Loading ...

Home peace

ശാസ്ത്രങ്ങള്‍ സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കിയിട്ടില്ല: പേജവര്‍ മഠാധിപതി

ബംഗളൂരു: ഹൈന്ദവ ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് ശാസ്ത്രങ്ങളില്‍ എവിടെയും വിലക്കില്ലെന്ന് കര്‍ണാടക പേജവര്‍ മഠാധിപതി വിശ്വേശ തീര്‍ഥ സ്വാമി. ശബരിമലയിലെ സ്ത്രീപ്രവേശത്തെ അനുകൂലിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. എന്നാല്‍ രാജ്യത്തെ മറ്റെല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശിക്കാം. എന്ത് തന്നെയായാലും ശാസ്ത്രങ്ങളില്‍ സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തെ വിലക്കുന്ന ഒന്നും തന്നെയില്ല. ശബരിമല വിഷയത്തില്‍ എന്താണ് പറയേണ്ടതെന്ന് തനിക്ക് അറിയില്ല. ഈ വിഷയത്തില്‍ താന്‍ നിക്ഷപക്ഷ നിലപാടാണ് സ്വീകരിക്കുന്നത്. മുമ്പ് ദളിതുകള്‍ക്ക് ആചാരങ്ങളുടെ പേരില്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു. എന്നാല്‍ ഈ ആചാരം തകര്‍ത്ത് ദളിതുകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു. അതേസമയം, ശ്രീശൈല മഠാധിപതി ഡോ. ചന്നാസിദ്ധരാമാ പണ്ഡിതരദ്ധ്യ സ്വാമി ശബരിമല വിധിയെ പ്രശംസിച്ചു. ‘സ്ത്രീകള്‍ക്ക് പുരുഷന്മാരെ പോലെ തന്നെ ആരാധിക്കാനുള്ള അവകാശമുണ്ട്. ആരാധനാ വിഷയങ്ങളില്‍ ലിംഗ വിവേചനം പാടില്ല’ അദ്ദേഹം പറഞ്ഞു.

ചില ക്ഷേത്രങ്ങളിലെ ആചാരപ്രകാരം പ്രത്യേക സമയങ്ങളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് വിലക്കാറുണ്ട്. എന്നാല്‍ കാലം മാറുന്നതിന് അനുസരിച്ച് ഇതും മാറണം. കാലം മാറുന്നതിനനുസരിച്ചും ആളുകള്‍ മാറുന്നതിനനുസരിച്ചും ക്ഷേത്രങ്ങളുടെ നിയമങ്ങള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു.

Related News