Loading ...

Home sports

കുതിപ്പിന്‍റെയും കിതപ്പിന്‍റെയും ഒരാണ്ട്… ‌

 à´«àµà´°à´žàµà´šàµ മുത്തവും റയലിന്‍റെ റിയലിസവും

   ലോകകപ്പ് കിരീടവുമായി ഫ്രഞ്ച് ടീം
ലോകകപ്പ് ഫുട്‌ബോളിന്‍റെ 21ാം പതിപ്പില്‍ ഫ്രഞ്ച് ചുംബനം. ക്രൊയേഷ്യയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഫ്രഞ്ച് പട കിരീടം നേടിയത്. കന്നി കിരീടം തേടിയെത്തിയ ക്രൊയേഷ്യയ്ക്ക് രണ്ടാം സ്ഥാനവുമായി മടങ്ങേണ്ടി വന്നു.2018 ജൂണ്‍ 14 മുതല്‍ ജൂലൈ 15 വരെ റഷ്യയിലാണ് ലോകകപ്പ് നടന്നത്. റഷ്യ ഉള്‍പ്പെടെ 32 രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ഇതാദ്യമായാണ് റഷ്യയില്‍ ഫുട്‌ബോള്‍ ലോകകപ്പ് നടന്നത്. ഏറ്റവും പണം മുടക്കിയ ലോകകപ്പും ഇത് തന്നെ, 14.2 ദശലക്ഷം. സാബിവാക്ക എന്ന ചെന്നായയാണ് ഈ ലോകകപ്പിന്റെ ഭാഗ്യചിഹ്നം. ടെല്‍സ്റ്റാര്‍ 18 ആണ് ഔദ്യോഗിക പന്ത്. നിലവിലെ ചാമ്പ്യന്മാരായ ജര്‍മ്മനി ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ പുറത്തായി.ഫിഫ ക്ലബ് ലോകകപ്പ് കിരീടം റയല്‍ മാഡ്രിഡ് സ്വന്തമാക്കി. തുടര്‍ച്ചയായ മൂന്നാം കിരീടമാണ് റയല്‍ സ്വന്തമാക്കുന്നത്. ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് ആതിഥേയരായ അല്‍ഐനെ പരാജയപ്പെടുത്തിയാണ് കിരീടം കരസ്ഥമാക്കിയത്. തുടര്‍ച്ചയായി മൂന്ന് തവണ ക്ലബ് ലോകകപ്പ് നേടുന്ന ആദ്യ ക്ലബ് എന്ന റെക്കോഡ് നേട്ടവും ഇതോടെ റയല്‍ മാഡ്രിഡിന് സ്വന്തം.

 

ലോകത്തിന്‍റെ à´¨àµ†à´±àµà´•à´¯à´¿à´²àµâ€

ബാഡ്മിന്‍റണ്‍ കോര്‍ട്ടിലെ താരംചരിത്രവിജയം കുറിച്ചുകൊണ്ടാണ് പി വി സിന്ധുവിന് 2018 കടന്നുപോകുന്നത്. ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍ലില്‍ സിന്ധു ജപ്പാന്റെ നൊസോമി ഒക്കുഹാരയെ തോല്‍പ്പിച്ചു. à´ˆ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറി സിന്ധു.ആദ്യ ഗെയിമില്‍ 21-19 ന് ഗെയിം സ്വന്തമാക്കിയപ്പോള്‍ രണ്ടാം ഗെയിമില്‍ 21-17 ന് സ്വന്തമാക്കി കിരീടം നേടുകയായിരുന്നു. തുടര്‍ച്ചയായ എട്ട് ഫൈനലുകള്‍ക്ക് ശേഷം സിന്ധു നേടുന്ന ആദ്യ കിരീടമാണ് ഇത്.ഇടിക്കൂട്ടിലെ രാജകുമാരിഇടിക്കൂട്ടില്‍ ഇടിമുഴക്കി വീണ്ടും പ്രായത്തെ വെല്ലുന്ന പ്രകടനത്തോടെ ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണമെന്ന അപൂര്‍വനേട്ടം മേരി കോം എന്ന മുപ്പത്തിയഞ്ചുകാരി സ്വന്തമാക്കി. വനിതാ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയ താരമെന്ന റെക്കോര്‍ഡും ഇനി à´ˆ ഇന്ത്യന്‍ കരുത്തിന്. 48 കിലോഗ്രാം വിഭാഗത്തില്‍ യുക്രയിന്‍റെ ഹന്ന ഒക്കോട്ടയെ കീഴടക്കിയാണ് മേരി സ്വര്‍ണം നേടിയത് (50). എട്ടുവര്‍ഷത്തിനു ശേഷമാണ് മേരി സ്വര്‍ണം നേടുന്നത്. ഇതിനുമുമ്പ് 2002, 2005, 2006, 2008, 2010 എന്നീ വര്‍ഷങ്ങളിലും മേരി കോം വിശ്വകിരീടം ചൂടിയിരുന്നു. à´—ോളടി വീരന്‍സുനില്‍ ഛേത്രിയായിരുന്നു ഇന്ത്യന്‍ ഫുട്‌ബോളിലെ 2018 ലെ
അഭിമാനം. ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന നിലവില്‍ കളിക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ താരം സുനില്‍ ഛേത്രി അര്‍ജന്റീനയുടെ ഇതിഹാസതാരം ലയണല്‍ മെസ്സിക്കൊപ്പമെത്തി. ഇതോടെ ഛേത്രിയുടെ അക്കൗണ്ടില്‍ മൊത്തം 65 ഗോളുകളായി. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ മാത്രമാണ് ഇനി ഛേത്രിക്ക് മുന്‍പിലുള്ളത്. 81 ഗോളുകളാണ് ക്രിസ്റ്റിയാനോ പോര്‍ച്ചുഗലിന് വേണ്ടി നേടിയിരിക്കുന്നത്. 102 മത്സരങ്ങളില്‍ നിന്നാണ് ഛേത്രിയുടെ ഗോള്‍ നേട്ടം. മെസ്സി 124 മത്സരങ്ങളില്‍ നിന്നും ക്രിസ്റ്റിയനോ 150 മത്സരങ്ങളില്‍ നിന്നുമാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

 à´à´·àµà´¯à´¨àµâ€ ഗെയിംസും കോമണ്‍വെല്‍ത്തും

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വേട്ടയില്‍ റെക്കോര്‍ഡിട്ടും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ച വെച്ചുമാണ് ഇന്ത്യന്‍ കായികലോകം 2018 നോട് വിടപറഞ്ഞത്.
ജക്കാര്‍ത്തിയില്‍ വെച്ച് നടന്ന 18-ാം മത് ഏഷ്യന്‍ ഗെയിംസില്‍ 132 സ്വര്‍ണവും 92 വെള്ളിയും 65 വെങ്കലവുമായി ചൈന ഒന്നാമതെത്തിയപ്പോള്‍ 75 സ്വര്‍ണവും 56 വെള്ളിയും 74 വെങ്കലവുമായി ജപ്പാന്‍ രണ്ടാം സ്ഥാനക്കാരായി. 15 സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവും നേടിയ ഇന്ത്യ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മെഡല്‍ വേട്ടയാണ് നടത്തിയത്.
ജപ്പാന്‍റെ നീന്തല്‍താരം ഐകി റിക്കാകോ ആറു സ്വര്‍ണവും രണ്ടു വെള്ളിയും നേടി ഏഷ്യന്‍ ഗെയിംസിലെ താരമായി. 14–ാം പിറന്നാള്‍ദിനത്തില്‍ ഡൈവിങ്ങില്‍ സ്വര്‍ണം നേടിയ ചൈനയുടെ മിഞ്ജി ഷാങ്ങാണ് ഈ ഗെയിംസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വര്‍ണജേതാവ്. ബ്രിജില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ പ്രണബ് ബര്‍ദാനാണ് (60 വയസ്) പ്രായം കൂടിയ വിജയി.2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 80 സ്വര്‍ണവും 59 വെള്ളിയും 59 വെങ്കലവുമായി ഓസ്‌ട്രേലിയയാണ് ചാമ്പ്യന്മാരായത്. 45 സ്വര്‍ണവും 45 വെള്ളിയും 46 വെങ്കലവുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും പിന്നില്‍ മൂന്നാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ മടക്കം. 26 സ്വര്‍ണവും 20 വെള്ളിയും 20 വെങ്കലവുമടക്കം ആകെ 66 മെഡലുകളാണ് ഇന്ത്യ നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ നേട്ടമാണിത്.

 à´±àµ‹à´£àµ‹à´¯àµà´Ÿàµ† കൂടുമാറ്റം

ലോകം കണ്ട മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. റയല്‍ മാഡ്രിഡിന്റെ നട്ടെല്ലായിരുന്ന റോണോയുടെ ക്ലബ്ബ് വിടല്‍ ഫുട്ബോള്‍ലോകം ഞെട്ടലോടെയാണ് കണ്ടത്. ലോകത്തെ മികച്ച ക്ലബ്ബില്‍ നിന്ന് യുവന്റസിലേക്ക് ചേക്കേറിയപ്പോള്‍ താരത്തിനുനേരെ നിരവധി വിമര്‍ശനവും ഉയര്‍ന്നു.എന്നാല്‍ ടീമിന്റെ പേരോ പ്രശസ്തിയോ റോണോയുടെ പ്രശ്‌നമായിരുന്നില്ല. ടീമേതായാലും എതിരാളിയുടെ ഗോള്‍വല ചലിപ്പിക്കുക എന്നത് മാത്രമായിരുന്നു ഈ ഏഴാം നമ്പറുകാരന്റെ ലക്ഷ്യം.വലിയ വില കൊടുത്ത് താരത്ത സ്വന്തമാക്കിയ യുവന്റിസിന് ഇതു വരെയും നഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. റോണോയുടെ സാന്നിധ്യത്തിന്റെ മികവ് ഇരു ടീമുകളിലും പ്രകടമായി തുടങ്ങിയിരുന്നു. തോല്‍വിയറിയാതെ മുന്നോട്ട് കുതിച്ചുകൊണ്ടിരുന്ന റയലിന് വലിയ അടിയായിരുന്നു താരത്തിന്റെ ക്ലബ്ബ് വിടല്‍. എന്നാല്‍ യുവന്റസിന്റെ കാര്യമാകട്ടെ റോണോയുടെ വരവിനുശേഷം ജയക്കുതിപ്പ് തുടരുകയാണ്.
റയലുമായുള്ള സാമ്പത്തിക ഇടപാടിലെ ഭിന്നതയും റോണോയുടെ കൂടുമാറ്റത്തിന്റെ വേഗത കൂട്ടി. 820 കോടി രൂപയ്ക്കായിരുന്നു താരത്തെ യുവന്റസ് ടീമിലെത്തിച്ചത്.

 à´•àµ—മാര കായികമേള

62 മത് സംസ്ഥാന സ്‌കൂള്‍ കായികമേള കിരീടം നിലനിര്‍ത്തി എറണാകുളം. വ്യക്തമായ ആധിപത്യത്തോടെ 253 പോയിന്റ് നേടിയാണ് എറണാകുളം കിരീടം നിലനിര്‍ത്തിയത്. 13ാം തവണയാണ് എറണാകുളം ചാമ്പ്യന്മാരാകുന്നത്. 196 പോയിന്റ് നേടി പാലക്കാട് രണ്ടാം സ്ഥാനവും കോഴിക്കോടിനെ മറികടന്ന് തിരുവനന്തപുരം 101 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.മൂന്ന് ദിവസം നീണ്ടു നിന്ന സ്‌കൂള്‍ കായികമേളയില്‍ ജില്ലകളുടെ മത്സരത്തേക്കാള്‍ കടുത്തപോര് സ്‌കൂളുകള്‍ തമ്മിലായിരുന്നു. കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂള്‍ 81 പോയിന്റോടെ ഒന്നാമതായി. മാര്‍ബേസിലിനേയും പുല്ലൂരാന്‍പാറയെയും അട്ടിമറിച്ച് 62 പോയിന്റോടെ പാലക്കാട് കല്ലടി സ്‌കൂള്‍ രണ്ടാമതെത്തി.കായികമേളയില്‍ മൂന്ന് പേര്‍ക്കാണ് ട്രിപ്പിള്‍ സ്വര്‍ണം ലഭിച്ചത്. മാര്‍ബേസിലിന്റെ താരമായ ആദര്‍ശ് ഗോപിക്ക് 3000, 1500, 800 മീറ്ററില്‍ സ്വര്‍ണം ലഭിച്ചു. മണിപ്പൂര്‍ സ്വദേശിയായ ചങ്കിസ്ഖാനും ട്രിപ്പിള്‍ സ്വര്‍ണ ജേതാവായി. 600, 400, 200 എന്നീ ഇനത്തിലാണ് സ്വര്‍ണം. കായികതാരം മേഴ്‌സിക്കുട്ടിയുടെ ശിക്ഷ്യയും നാട്ടിക സ്‌കൂളിന്റെ താരവുമായ എസ് സാന്ദ്രയും ട്രിപ്പിള്‍ കരസ്ഥമാക്കി. 100, 200, 400 എന്നീ ഇനത്തിലാണ് സ്വര്‍ണ നേട്ടം. താരതമ്യേന ഏറ്റവും കുറവ് റെക്കോര്‍ഡുകള്‍ പിറന്ന മേളയായിരുന്നു ഇത്തവണത്തേത്. സ്‌കൂള്‍ കായികമേളയില്‍ ട്രിപ്പിള്‍ ജംപില്‍ ഒരു നാഷ്ണന്‍ റെക്കോഡ് മാത്രമാണ് ആകെ നേട്ടം.

 à´¨à´¾à´Ÿà´•àµ€à´¯à´¤ നിറഞ്ഞ ടെന്നീസ് മൈതാനങ്ങള്‍

പല നാടകീയ രംഗങ്ങള്‍ക്കും സാക്ഷ്യം വഹിച്ചതിന് ശേഷമാണ് ടെന്നീസ് ലോകം 2018 നോട് വിടപറയുന്നത്. വിവാദങ്ങള്‍ക്കും അട്ടമറി വിജയങ്ങളുമുള്‍പ്പെടെ പലതിനും. പുരുഷ സിംഗിള്‍സില്‍ രണ്ട് കിരീടം ചൂടിയ നൊവാക് ജോക്കോവിച്ച് തന്നെയാണ് പ്രധാനി. വിമ്പിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ കിരീടങ്ങളിലാണ് താരം മുത്തമിട്ടത്. അതേസമയം വിമ്പിള്‍ഡണ്‍ വനിതാ കിരീടം ജര്‍മന്‍ താരം ആഞ്ചലിക് കെര്‍ബറി സ്വന്തമാക്കി.ഇതിനുശേഷം ലോകശ്രദ്ധ നേടിയ മറ്റൊരു മത്സരമായിരുന്നു യുഎസ് ഓപ്പണ്‍ വനിത സിംഗിള്‍സ്. വിവാദങ്ങള്‍ക്കും അട്ടിമറി വിജയത്തിനും യുഎസ് ഓപ്പണ്‍ വേദിയായി. സെറീന വില്യംസിനെ അട്ടിമറിച്ച് ജപ്പാന്‍ താരം നവോമി ഒസാക്കയുടെ കിരീടത്തിനു പിന്നാലെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. തോല്‍വിക്ക് പിന്നാലെ സെറീന അംപയര്‍ കാര്‍ലോസ് റാമോസുമായി വാക്കേറ്റത്തിലേര്‍പ്പെടുകയായിരുന്നു. അംപയര്‍ തന്നോടു പക്ഷപാതപരമായി പെരുമാറിയെന്നായിരുന്നു സെറീനയുടെ ആരോപണം. ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗത്തില്‍ റാഫേല്‍ നദാലും വനിതാ വിഭാഗത്തില്‍ സിമോണ ഹലപ്പെയും കിരീടമണിഞ്ഞു. ഓസ്ട്രലിയന്‍ ഓപ്പണില്‍ പുരുഷവിഭാഗത്തില്‍ റോജര്‍ ഫെഡററും വനിതാ വിഭാഗത്തില്‍ കരോളിന്‍ വോസ്‌നിയാക്കിയും കപ്പില്‍ മുത്തമിട്ടു.

കുട്ടി ക്രിക്കറ്റില്‍ ഓസീസ് പെണ്‍പട

കുട്ടിക്രിക്കറ്റില്‍ ഇത്തവണ വനിതകളുടെ കിരീടം ചൂടിയത് ഓസീസാണ്. എട്ട് വിക്കറ്റിന് ഇംഗ്ലണ്ടിനെതിരെയായിരുന്നു ഓസ്‌ട്രേലിയുടെ ജയം. ഇതോടെ നാലാം തവണയാണ് ഓസീസ് കിരീടത്തില്‍ മുത്തമിട്ടത്.ഗ്രൂപ്പ് തലത്തില്‍ എല്ലാ മത്സരങ്ങളിലും വിജയിച്ച് സെമിയിലെത്തിയ ഇന്ത്യയെ മുട്ടുകുത്തിച്ചാണ് ഇംഗ്ലണ്ട് ഫൈനലില്‍ എത്തിയത്. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടത്തില്‍ മുത്തമിടാന്ന ഇംഗ്ലണ്ടിന്റെ മോഹങ്ങള്‍ക്ക് ഓസീസ് പെണ്‍പട വിരാമമിടുകയായിരുന്നു.

ചെന്നൈയുടെ മധുരപ്രതികാരം

ക്രിക്കറ്റിലെ ഇന്ത്യന്‍ പൂരമായ ഐപിഎല്ലില്‍ നേരിട്ട രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ചെന്നൈ സൂപ്പര്‍ കിംഗിസിന്റെ തിരിച്ചു വരവ് പൂര്‍വ്വാധികം ശക്തിയോടെയായിരുന്നു. ധോണിയുടെ നായക മികവില്‍ കളത്തിളിറങ്ങിയ ചെന്നൈക്ക് പറയത്തക്ക താരബലമൊന്നും ഉണ്ടായിരുന്നില്ല. പരിചയ സമ്പന്നരായ താരങ്ങളായിരുന്നു ചെന്നൈയുടെ തുറുപ്പ് ചീട്ട്.വയസന്മാരുടെ ടീമെന്നും മറ്റും പരിഹസിച്ച ധോണിപ്പട ഒമ്പത് വിജയങ്ങളുമായി രണ്ടാം സ്ഥാനക്കാരായാണ് പ്ലേയോഫിലെത്തിയത്. പ്ലോയോഫില്‍ പഞ്ചാബിനെയും സണ്‍റൈസേഴ്‌സിനെയും ബോളിംഗിനു മുന്നില്‍ കുരുക്കി ചെന്നൈ വിജയിച്ചു. ഫൈനലില്‍ സണ്‍റൈസേഴ്‌സ് തന്നെയായിരുന്നു എതിരാളികള്‍. വാഡ്‌സന്റെ ബാറ്റിംഗ് വെടിക്കെട്ടില്‍ ചെന്നൈ മുത്തമിട്ടത് മൂന്നാം ഐപിഎല്‍ കിരീടത്തിലായിരുന്നു.

ഫുട്‌ബോള്‍ പുരസ്‌കാരങ്ങള്‍

റഷ്യന്‍ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച് നേടി. എല്ലാവരും എഴുതിത്തള്ളിയ ക്രൊയേഷ്യയെ ഫൈനലിലെത്തിച്ച മികവാണ് മോഡ്രിച്ചിനെ മികച്ച താരമാക്കിയത്. ഇതിനു പുറമെ UEFA, ballon d’or à´ªàµà´°à´¸àµâ€Œà´•à´¾à´°à´™àµà´™à´³àµà´‚ മോഡ്രിച്ചിനെ തേടിയെത്തി.അതേസമയം, മികച്ച താരത്തിനുള്ള മത്സരത്തില്‍ മോഡ്രിച്ചിന് വെല്ലുവിളിയാകുമെന്ന കരുതപ്പെട്ടിരുന്ന ഫ്രഞ്ച് താരം കിലിയന്‍ എംബപെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം നേടി. ആറു ഗോളുകളുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് നേടിയപ്പോള്‍, മികച്ച ഗോള്‍കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം ബല്‍ജിയത്തിന്റെ തിബോ കുര്‍ട്ടോ നേടി.

വേഗമേറിയ ട്രാക്കില്‍ ഹാമിള്‍ട്ടണ്‍

ഫോര്‍മുല വണ്‍ കിരീടത്തില്‍ മുത്തമിട്ട മെഴ്‌സിഡസിന്റെ ലൂയി ഹാമില്‍ട്ടണായിരുന്നു ഇത്തവണ ട്രാക്കിലെ താരം. ലാകചാമ്പ്യനായ ഹാമില്‍ട്ടന്റെ അഞ്ചാം ഫോര്‍മുല വണ്‍ കിരീടമാണിത്. ഇതോടെ ഈ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം വിജയം നേടുന്ന താരമെന്ന ബഹുമതിക്കും ഈ ബ്രിട്ടീഷ് അതിവേഗ ഡ്രൈവര്‍ അര്‍ഹനായി.ഏറ്റവും കൂടുതല്‍ കിരീടങ്ങളുടെ കാര്യത്തിലും വിജയങ്ങളുടെ കാര്യത്തിലും ലൂയിസ് ഹാമില്‍ട്ടനു മുന്നില്‍ ഇനി മൈക്കല്‍ ഷൂമാക്കര്‍ മാത്രമാണുള്ളത്.

ബെല്‍ജിയത്തിന്‍റെ കന്നി കിരീടം

പതിനാലാമത് ലോകകപ്പ് ഹോക്കിയില്‍ ബെല്‍ജിയം സ്വന്തമാക്കിയത് കന്നി കിരീടമായിരുന്നു. ശക്തരായ ഹോളണ്ടിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബെല്‍ജിയം പരാജയപ്പെടുത്തിയത്. ആരും ആധിപത്യം സ്ഥാപിച്ചെന്ന് പറയാന്‍ പറ്റാത്ത മത്സരത്തില്‍ കാണികളെ ഒന്നടങ്കം ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയപ്പോള്‍ മത്സരം ഷൂട്ടൗട്ടിലായിരുന്നു വിജയിയെ കണ്ടെത്തിയത്. ഗ്രൂപ്പ് മത്സരങ്ങള്‍ മുതലേ മികച്ച പ്രകടനമായിരുന്നു ബെല്‍ജിയം കാഴ്ച വച്ചത്.പരാജയപ്പെട്ടെങ്കിലും ഹോളണ്ട് പൊരുതി തന്നെയാണ് കീഴടങ്ങിയത്. മൂന്നാം സ്ഥാനത്തിനു വേണ്ടി മത്സരിച്ച ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ മത്സരത്തില്‍ ഇംഗ്ലീഷ്പടയ്ക്ക് മുന്നില്‍ ഓസ്‌ട്രേലിയ ഗോള്‍ മഴ പെയ്യിക്കുകയായിരുന്നു. ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്കായിരുന്നു ഓസ്‌ട്രേയിയുടെ ജയം.സ്വന്തം മണ്ണില്‍ ഗ്രൂപ്പ് തലങ്ങളില്‍ മികച്ച രീതിയില്‍ കളിച്ച ഇന്ത്യ ക്വാര്‍ട്ടറില്‍ ഹോളണ്ടിനോട് തോറ്റ് പുറത്തായത് ഇന്ത്യന്‍ ആരാധകരെ ഒന്നടങ്കം കണ്ണീരില്‍ താഴ്ത്തിയിരുന്നു. ഒരു തവണ മാത്രം കിരീടം നേടിയിട്ടുളള ഇന്ത്യയ്ക്ക് രണ്ടാം കിരീടം പ്രതീക്ഷിച്ചെങ്കിലും കടുത്ത നിരാശയോടെ പുറത്താകേണ്ടി വന്നു.

കണ്ണീരോടെ  à´•à´³à´‚ വിട്ടവര്‍

ആന്ദ്രെ ഇനിയേസ്റ്റ  à´«àµà´Ÿàµâ€Œà´¬àµ‹à´³àµâ€ ലോകത്തെ ഏറെ വേദനിപ്പിച്ച വിടവാങ്ങലായിരുന്നു ഇനിയേസ്റ്റേയുടേത്. സ്പെയിനിന്റെയും, ബാഴ്‌സലോണയുടെയും മധ്യനിരതാരമായിരുന്നു ഇനിയേസ്റ്റ. സ്‌പെയിനിന് വേണ്ടി 131 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരം 2010 ലോകകപ്പില്‍ സ്‌പെയിനിന് വേണ്ടി വിജയ ഗോള്‍ നേടിയിരുന്നു. എന്നാല്‍ 2018 ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ റഷ്യയോട് പരാജയപ്പെട്ടതിനു പിന്നാലെ താരം വിരമിക്കുകയായിരുന്നു.എബി à´¡à´¿ വില്ല്യേഴ്‌സ്ക്രിക്കറ്റ് ലോകത്തിന് à´ˆ കാലഘട്ടത്തില്‍ സംഭവിച്ച ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ എബി à´¡à´¿ വില്ല്യേഴ്‌സിന്റെ വിരമിക്കല്‍. ഒറ്റയ്ക്ക് മത്സരങ്ങള്‍ മാറ്റിമറിക്കാന്‍ കഴിയുന്ന എബി à´¡à´¿ കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പോര്‍ട്ടീസ് താരമായിരുന്നു. ഐപിഎല്ലില്‍ ബാംഗ്ലൂരിന്റെ താരമായി എബി à´¡à´¿ കഴിഞ്ഞ സീസണ്‍ അവസാനിച്ചതിനു പിന്നാലെയായിരുന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോകകപ്പ് അടുത്ത് നില്‍ക്കവേയുള്ള താരത്തിന്റെ പിന്മാറ്റം ദക്ഷിണാഫ്രിക്കയ്ക്ക് നികത്താനാകാത്ത നഷ്ടമാണ്.മെസ്യൂട്ട് ഓസില്‍ഫുട്‌ബോള്‍ ലോകത്തു നിന്ന് നിറഞ്ഞ കണ്ണീരോടെ à´ªà´Ÿà´¿à´¯à´¿à´±à´™àµà´™à´¿à´¯ താരമാണ് മെസ്യൂട്ട് ഓസില്‍. തുര്‍ക്കി ബന്ധം ആരോപിച്ച് കടുത്ത വംശീയതക്കും അവഹേളനത്തിനും ഇരയായ ഓസില്‍ ഇനി ജര്‍മനിക്കായി ബൂട്ടണിയില്ലെന്ന് തീരുമാനിക്കുകയായിരുന്നു.റഷ്യന്‍ ലോകകപ്പിന് മുമ്പ് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗനൊപ്പം ഓസില്‍ ഫോട്ടോക്ക് പോസ് ചെയ്തതായിരുന്നു വിവാദങ്ങള്‍ക്കുള്ള കാരണം. ലോകകപ്പില്‍ ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിന് പിന്നാലെയായിരുന്നു ഫോട്ടോയെ ചൊല്ലിയുള്ള വിവാദം ആളി കത്തിയത്. തുര്‍ക്കി വംശജനായ ഓസിലിനും കുടുംബത്തിനും കടുത്ത വംശീയാക്രമണങ്ങളും അവഹേളനവും നേരിടേണ്ടിയും വന്നു. ഇതിനു പിന്നാലെയാണ് മനംനൊന്ത് ആഴ്‌സനല്‍ മിഡ്ഫീല്‍ഡര്‍ കൂടിയായ ഓസില്‍ പടിയിറങ്ങിയത്.റൊണാള്‍ഡീഞ്ഞോബ്രസീല്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡീഞ്ഞോ ഫുട്‌ബോളില്‍നിന്നു വിരമിച്ചതും à´ˆ വര്‍ഷം തന്നെ. മുപ്പത്തിയെട്ടുകാരനായ റൊണാള്‍ഡീഞ്ഞോ 2015നു ശേഷം മല്‍സര ഫുട്‌ബോള്‍ കളിച്ചിട്ടില്ലെങ്കിലും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നില്ല.ബ്രസീലിയന്‍ ക്ലബായ ഗ്രെമിയോയിലൂടെ കരിയര്‍ തുടങ്ങിയ റൊണാള്‍ഡീഞ്ഞോ പിന്നീട് പിഎസ്ജി, ബാര്‍സിലോന, എസി മിലാന്‍ തുടങ്ങിയ ക്ലബുകള്‍ക്കു വേണ്ടിയും ബൂട്ടണിഞ്ഞു. ചാംപ്യന്‍സ് ലീഗ് ഉള്‍പ്പെടെയുള്ള ക്ലബ് കിരീടങ്ങള്‍ നേടി. ബ്രസീലിന്റെ 2002 ലോകകപ്പ് നേട്ടത്തില്‍ പ്രധാന പങ്കു വഹിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ കരിയില കിക്കിലൂടെ നേടിയ ഗോള്‍ ലോകകപ്പ് ചരിത്രത്തിലെ തന്നെ മികച്ച ഗോളുകളിലൊന്നാണ്. 2005ല്‍ ലോക ഫുട്‌ബോളര്‍ക്കുള്ള ബലോന്‍ ‍‍‍‍ഡി ‍‍ഓര്‍ പുരസ്‌കാരവും നേടി. ബ്രസീലിനായി 101 മല്‍സരങ്ങളില്‍ 35 ഗോളുകള്‍ നേടി.ഗൗതം ഗംഭീര്‍ലോകകപ്പ് സൂപ്പര്‍ ഹീറോയും ഇന്ത്യന്‍ ഓപ്പണറുമായ ഗൗതം ഗംഭീര്‍ ക്രിക്കറ്റില്‍ നിന്ന്  വിരമിച്ചു. സച്ചിനും ഗാംഗുലിക്കും ശേഷം ഇന്ത്യ കണ്ട മികച്ച ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു à´—ംഭീര്‍–സെവാഗ് ജോഡികള്‍. സച്ചിന്റെ പിന്‍ഗാമിയായി സെവാഗിനെ വാഴ്ത്തിയപ്പോള്‍ à´—ാംഗുലിയുടെ പിന്മുറക്കാരനെന്ന് ഗംഭീറിനെ ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തിയത്.ഇന്ത്യയ്ക്കായി 58 ടെസ്റ്റും 147 ഏകദിനങ്ങളും 37 ട്വന്റി–20 മല്‍സരങ്ങളും കളിച്ചിട്ടുണ്ട്. ഏകദിന, ട്വന്റി–20 ലോകകപ്പ് നേടിയ ടീമിലും ഗംഭീര്‍ അംഗമായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ട് തവണ ചാംപ്യന്മാരായത് ഗംഭീറിന്റെ ക്യാപ്റ്റന്‍സിയിലാണ്. 2009–ല്‍ ഐസിസി ടെസ്റ്റ് പ്ലേയര്‍ ഓഫ് ദ് ഇയര്‍ അവാര്‍ഡും സ്വന്തമാക്കി. ടെസ്റ്റില്‍ 4154 റണ്‍സും ഏകദിനത്തില്‍ 5238 റണ്‍സും ട്വന്റി–20യില്‍ 932 റണ്‍സും സ്വന്തം പേരില്‍ ചേര്‍ത്തു. തുടര്‍ച്ചയായി നാല് ടെസ്റ്റ് പരമ്പരകളില്‍ 300 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത ഏക ഇന്ത്യന്‍താരമെന്ന റെക്കോര്‍ഡ് ഗൗതമിന്റെ പേരിലാണ്.അലിസ്റ്റര്‍ കുക്ക്ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനാണ് അലിസ്റ്റര്‍ കുക്ക്. 2018 ല്‍ മികച്ച പ്രകടനങ്ങളൊന്നും കഴിയാതിരുന്ന താരം ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയോടെയാണ് കളിജീവിതം അവസാനിപ്പിച്ചത്. ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരമെന്ന ഖ്യാതിയോടെയാണ് താരം കളി ജീവിതം അവസാനിപ്പിച്ചത്. 2006 ല്‍ നാഗ്പൂരില്‍ ഇന്ത്യയ്‌ക്കെതിരെ തന്നെയായിരുന്നു കുക്ക് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. 2014 ല്‍ ടെസ്റ്റ് ഒഴികെ ക്രിക്കറ്റിലെ മറ്റ് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ച കുക്ക് ടെസ്റ്റില്‍ തുടരുകയായിരുന്നു. എന്നാല്‍ à´ˆ വര്‍ഷത്തോടെ ടെസ്റ്റ് ജീവിതവും താരം അവസാനിപ്പിച്ചു.അഗ്‌നിയേസ്‌ക റഡ്വാന്‍സ്‌കടെന്നീസ് ലോകം കണ്ട വിരമിക്കലുകളിലൊന്നായിരുന്നു à´ªàµ‹à´³à´£àµà´Ÿàµ താരം അഗ്‌നിയേസ്‌ക റഡ്വാന്‍സ്‌കയുടേത്. പതിമൂന്നുവര്‍ഷത്തെ ടെന്നീസ് ജീവിതത്തിനാണ് ഇതോടെ തിരശ്ശീല വീണത്. 20 ഡബ്ലുടിഎ കിരീടങ്ങള്‍ നേടിയ താരം മുന്‍ ലോക രണ്ടാം റാങ്കുകാരിയായിരുന്നു.  à´œàµ†à´±à´¾à´°àµâ€à´¡àµ പിക്വെസ്പാനിഷ് പ്രതിരോധ താരം ജെറാര്‍ഡ് പിക്വെയുടെ രാജ്യാന്തര ഫുട്‌ബോളില്‍ നിന്നുള്ള വിരമിക്കലായിരുന്നു മറ്റൊരു നഷ്ടം. റഷ്യന്‍ ലോകകപ്പിലെ തോല്‍വിയെ തുടര്‍ന്നായിരുന്നു തീരുമാനം.എന്നാല്‍ ക്ലബ്ബ് കരിയറില്‍ ബാഴ്‌സലോണയ്ക്കു വേണ്ടി ഇപ്പോഴും ബൂട്ടണിയുന്നു.
2010ല്‍ ലോകകപ്പ് നേടിയ സ്‌പെയിന്‍ ടീമില്‍ അംഗമായിരുന്നു പിക്വെ. ലോകഫുട്‌ബോളിലെ തന്നെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളാണ് പിക്വെ.

Related News