Loading ...

Home International

സൈബര്‍ ആക്രമണം: അമേരിക്കന്‍ പത്രങ്ങളുടെ അച്ചടി ആശങ്കയില്‍

വാഷിംഗ്ടണ്‍: പ്രമുഖ അമേരിക്കന്‍ പത്രങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണം. പത്രങ്ങളുടെ അച്ചടിയും വിതരണവും തടസ്സപ്പെടുത്തിയാണ് സൈബര്‍ ആക്രമണം നടത്തുന്നത്. ലോസ് ആഞ്ചല്‍സ് ടൈംസ്, ദി ചിക്കാഗോ ട്രിബ്യൂണ്‍, ബാള്‍ട്ടിമോര്‍ സണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖ പത്രങ്ങള്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ശനിയാഴ്ചയാണ് പത്രങ്ങള്‍ക്കുനേരെ അമേരിക്കയില്‍ ആക്രമണം ശക്തമായത്. ഇതിനെതുടര്‍ന്ന്, ദി ടൈംസ്, ദി ട്രിബ്യൂണ്‍, ദി സണ്‍ എന്നീ പത്രങ്ങളുടെ ശനിയാഴ്ചത്തെ പതിപ്പിന്റെ വിതരണത്തില്‍ താമസം വന്നിരുന്നു. കമ്പ്യൂട്ടറുകളെ തകരാറിലാക്കുന്ന മാല്‍വെയര്‍ പ്രോഗ്രാമുകള്‍ വഴിയാണ് സൈബര്‍ ആക്രമണം നടത്തുന്നതെന്നാണ് പ്രമുഖ പത്രങ്ങളുടെ കണ്ടെത്തല്‍.

Related News