രൂപ ചെലവഴിച്ചുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ പ്രധാന മന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമര്‍പ്പിച്ചു. സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ à´ˆ പ്രതിമയ്ക്ക് 182 മീറ്റര്‍ ഉയരമാണുള്ളത്. 2013 ല്‍ ശിലാസ്ഥാപനം നടത്തപ്പെട്ട പ്രതിമ à´ªà´Ÿàµà´Ÿàµ‡à´²à´¿à´¨àµà´±àµ† 143 ാം ജന്മവാര്‍ഷിക ദിനത്തിലാണ് ഉദ്ഘാടനം ചെയ്തത്. ലോക മാധ്യമങ്ങള്‍ വലിയ ചര്‍ച്ചയാക്കിയ സംഭവം കൂടെയായിരുന്നു സ്റ്റാച്യു ഓഫ് യൂണിറ്റി ഉദ്ഘാടനം. ഇന്ത്യയിലെ കാര്‍ഷിക à´°à´‚à´—à´‚ നേരിടുന്ന ഗുരുതരമായ പ്രതിസന്ധികളെ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ നടപടിയെ ആഗോള മാധ്യമങ്ങളടക്കം നിശിതമായി വിമര്‍ശിച്ചു. റിപ്പോര്‍ട്ട് പ്രകാരം, ഏറ്റവും ദാരിദ്ര്യമുള്ള, പോഷകാഹാര കുറവ് നേരിടുന്ന, പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത ഗുജറാത്തില്‍ 3000 കോടി ചെലവിട്ടാണ് മഹാ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ഇനിയും ശ്രീരാമപ്രതിമ, ശിവജിപ്രതിമ എന്നിവയും വരാനിരിക്കുന്നു.ഐഎസ്ആര്‍ഒയ്ക്ക് നേട്ടംഒറ്റ വിക്ഷേപണത്തില്‍ 31 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആര്‍ഒ.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ 100ാമത്തെ ഉപഗ്രഹ വിക്ഷേപണം കൂടിയായിരുന്നു ഇത്. 29ഓടെ വിക്ഷേപിച്ചത് ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളുള്‍പ്പെടെ 31 ഉപഗ്രഹങ്ങളാണ് പിഎസ്എല്‍വി സി 40 റോക്കറ്റില്‍ ബഹിരാകാശത്തെത്തിച്ചത്. ഇന്ത്യന്‍ നിര്‍മിത ഉപഗ്രഹങ്ങള്‍ക്ക് പുറമേ ആറ് വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമാണ് വ്രിക്ഷേപിച്ചത്.
ഇന്ത്യ ഇതുവരെ വിക്ഷേപിച്ചതില്‍ ഏറ്റവും ഭാരമേറിയ വാര്‍ത്താ വിതരണ ഉപഗ്രഹം ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചതും ഈ വര്‍ഷമാണ്. ഫ്രാന്‍സിന്റെ ശക്തി കൂടിയ വിക്ഷേപണ വാഹനമായ ഏരിയന്‍ 5 ആണ് ജിസാറ്റ് 11നെ ഭ്രമണപഥത്തിലെത്തിച്ചത്.
ഗ്രാമീണ മേഖലയില്‍ ഇന്റര്‍നെറ്റിന്റെ വേഗത കൂട്ടുകയാണ് ജിസാറ്റ് 11 ലക്ഷ്യം. 5845 കിലോഗ്രാമാണ് ജിസാറ്റ് 11ന്റെ ഭാരം. ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം മെച്ചപ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നത്.
വ്യോമസേനയ്ക്ക് ജി സാറ്റ് 7 എRepresentative imageവ്യോമസേനയ്ക്ക് മാത്രമായി ഐഎസ്ആര്‍ഒ നിര്‍മ്മിച്ച ജി സാറ്റ് 7 എ ഉപഗ്രഹം വിക്ഷേപിച്ചു.
ബഹിരാകാശത്ത്, ഭൂമിയില്‍ നിന്ന് 36,000 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് ഇന്ത്യന്‍ യുദ്ധവിമാനങ്ങളെ സദാ നിരീക്ഷിച്ച് സുരക്ഷാകവചമൊരുക്കാന്‍ സഹായിക്കുന്ന ഉപഗ്രഹമാണ് ജി സാറ്റ് 7 എ. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് ജിഎസ്എല്‍വി മാര്‍ക്ക് 2 റോക്കറ്റിലാണ് വിക്ഷേപിച്ചത്.
അത്യാധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളുള്ള ഉപഗ്രഹം ബഹിരാകാശത്ത് വ്യോമസേനയുടെ വാര്‍ത്താവിനിമയ സ്റ്റേഷനായി പ്രവര്‍ത്തിക്കും. ഇതിന്റെ 70 ശതമാനം സേവനവും വ്യോമസേനയ്ക്ക് മാത്രമായിരിക്കും. ബാക്കി à´•à´°, നാവിക സേനകളുടെ ഹെലികോപ്ടറുകളെ വ്യോമസേനയുമായി ബന്ധിപ്പിക്കാനും വിനിയോഗിക്കും.‘ബോഗിബീല്‍’ രാജ്യത്തിന് സമര്‍പ്പിച്ചുImage result for bogibeelഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ‘ബോഗിബീല്‍’ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമര്‍പ്പിച്ചു. അസമിലെ ദിബ്രുഗഡ് ജില്ലയെയും അരുണാചല്‍ പ്രദേശിലെ ധേമാജി ജില്ലയെയും ബന്ധിപ്പിക്കുന്നതാണു പാലം. അസമിലെ ബ്രഹ്മപുത്ര നദിക്കു കുറുകെയാണ് ബോഗീബീല്‍ പാലം നിര്‍മ്മിച്ചത്. ഏഷ്യയിലെ തന്നെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ റെയില്‍റോഡ് പാലമായി മാറിയ ബോഗിബീല്‍ സ്വീഡനേയും ഡെന്‍മാര്‍ക്കിനേയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഡിസൈനിലാണ് നിര്‍മ്മിച്ചിട്ടുള്ളത്.മുകളില്‍ മൂന്നുവരി റോഡും താഴെ ഇരട്ട റെയില്‍പാതയുമാണുള്ളത്. പാലം തുറന്നതോടെ അസമിലെ ടിന്‍സുക്യയില്‍നിന്ന് അരുണാചല്‍ പ്രദേശിലെ നഹര്‍ലഗൂണിലേക്കുള്ള ട്രെയിന്‍ യാത്രാസമയം പത്ത് മണിക്കൂറിലേറെ കുറഞ്ഞു. അരുണാചല്‍ പ്രദേശിലേക്ക് വേഗത്തില്‍ സൈന്യത്തെ എത്തിക്കാനാവുമെന്നത് പാലത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. 5,900 കോടി രൂപയാണ് പാലത്തിന്റെ നിര്‍മ്മാണച്ചെലവ്.രണ്ട് തട്ടുകളായുള്ള പാലം നിര്‍മ്മിച്ചത് ഇന്ത്യന്‍ റെയില്‍വേയുടെ നേതൃത്വത്തിലാണ്. ഫണ്ടിന്റെ അപര്യാപ്തത ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ കാരണം 1997ല്‍ ക്യാബിനറ്റ് കമ്മിറ്റി അംഗീകരിച്ച ബോഗിബീല്‍ പാലം 21 വര്‍ഷത്തിന് ശേഷമാണ് പണി പൂര്‍ത്തിയാക്കിയത്. 2002ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി നിര്‍മാണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്ത ബോഗിബീല്‍ പാലം 5920 കോടി രൂപ മുതല്‍മുടക്കിലാണ് പണി പൂര്‍ത്തിയാക്കിയത്.തളര്‍ന്നും വളര്‍ന്നും വമ്പന്മാര്‍വിജയ് മല്യ à´µà´®àµà´ªàµ» തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വ്യവസായികളിൽ ഒരാളാണ് വിജയ് മല്യ.  9400 കോടി രൂപ വായ്പാത്തട്ടിപ്പു നടത്തിയാണ്  മദ്യവ്യവസായി വിജയ് മല്യ നാടുവിട്ടത്. à´µà´¾à´¯àµà´ªà´¾à´¤à´¿à´°à´¿à´šàµà´šà´Ÿà´µàµ മുടങ്ങിയതിനെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികൾ സ്വീകരിക്കാൻ ആരംഭിച്ചതിനെ à´¤àµà´Ÿàµ¼à´¨àµà´¨àµ 2016 മാർച്ചിലാണ് വിജയ് മല്യ യുകെയിലേക്കു കടന്നത്. 2017 ഫെബ്രുവരിയിലാണ് അദ്ദേഹത്തെ à´µà´¿à´Ÿàµà´Ÿàµà´•à´¿à´Ÿàµà´Ÿà´£à´®àµ†à´¨àµà´¨àµ കേന്ദ്ര സർക്കാർ ഒൗദ്യോഗികമായി അറിയിച്ചത്. പണം വെളുപ്പിക്കൽ കേസിൽ സ്കോട്ട്ലാൻഡ് à´¯à´¾àµ¼à´¡àµ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.നീരവ് മോഡിഇന്ത്യയുടെ വജ്രരാജാവ് എന്ന പേരിലാണ് നീരവ് മോദി അറിയപ്പെടുന്നത്. à´µà´¾à´¯àµà´ªà´¾à´¤à´Ÿàµà´Ÿà´¿à´ªàµà´ªàµ നടത്തി ഇന്ത്യവിട്ട വജ്രവ്യാപാരികൂടെയാണ് à´¨àµ€à´°à´µàµ മോദി. à´¨à´¿à´°à´µàµ മോദിയുടേയും അമ്മാവന്‍ മെഹുല്‍ ചോസ്‌കിയുടേയും ഉടമസ്ഥതയിലുള്ള ജ്വല്ലറി ഗ്രൂപ്പുകള്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് വഴി, ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വന്‍ തോതില്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയതിനെത്തുടര്‍ന്ന് 11,000 കോടി രൂപയിലധികം തുകയാണ് ബാങ്കുകള്‍ക്ക് നഷ്ടമായത്. à´¨àµ€à´°à´µà´¿à´¨àµà´±àµ† ആഭരണങ്ങള്‍ അണിഞ്ഞ പ്രമുഖരില്‍ താരാജി പി. ഹെന്‍സണ്‍, ഡകോട്ട ജോണ്‍സണ്‍ തുടങ്ങിയവര്‍ ഉള്‍പ്പെടും. പ്രിയങ്ക ചോപ്രയാണ് നിരവ് ജ്വല്ലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. ഇതേ പ്രിയങ്ക ചോപ്ര പിന്നീട് പ്രതിഫലം നല്‍കിയില്ല എന്നാരോപിച്ച് നീരവിനെതിരെ കേസും നല്‍കി.സുബ്രതാ റോയിImage result for subrata royഇന്ത്യയിലെ പ്രശസ്തനായ വ്യവസായികളില്‍ ഒരാളായസുബ്രതാ റോയി ദേശീയ മാധ്യമങ്ങളില്‍ ഏറെചര്‍ച്ച ചെയ്യപ്പെട്ട വ്യവസായികളില്‍ ഒരാള്‍ കൂടിയാണ്. സഹാറ ഗ്രൂപ്പിന്റെ ഉടമയായ à´¸àµà´¬àµà´°à´¤ റോയ്  à´¨à´¿à´•àµà´·àµ‡à´ªà´¤àµà´¤à´Ÿàµà´Ÿà´¿à´ªàµà´ªàµà´•à´¾à´°à´¨àµâ€ എന്ന ലേബലിലാണ് മാധ്യമങ്ങളിൽ ചർച്ചയായത്. à´¨à´¿à´•àµà´·àµ‡à´ªà´•à´°àµ† വഞ്ചിച്ച കേസിലാണ് à´±àµ‹à´¯à´¿à´¯àµ† പൊലീസ് കസ്റ്റഡിയിൽ എടുത്തത്.വിക്രം കോത്താരിനിരോധിത പുകയില ഉത്പന്നമായ പാന്‍പരാഗ് കമ്പനിയുടെ സ്ഥാപകനായ മന്‍സൂഖ് ഭായി കോത്താരിയുടേയും ശാരദാ ബെന്നിന്റേയും മകനാണ് വിക്രം കോത്താരി. à´µà´¾à´¯àµà´ªàµà´ªà´¾à´¤à´Ÿàµà´Ÿà´¿à´ªàµà´ªà´¿à´²àµ‚ടെ ശതകോടികള്‍ സ്വന്തമാക്കിയ കേസിലാണ് à´±àµ‹à´Ÿàµà´Ÿàµ‹à´®à´¾à´•àµ പെന്‍ ഉടമകൂടെയായ വിക്രം കോത്താരി അറസ്റ്റിലാകുന്നത്. à´à´´àµà´¬à´¾à´™àµà´•àµà´•à´³à´¿à´²à´¾à´¯à´¿ പലിശയടക്കം മൂവായിരത്തിഅഞ്ഞൂറ്റി തൊണ്ണൂറ്റിഅഞ്ച് കോടി രൂപയാണ് കോത്താരി നല്‍കാനുള്ളത്. à´¬à´¾à´™àµà´•àµ ഒാഫ് ബറോഡയും യൂണിയന്‍ ബാങ്കും ഉള്‍പ്പെടെ ഏഴുബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 2919 à´•àµ‹à´Ÿà´¿à´°àµ‚പയാണ് അനധികൃത ഇടപാടിലൂടെ വിക്രം കോത്താരി സ്വന്തമാക്കിയത്. à´®àµ†à´¹àµà´²àµâ€ ചോക്‌സിMehul Choksi- Janayugomപഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് വ്യാജരേഖകളിലൂടെ പണം തട്ടിയെടുത്തെന്ന കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ് മെഹുൽ ചോക്‌സി. à´šàµ‹à´•àµâ€Œà´¸à´¿à´¯àµà´‚ à´…നന്തരവന്‍ നീരവ് മോദിയും à´µà´¾à´¯àµà´ªà´¾à´¤à´Ÿàµà´Ÿà´¿à´ªàµà´ªàµ നടത്തിയ കേസിൽ സിബിഐ അന്വേഷണം നേരിട്ട് കൊണ്ടിരിക്കുകയാണ്. à´µà´¾à´¯àµà´ªà´¾à´¤à´Ÿàµà´Ÿà´¿à´ªàµà´ªàµ നടത്തി ഇന്ത്യവിട്ട വ്യാപാരികളിൽ ഒരാൾ കൂടെയാണ് à´®àµ†à´¹àµà´²àµâ€ ചോക്‌സി.  à´ªà´ªàµà´ªàµ ‘എന്ന പേരിലാണ് വ്യവസായകള്‍ക്കിടയില്‍ മെഹുല്‍ ചോക്‌സി അറിയപ്പെട്ടിരുന്നത്. à´•à´¤àµà´µ പീഡനംകത്വ പീഡനം, à´ˆ വര്‍ഷം തുടക്കത്തിലെ രാജ്യത്തെ നടുക്കിയ സംഭവം. രണ്ട് പൊലീസുകാരടങ്ങുന്ന ആറംഗ സംഘം ക്ഷേത്രത്തിനുള്ളില്‍ വച്ച് എട്ടു വയസ്സുകാരിയെ മൂന്ന് വട്ടം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയാണ് à´ˆ ക്രൂരത നടന്നത്.ജനുവരി പത്തിന് കാണാതായ  പെണ്‍കുട്ടിയെ à´œà´¨àµà´µà´°à´¿ 17 ന് വനത്തില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വനത്തില്‍ മേയാന്‍ വിട്ട കുതിരകളെ അന്വേഷിച്ച് അലഞ്ഞ പെണ്‍കുട്ടിയെ സഹായിക്കാമെന്നു വാഗ്ദാനം നല്‍കുകയും ചെറുക്ഷേത്രത്തില്‍ വച്ചു ഒരാഴ്ച തടവില്‍വച്ചു മാനഭംഗപ്പെടുത്തുകയായിരുന്നു. ജാതിസ്പര്‍ദ്ധയാണ് ഇത്രയും ക്രൂരമായ കുറ്റകൃത്യത്തിനു പിന്നില്‍.സിബിഐക്കുള്ളിലെ പൊട്ടിത്തെറികൾ à´à´±àµà´±à´µàµà´‚ മികച്ച അന്വേഷണസംഘമെന്ന നിലയില്‍ പതിറ്റാണ്ടുകളിലൂടെ കെട്ടിപ്പടുത്ത സിബിഐയുടെ വിശ്വാസ്യതയെ തകര്‍ക്കുന്ന വാര്‍ത്തകളാണ് കടന്നുപോകുന്ന വര്‍ഷം പുറത്തുവന്നത്. സിബിഐ ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോര് നിയമയുദ്ധത്തിലേക്ക് വരെയെത്തിയെന്നാണ് ഇതില്‍ ഏറ്റവും പ്രധാനം. സിബിഐ ഉദ്യോഗസ്ഥര്‍ക്കിടയിലെ പോര് രൂക്ഷമായതിനെ തുടര്‍ന്ന് ഡയറക്ടറേയും ഡെപ്യൂട്ടി ഡയറക്ടറേയും ഒഴിവാക്കി.നരേന്ദ്ര മോഡിയുടെ പ്രത്യേക താത്പര്യ പ്രകാരം നിയമിച്ച സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുമായി ബന്ധപ്പെട്ട് കൈക്കൂലി ആരോപണം ഉയര്‍ന്നതോടെയാണ് സിബിഐ തലപ്പത്തെ ചേരിപ്പോര് മറനീക്കി പുറത്തുവരുന്നത്. സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയും രണ്ടാമനായ അസ്താനയും തമ്മിലുള്ള ചേരിപ്പോരാണ് സര്‍വ്വ സീമകളും ലംഘിച്ച് പുറത്തായത്. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായി സതീഷ് സനയെ കള്ളപ്പണകേസില്‍ നിന്ന് ഒഴിവാക്കാനായി അഞ്ച് കോടി രൂപ അസ്താന കൈക്കൂലി വാങ്ങിയതായാണ് ആരോപണം. സതീഷ് സനയുടെ പരാതിയെത്തുടര്‍ന്ന് അസ്താനയ്‌ക്കെതിരെ സിബിഐ കേസെടുത്തു. ഒക്ടോബര്‍ 21ന് ആണ് അസ്താനയ്‌ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. അസ്താനയ്‌ക്കെതിരെ കേസ് എടുത്തതോടെയാണ് പ്രധാനമന്ത്രി പ്രശ്‌നത്തില്‍ ഇടപെടുന്നത്.രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സി പരസ്യമായി നിയമയുദ്ധത്തിലേക്ക് നീങ്ങിയപ്പോള്‍ സിബിഐക്കുള്ള വിശ്വാസ്യത കൂടി തുലാസിലായി.വിഗ്രഹങ്ങള്‍ തകര്‍ത്ത കൊടുങ്കാറ്റായി മീ ടൂതൊഴില്‍രംഗത്ത് വനിതകള്‍ നേരിടുന്ന ലൈംഗികപീഡനങ്ങള്‍ വെളിപ്പെടുത്തലായി ആഞ്ഞടിച്ച വര്‍ഷമായിരുന്നു 2018. മീ ടൂ ക്യാമ്പയിനിലൂടെ പുറംലോകം കണ്ട വെളിപ്പെടുത്തലുകള്‍ രാജ്യത്ത് കൊടുങ്കാറ്റായി മാറി. പാശ്ചാത്യരാജ്യങ്ങളില്‍ തുടങ്ങിയ മീ ടൂവിന്റെ അലയൊലികള്‍ ഇന്ത്യയിലെത്തിയതോടെ സാംസ്‌കാരികലോകം കുലുങ്ങി. മാധ്യമരംഗത്തെയും വിനോദലോകത്തെയും നിരവധി വ്യക്തിത്വങ്ങള്‍ തുറന്നുകാട്ടപ്പെട്ടു.
മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ കേന്ദ്രമന്ത്രി എം ജെ അക്ബറിനെതിരെ ഒരു ഡസനിലധികം വനിതകളാണ് ലൈംഗിക ചൂഷണം ആരോപിച്ച് രംഗത്തെത്തിയത്. ഇതോടെ കേന്ദ്രമന്ത്രി സ്ഥാനം അദ്ദേഹത്തിന് രാജിവയ്‌ക്കേണ്ടിവന്നു.
നാനാ പടേക്കര്‍ക്കെതിരെ നടി തനുശ്രീ ദത്ത ആരോപണം ഉന്നയിച്ചതോടെ ബോളിവുഡും ഇളകി. മീ ടുവില്‍ ഇന്ത്യയില്‍ ആദ്യമുയര്‍ന്ന ശബ്ദങ്ങളിലൊന്നായിരുന്നു തനുശ്രീ ദത്തയുടേത്. എഴുത്തുകാരനും നിര്‍മ്മാതാവും നടനുമായ അലോക് നാഥിനെതിരെ നിരവധി നടിമാര്‍ രംഗത്തെത്തി. സംവിധായകരായ സുഭാഷ് ഗായി, സാജിദ് ഖാന്‍, അനിര്‍ബന്‍ ദാസ് ബ്ലാ, വികാസ് ബാല്‍, വിക്രമാദിത്യ മോട്വാനി എന്നിവരെല്ലാം വെളിപ്പെടുത്തലി്ല്‍ ഞെട്ടി.ബ്രാന്‍ഡ് കണ്‍സല്‍ട്ടന്റ് സുഹേല്‍ സേത്തിനെതിരെ അഞ്ച് വനിതകളാണ് ആരോപണം ഉന്നയിച്ചത്. വരുണ്‍ ഗ്രോവര്‍, ചേതന്‍ ഭഗത്, ഗൗരങ് ദോഷി, വിവേക് അഗ്നിഹോത്രി, ഉത്സവ് ചക്രവര്‍ത്തി, രജത് കപൂര്‍, കൈലാഷ് ഖേര്‍ തുടങ്ങിയവരും ആരോപണവിധേയരായി. പ്രമുഖ ചിത്രകാരന്‍ ജതിന്‍ ദാസും മീടുവില്‍ കുടുങ്ങി.തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ യുവഗായിക ചിന്മയി ശ്രീപദ രംഗത്തെത്തി. തുടര്‍ന്ന് തമിഴകത്തിന്റെ മീടൂ ശബ്ദമായി ചിന്മയി മാറി. എന്നാല്‍ ചിന്മയിയെ വേട്ടയാടുന്ന സമീപനമാണ് തമിഴ് സിനിമാലോകം സ്വീകരിച്ചതെന്നും ആരോപണമുയര്‍ന്നു. മലയാള മാധ്യമ, ചലച്ചിത്ര രംഗത്തും വെളിപ്പെടുത്തലുകളുണ്ടായി.പശു രാജ്യത്തെ മുഖ്യപ്രശ്നമാകുന്നുഅഖ്‌ലാഖിന്റെ കൊലപാതകംImage result for akhlaqപശുവിന് ദിവ്യത്വം ആരോപിക്കുന്നവര്‍ മുഖേന രാജ്യത്തെ ഞെട്ടിച്ച മറ്റൊരു കൊലപാതകം ആയിരുന്നു ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാഖിന്‍റേത്. വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് ജനക്കൂട്ടം അഖ്‌ലാഖിനെ തല്ലിക്കൊല്ലുകയായിരുന്നു. എന്നാല്‍, വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചി ആയിരുന്നുവെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 28 ന് അഖ്‌ലാഖിന്റെ വീട്ടില്‍ നിന്നും പൊലീസ് കൊണ്ടുപോയ ഇറച്ചിയാണ് പരിശോധനയ്ക്ക് ശേഷം ആട്ടിറച്ചിയാണെന്ന് തെളിയിക്കപ്പെട്ടത്.ബുലന്ദ്ഷഹര്‍ കലാപംഅഖ്‌ലാഖിന്റെ കൊലപാതകത്തിനു ശേഷമാണ് രാജ്യത്തെ ഞെട്ടിച്ച ബുലന്ദ്ഷഹര്‍ കലാപം അരങ്ങേറിയത്. à´¬àµà´²à´¨àµà´¦àµà´·à´¹à´±à´¿à´¨à´Ÿàµà´¤àµà´¤àµ മഹവ് ഗ്രാമത്തില്‍ പശുവിന്റെ ജഡം കണ്ടതിനെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ ഒരു പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് വര്‍മയും സ്ഥലവാസിയായ സുമിത്തും കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ സ്യാനയിലാണ് സംഭവം. ദാദ്രിയിലെ മുഹമ്മദ് അഖ്‌ലഖിന്റെ കൊലപാതക കേസ് അന്വേഷിച്ചിരുന്നത് സുബോധ് വര്‍മ്മയായിരുന്നു. ഇതിന് പിന്നാലെ സുബോധിനെ സ്ഥലം മാറ്റിയിരുന്നു. സംഭവത്തില്‍ ബജ്‌റംഗദള്‍ ജില്ലാ നേതാവ് യോഗേഷ് രാജ്, ബിജെപി യൂത്ത് വിങ് അംഗമായ ശിഖര്‍ അഗര്‍വാള്‍, വിഎച്ച്പി നേതാവ് ഉപേന്ദ്ര യാദവ് എന്നിവര്‍ അറസ്റ്റിലായി.റഫാല്‍: കേന്ദ്രം പ്രതിരോധത്തില്‍റഫാല്‍ അഴിമതി ആരോപണം കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. 2015 ഏപ്രിലില്‍ 10ന് ഫ്രാന്‍സില്‍ റഫാല്‍ യുദ്ധ വിമാന കരാറില്‍ ഒപ്പുവെക്കുമ്പോള്‍ പ്രധാനമന്ത്രി മോഡിയോടൊപ്പമുണ്ടായിരുന്ന അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദിന്റെ വെളിപ്പെടുത്തലോടെയാണ് റഫാല്‍ ചൂടുപിടിച്ചത്. റഫാല്‍ ഇടപാടിനെക്കുറിച്ച് ഉന്നയിക്കപ്പെട്ടിരുന്ന മുഴുവന്‍ വിമര്‍ശനങ്ങളെയും ശരിവെക്കുന്നതാണ് ഒലാന്ദിന്റെ വെളിപ്പെടുത്തല്‍.ഫ്രാന്‍സില്‍ കരാര്‍ ഒപ്പിടുമ്പോള്‍ അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ വിഷയം ശരിയാംവിധം അറിഞ്ഞിട്ടുപോലുമില്ല. അതുകൊണ്ടാണ് റിലയന്‍സിനും അനില്‍ അംബാനിക്കും വേണ്ടി രാജ്യതാല്‍പര്യങ്ങളെ ബലികഴിക്കുകയും ഖജനാവിന് വമ്പിച്ച നഷ്ടം വരുത്തിവെക്കുകയും ചെയ്തിരിക്കുന്ന അഴിമതിയാരോപണത്തിന്റെ കുന്തമുന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുനേരെ ഉയര്‍ന്നത്.റിലയന്‍സിന് നല്‍കിയതിലൂടെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ പടിക്ക് പുറത്താക്കി. ആധുനിക പോര്‍ വിമാനങ്ങളുടെ സാങ്കേതികവിദ്യ സ്വയം വികസിപ്പിക്കാനുള്ള സാധ്യതകളെ കൂടി അടച്ചുകളഞ്ഞു.രാജ്യസുരക്ഷയെ ബാധിക്കുന്നതും പ്രധാനമന്ത്രി ആരോപണവിധേയനാകുകയും ചെയ്ത സാഹചര്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ സംയുക്ത പാര്‍ലമെന്റ് സമിതി അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രക്ഷോഭം നടത്തിവരുകയാണ്. സുപ്രിംകോടതിയിലെ കേസില്‍ കേന്ദ്രസര്‍ക്കാര്‍ പരമോന്നത കോടതിയെ തെറ്റിദ്ധരിപ്പിച്ചതായുള്ള ആരോപണവും മോഡി സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന് ആയുധമായി.ഹിന്ദി ഹൃദയഭൂമിയില്‍ അടിപതറി ബിജെപിഇന്ത്യന്‍ ഭരണത്തിന്‍റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തില്‍ നിന്ന് പുറത്തായി.ഛത്തീസ്ഗഡില്‍ പതിനഞ്ച് വര്‍ഷം നീണ്ട ബിജെപിയുടെ രമണ്‍സിങ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചു. രാജസ്ഥാനിലും മധ്യപ്രദേശിലും നടന്ന തീപാറുന്ന പോരാട്ടത്തില്‍ കോണ്‍ഗ്രസ് ആധിപത്യം നേടി. പത്ത് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് അറുതിവരുത്തി മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്) മിസോറാമില്‍ ഭരണത്തിലെത്തി. തെലങ്കാന രാഷ്ട്രസമിതി തെലങ്കാനയില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ച ഉറപ്പാക്കി.മധ്യപ്രദേശിലെ 230 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 114 സീറ്റ് നേടി. ബിഎസ്പിയുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. രാജസ്ഥാനിലെ 199 സീറ്റുകളില്‍ കോണ്‍ഗ്രസ് 100 സീറ്റുകള്‍ നേടി. ബിജെപി 73 സീറ്റുകളില്‍ ഒതുങ്ങി. ബിഎസ്പി ആറും മറ്റുള്ളവര്‍ 21 സീറ്റുകളിലും വിജയിച്ചു. രണ്ട് സീറ്റുകളില്‍ സിപിഎം വിജയിച്ചു.ഛത്തീസ്ഗഡിലെ 90 മണ്ഡലങ്ങളില്‍ 68 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തി.
മിസോറാമിലെ 40 സീറ്റുകളില്‍ മിസോ നാഷണല്‍ ഫ്രണ്ട് 26 സീറ്റുകള്‍ നേടി അധികാരമുറപ്പിച്ചു. തെലങ്കാനയില്‍ 119 സീറ്റുകളില്‍ 88 സീറ്റുകള്‍ നേടി തെലങ്കാന രാഷ്ട്രസമിതി ഭരണം നിലനിര്‍ത്തി.
മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ലോക്‌സഭയിലേക്ക് 65 അംഗങ്ങളെ തെരഞ്ഞെടുത്തയക്കേണ്ട ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമാണ് പ്രകടമായത്. നരേന്ദ്രമോഡിയും അമിത്ഷായും യുപി മുഖ്യമന്ത്രി ആദിത്യനാഥുമടക്കം നടത്തിയ പ്രചണ്ഡ പ്രചരണങ്ങള്‍ക്കൊന്നും ബിജെപി സംസ്ഥാന ഭരണകൂടങ്ങളെ സംരക്ഷിച്ചു നിര്‍ത്താനായില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചന. ഗ്രാമീണ ഇന്ത്യയെ അപ്പാടെ ഗ്രസിച്ചിരിക്കുന്ന കാര്‍ഷിക പ്രതിസന്ധി, ദളിതര്‍, പിന്നാക്ക ജനവിഭാഗങ്ങള്‍, മതന്യൂനപക്ഷങ്ങള്‍ എന്നിവര്‍ നേരിടുന്ന അരക്ഷിതാവസ്ഥ; നോട്ടുനിരോധനം, ജിഎസ്ടി, ഇന്ധന വിലക്കയറ്റം തുടങ്ങി കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ ജനാഭിപ്രായത്തെ ഗണ്യമായി സ്വാധീനിച്ചിരുന്നു.കോളിളക്കമുണ്ടാക്കിയ കോടതി വിധികള്‍ശബരിമല ചരിത്ര വിധി 28/09/2018Sabarimala case in supreme court- Janayugomസെപ്റ്റംബര്‍ 28 നാണ് സുപ്രിം കോടതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചത് സുപ്രീംകോടതിയുടെ ചരിത്രവിധിയായി. പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി വിലയിരുത്തി. മാത്രമല്ല, വിധി എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകമാണെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റണ്‍ നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുള്‍പ്പെടുന്നതാണ് ബെഞ്ച്. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനാണ് പ്രധാന ഹര്‍ജിക്കാര്‍.മുത്തലാഖ് വിധി 22/04/2018മുത്തലാഖിന് രാജ്യത്ത് നിരോധനം. മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളും ലിംഗ സമത്വവും അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് എന്ന് പരിശോധിച്ചാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചത്. 15 വര്‍ഷത്തെ വിവാഹ ബന്ധം ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി അവസാനിപ്പിച്ച ഉത്തര്‍പ്രദേശില്‍ നിന്നുള്ള സൈറ ബാനു, കത്തു വഴി മൊഴിചൊല്ലപ്പെട്ട അഫ്രീന്‍ റഹ്മാന്‍, മുദ്ര പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍പര്‍വീണ്‍, ഫോണിലൂടെ മോഴി ചൊല്ലപ്പെട്ട ഇസ്രത് ജഹാന്‍, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയ സാബ്‌റി എന്നിവരുടെ ഹര്‍ജികള്‍ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു. മുത്തലാഖ്, ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവ നിരോധിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, യു യു ലളിത്, ആര്‍ എഫ് നരിമാന്‍ എന്നിവരാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്.സ്വവര്‍ഗ്ഗലൈംഗികത വിധി 06/09/2018Related imageപരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ്ഗലൈംഗികത ഇനി മുതല്‍ ക്രിമിനല്‍ കുറ്റമല്ലെന്ന് സെപ്റ്റംബര്‍ 6 ന് സുപ്രീം കോടതി വിധിച്ചു. സ്വവര്‍ഗ്ഗലൈംഗികത നിയമവിരുദ്ധമാക്കുന്നതും 1861 ല്‍ ബ്രിട്ടീഷ് ഭരണകാലം മുതല്‍ നിലനിന്നിരുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ആം വകുപ്പ് ഭാഗികമായി ഭരണഘടനാവിരുദ്ധമാണെന്നും കോടതി വിധിച്ചു. ഇതോടെ ഒരു സാധാരണ പൗരന് ലഭിക്കുന്ന എല്ലാ അവകാശവും എല്‍ജിബിട്ടിഐ സമൂഹത്തിന് ലഭിക്കുമെന്നും കോടതി വിധി പ്രസ്താവത്തില്‍ അറിയിച്ചു.ചീഫ് ജസ്റ്റിസ് ദിപക് മിശ്ര, ജസ്റ്റിസുമാരായ എഫ് നരിമാന്‍, എ എം കന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം പരസ്പര സമ്മതത്തോടെയല്ലാത്ത ലൈംഗിക ബന്ധം കുറ്റകരമായി തുടരുമെന്നും കോടതി അറിയിച്ചു.വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ല 27/09/2018Image result for  വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി. സ്ത്രീകളെ അന്തസ്സില്ലാതെ കാണുന്നതാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. വിവാഹേതര ലൈംഗികബന്ധത്തില്‍ പുരുഷന്‍മാരെമാത്രം കുറ്റക്കാരാക്കുന്ന 497ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് സ്ത്രീകളുടെ വ്യക്തി സ്വാതന്ത്യത്തിന് കൂടുതല്‍ ഉറപ്പു നല്‍കിയുള്ള സുപ്രധാന വിധിയുണ്ടായിരിക്കുന്നത്.വിവാഹേതരബന്ധം ക്രിമിനല്‍കുറ്റമാക്കുന്ന 158 വര്‍ഷം പഴക്കമുള്ള ഐപിസി 497ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രവാസി മലയാളി ജോസഫ് ഷൈനാണ് ഹര്‍ജി നല്‍കിയത്. ഒരാളുടെ ഭാര്യയുമായി, അയാളുടെ സമ്മതമില്ലാതെ ബന്ധപ്പെടുന്ന പുരുഷന്‍ കുറ്റക്കാരനാകുന്നതാണ് ഈ വകുപ്പ്. ഭര്‍ത്താവ് പരാതിപ്പെട്ടാല്‍ തന്റെ ഭാര്യയുമായി ബന്ധപ്പെട്ടയാള്‍ക്കെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കാം. അതേസമയം, ഭാര്യയെ ഇരയായി കണ്ട് വെറുതേ വിടുകയും ചെയ്യുന്നതാണ് ഈ വകുപ്പ്.ആധാര്‍ വിധി 26/09/2018ആധാറിന് നിയന്ത്രണങ്ങളോടെ സുപ്രീംകോടതിയുടെ അംഗീകാരം. ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ക്ഷേമപദ്ധതികള്‍ക്കും പാന്‍കാര്‍ഡിനും ആദായനികുതി റിട്ടേണിനും ആധാര്‍ നിര്‍ബന്ധമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ കെ സിക്രി, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് വിധി പറഞ്ഞത്. സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ വാദം കേള്‍ക്കല്‍ കൂടിയായിരുന്നു ഇത്.മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനുളള നിര്‍ദേശം നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. കുട്ടികളുടെ സ്‌കൂള്‍ പ്രവേശത്തിനും നീറ്റ്, യുജിസി, സിബിഎസ്ഇ പരീക്ഷകള്‍ക്കും ആധാര്‍ നിര്‍ബന്ധമല്ല. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് ആധാര്‍ നല്‍കരുത്. ബാങ്ക് അക്കൗണ്ടുകള്‍, പാന്‍ കാര്‍ഡുകള്‍, മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവയെല്ലാം ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കി. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍വേണം.

Related News